Sections

പ്രവാസി വായ്പ പദ്ധതി: അപേക്ഷ ക്ഷണിച്ചു  

Wednesday, Mar 26, 2025
Reported By Admin
Pravasi Bhadra (PEARL) Loan Scheme: Applications Invited for NRKs

കുടുംബശ്രീ നോർക്കയുമായി ചേർന്ന് നടപ്പാക്കുന്ന പ്രവാസി ഭദ്രത (പേൾ) പ്രവാസി വായ്പ പദ്ധതി പ്രകാരം പ്രവാസി പൗരന്മാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നിലവിൽ കോവിഡ് പശ്ചാത്തലത്തിൽ തൊഴിൽ നഷ്ടപ്പെട്ട് തിരികെയെത്തിയ പ്രവാസി പൗരന്മാർക്ക് മാത്രമാണ് വായ്പ ലഭ്യമായിരുന്നത്. നോർക്കയുമായുള്ള പുതിയ കരാർ പ്രകാരം വിദേശത്ത് നിന്നും തൊഴിൽ നഷ്ടപ്പെട്ട് വരുന്ന എല്ലാ പ്രവാസി പൗരന്മാർക്കും സംരംഭം ആരംഭിക്കുന്നതിനായി പലിശ രഹിത വായ്പ രണ്ട് ലക്ഷം രൂപ വരെ ലഭ്യമാകും. കുറഞ്ഞത് 6 മാസമെങ്കിലും കുടുംബശ്രീ അംഗത്വം നേടിയ കുടുംബശ്രീ അംഗത്തിന്റെ കുടുംബാംഗങ്ങളോ കുടുംബശ്രീ രൂപീകരിക്കുന്ന യുവതികളുടെ ഗ്രൂപ്പിലെ അംഗങ്ങളോ ആണെങ്കിൽ മാത്രമാണ് പദ്ധതി പ്രകാരം ഗുണഭോക്താക്കളാകാൻ അർഹതയുള്ളൂ.

കോവിഡ് മൂലം മരണപ്പെട്ട പ്രവാസികളുടെ കുടുംബാംഗങ്ങൾക്കും തൊഴിൽ രഹിതരായ പ്രവാസി രോഗിയെങ്കിൽ, കുടുംബാംഗങ്ങൾക്കും പദ്ധതി പ്രകാരം ഗുണഭോക്താക്കൾ ആകാം. കോവിഡ് മൂലം തൊഴിൽ നഷ്ടപ്പെട്ട് പ്രവാസം അവസാനിപ്പിച്ച് മടങ്ങിയെത്തി നിലവിൽ സംരംഭം ആരംഭിച്ചവർക്ക് സംരഭം വിപുലീകരിക്കാം. അപേക്ഷകൻ രണ്ട് വർഷം പ്രവാസി ആയിരുന്നുവെന്നും തൊഴിൽ നഷ്ടപ്പെട്ട് മടങ്ങി വന്നതുമാണെന്ന് തെളിയിക്കുന്ന രേഖ നോർക്കയുടെ ജില്ലാ ഓഫീസിൽ നിന്നും വാങ്ങി അപേക്ഷയോടൊപ്പം സമർപ്പിക്കണം.

അപേക്ഷ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട കുടുംബശ്രീ സി.ഡി.എസ്സ് ഓഫീസ് മുഖേനയോ കുടുംബശ്രീ ജില്ലാ മിഷൻ മുഖേനയോ ബന്ധപ്പെടുക. ഫോൺ: 04862-232223, 9961066084.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.