Sections

തൊഴില്‍ സംരംഭം ആരംഭിക്കാന്‍ പ്രധാനമന്ത്രി തൊഴില്‍ദായക പദ്ധതി: അപേക്ഷ ക്ഷണിച്ചു

Friday, Mar 18, 2022
Reported By Admin
self employment

18 വയസ് തികഞ്ഞവര്‍ക്ക് അപേക്ഷിക്കാം

 

വയനാട്: മാനന്തവാടി, പനമരം ബ്ലോക്കുകളുടെയും മാനന്തവാടി മുനിസിപ്പാലിറ്റിയുടെയും പരിധിക്കുള്ളില്‍ സ്വയം തൊഴില്‍ സംരംഭം ആരംഭിക്കാന്‍ താല്‍പര്യമുള്ളവരില്‍ നിന്ന് പ്രധാനമന്ത്രി തൊഴില്‍ദായക പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു. 18 വയസ് തികഞ്ഞവര്‍ക്ക് അപേക്ഷിക്കാം.

താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 22 ന് മാനന്തവാടി വയനാട് സ്‌ക്വയര്‍ റസിഡന്‍സി ഓഡിറ്റോറിയത്തില്‍ രാവിലെ 10 ന് നടക്കുന്ന ക്യാമ്പില്‍ ആധാര്‍ കാര്‍ഡ്, സംരംഭം തുടങ്ങാന്‍ ഉദ്ദേശിക്കുന്ന വാര്‍ഡ് നമ്പര്‍ സഹിതം ഹാജരാകണം. പാര്‍ട്ണര്‍ഷിപ്പ് സംരംഭകര്‍, ലിമിറ്റഡ് കമ്പനികള്‍, മത്സ്യമാംസ സംസ്‌കരണവും വിപണനവും നടത്തുന്ന സ്ഥാപനങ്ങള്‍, പുകയില തുടങ്ങിയ ബിസിനസുകള്‍, കച്ചവട സ്ഥാപനം, വാഹനങ്ങള്‍, കാര്‍ഷിക സംരംഭങ്ങള്‍, 20 മൈക്രോണില്‍ താഴെയുള്ള ക്യാരി ബാഗുകള്‍ നിര്‍മ്മിക്കുന്ന സ്ഥാപനങ്ങള്‍, ഫാമുകള്‍ എന്നിവയ്ക്ക് വായ്പ ലഭിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ മാനന്തവാടി താലൂക്ക് വ്യവസായ ഓഫീസില്‍ ലഭിക്കും. ഫോണ്‍ 9447111677, 94473440506, 9446001655.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.