- Trending Now:
പ്രധാനമന്ത്രി വിള ഇന്‍ഷുറന്‍സ് പദ്ധതിയിലും കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതിയിലും റാബി 2021 സീസണില്‍ കര്‍ഷകര്‍ക്ക് റജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി ഡിസംബര്‍ 31 ആണ്. പ്രധാനമന്ത്രി വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ നെല്‍കൃഷിയും എല്ലാ ജില്ലകളിലേയും വാഴയും മരച്ചീനിയുമാണ് വിജ്ഞാപനം ചെയ്തിട്ടുളളത്. കാലാവസ്ഥാ വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നെല്ല്, വാഴ, കൈതച്ചക്ക, കരിമ്പ്, കാരറ്റ്, കാബേജ്, വെളുത്തുളളി, ഉരുളക്കിഴങ്ങ്, ബീന്‍സ്, കശുമാവ്, മാവ്, തക്കാളി, ചെറുധാന്യങ്ങള്‍ (ചോളം, റാഗി, തിന മുതലായവ), പച്ചക്കറികള്‍ (പയര്‍, പടവലം, പാവല്‍, കുമ്പളം, മത്തന്‍, വെളളരി, വെണ്ട, പച്ചമുളക്) എന്നീ വിളകളാണ് വിജ്ഞാപനം ചെയ്തിട്ടുളളത്.
പദ്ധതികളില്‍ ചേരാന്‍ ആഗ്രഹിക്കുന്ന കര്‍ഷകര്‍ അവസാന തീയതിക്കുമുമ്പ് തന്നെ ഏറ്റവും അടുത്തുളള അക്ഷയ/സിഎസ്സി കേന്ദ്രങ്ങള്‍, അംഗീകൃത മൈക്രോ ഇന്‍ഷുറന്‍സ് ഏജന്റുകള്‍ എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്. അപേക്ഷയോടൊപ്പം നിശ്ചിത പ്രീമിയവും ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്സ്ബുക്ക്, നികുതി/പാട്ടച്ചീട്ട് എന്നിവയുടെ കോപ്പികളും സമര്‍പ്പിക്കേണ്ടതാണ്. കര്‍ഷകന് നേരിട്ട് ഓണ്‍ലൈനായും www.pmfby.gov.in എന്ന പോര്‍ട്ടല്‍ മുഖാന്തിരം ചേരാവുന്നതാണ്.
വിജ്ഞാപിത വിളകള്‍ക്ക് വായ്പ എടുത്തിട്ടുളള കര്‍ഷകരെ അതാത് ബാങ്കുകള്‍ക്ക് ചേര്‍ക്കാന്‍ കഴിയും. അതിനാല്‍ കര്‍ഷകര്‍ പ്രത്യേകം അപേക്ഷാഫോം സമര്‍പ്പിക്കേണ്ടതില്ല.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഏറ്റവും അടുത്തുളള കൃഷിഭവനുമായോ അഗ്രിക്കള്‍ച്ചര്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ റീജിയണല്‍ ഓഫീസുമായോ 1800-425-7062 എന്ന ടോള്‍ ഫ്രീ നമ്പരുമായോ ബന്ധപ്പെടേണ്ടതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.