- Trending Now:
പരമ്പരാഗത് കൃഷി വികാസ് യോജനയ്ക്കും പ്രധാന്‍മന്ത്രി ഫസല്‍ ഭീമ യോജനയ്ക്കും ഒപ്പം കര്‍ഷകരുടെ സഹായം ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ അവലംബിച്ച പദ്ധതിയെക്കുറിച്ചാണ് ഇന്ന് ഈ ലേഖനത്തിലൂടെ വിശദമാക്കുന്നത് പ്രധാന്‍മന്ത്രി കൃഷി സിഞ്ചായ് യോജന.
കൃഷിഭൂമിയുടെ ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുവാനും വിഭവങ്ങളുടെ മെച്ചപ്പെട്ട വിനയോഗത്തിനും ഉദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി 2015 ജൂലൈ 1 ന് പ്രഖ്യാപിച്ച പദ്ധതി. അഞ്ചു വര്‍ഷംകൊണ്ട് 500 ബില്യണ്‍ രൂപയാണ് പദ്ധതിക്ക് വകയിരുത്തിയിരിക്കുന്നത്.കര്‍ഷകര്‍ അത്യാധുനിക സാങ്കേതിക വിദ്യയില്‍ നിക്ഷേപം നടത്തുക.അതിനൊപ്പം ഉത്പാദന വര്‍ദ്ധനവ് പ്രോ്ത്സാഹിപ്പിക്കുകയും ഒക്കെകാണ് സിഞ്ചായ് യോജന പദ്ധതിക്ക് താഴെ.കൃത്യമായ ജലസേചനത്തിലൂടെ കാര്‍ഷിക ഉത്പാദനം വര്‍ദ്ധിപ്പിക്കുക എന്നതാണ് പിഎംകെഎസ്വൈ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന പദ്ധതിയുടെ ലക്ഷ്യം.
പരമ്പരാഗത വ്യവസായങ്ങള്‍ വളരാന്‍ 5 കോടി വരെ ; പുനരുജ്ജീവിപ്പിക്കാന്‍ SFURTI പദ്ധതി
... Read More
രാജ്യത്തെ എല്ലാ കാര്‍ഷിക ഫാമുകളിലും സംരക്ഷണ ജലസേചനത്തിനുള്ള മാര്‍ഗ്ഗങ്ങളിലേക്ക് പ്രവേശനം ഉറപ്പാക്കാനാണ് പ്രധാന്‍ മന്ത്രി കൃഷി സിഞ്ചായി യോജന രൂപപ്പെടുത്തി എടുത്തിരിക്കുന്നത്. ഇത് വഴി ഗ്രാമീണമായ അഭിവൃദ്ധിക്ക് സാധ്യമാകുന്നു.രാജ്യത്ത് ഏകദേശം 141 ദശലക്ഷം ഹെക്ടറാണ് വിസ്തൃതിയുള്ളത്. 65 ദശലക്ഷം ഹെക്ടര്‍ ജലസേചനത്തിന് കീഴിലാണ്. മഴവെള്ളത്തിന്റെ ഗണ്യമായ ആശ്രിതത്വം, ജലസേചന മേഖലകളില്‍ ഉയര്‍ന്ന റിസ്‌ക്, ഉല്പാദനസ്വഭാവം എന്നിവയില്‍ കൃഷിചെയ്യാന്‍ ഈ പ്ദ്ധതി പ്രോത്സാഹിപ്പിക്കുന്നു.
ജലസേചന സൗകര്യവും മണ്ണിലെ ഈര്‍പ്പവും നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ ഉത്പാദനം വര്‍ദ്ധിക്കുകയും ഇത് രാജ്യത്തെ കര്‍ഷകരേയും കാര്‍ഷികമേഖലയേയും പുരോഗതിയിലേക്ക് നയിക്കുകയും ചെയ്യും.ചുരുക്കിപറഞ്ഞാല്‍ കാര്‍ഷിക ജല സുരക്ഷിതത്വത്തില് പ്രാധാന്യം നല്‍കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് പ്രധാന്‍മന്ത്രി കൃഷി സിഞ്ചായ് യോജന.
സിഞ്ചായ് യോജനയ്ക്ക് പിന്നില്‍ കേന്ദ്രസര്‍ക്കാര്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് ഏകദേശ ധാരണയായിട്ട് ഉണ്ടാകും അല്ല.
1) ഫീല്‍ഡ് തലത്തിലുള്ള ജലസേചനത്തില്‍ നിക്ഷേപങ്ങളുടെ സംയോജനം
2) മണ്ണും ജലവും ജൈവസമ്പത്തും തമ്മിലുണ്ടാകേണ്ട സ്വാഭാവിക ജൈവബന്ധം പുനഃസ്ഥാപിക്കുക.
3) പ്രകൃതിവിഭവങ്ങളുടെ സംതുലിതാവസ്ഥ നിലനിര്‍ത്തുക.
മഴവെള്ളം പരമാവധി സംഭരിച്ച് ഭൂഗര്‍ഭത്തിലേക്ക് റീചാര്‍ജ്ജ് ചെയ്ത് ജലവിതാനം ഉയര്‍ത്തുക.
4)ജൈവസമ്പത്തിന്റെ ശോഷണം തടയുകയും പരിസ്ഥിതി പുനഃസ്ഥാപനം സാധ്യമാക്കുകയും ചെയ്യുക.
5) ശാസ്ത്രീയമായ മണ്ണ്-ജല സംരക്ഷണ മാര്‍ഗങ്ങളിലൂടെ കാര്‍ഷിക-അനുബന്ധ മേഖലകളില്‍ ഉല്പാദന ക്ഷമത വര്‍ദ്ധിപ്പിക്കുക.
കേരള സര്‍ക്കാരിന്റെ സ്വയം തൊഴില്‍ സംരംഭ പദ്ധതിയിലേക്ക് അപേക്ഷിക്കാന്‍ അവസരം... Read More
സംസ്ഥാനത്ത് നീര്‍ത്തട പരിപാലന പ്രോജക്ടുകള്‍ക്ക് അംഗീകാരം നല്‍കുന്നതിനും ഓരോ പ്രോജക്ടിന്റെയും ആസൂത്രണം, നിര്‍വ്വഹണം, മോണിറ്ററിംഗ്, വിലയിരുത്തല്‍ തുടങ്ങിയവ സമയബന്ധിതമായി നടപ്പാക്കുന്നതിനും ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുതല പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പ്രവര്‍ത്തിക്കുന്നു. ഇതിന്റെ ചെയര്‍മാന്‍ അഗ്രികള്‍ച്ചറല്‍ പ്രൊഡക്ഷന്‍ കമ്മീഷണറും തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കോ-ചെയര്‍മാനുമാണ്.
സംസ്ഥാന വനിത വികസന കോര്‍പ്പറേഷന്റെ സ്വയം തൊഴില്‍ വായ്പ പദ്ധതി വഴി സംരംഭം തുടങ്ങാം
... Read More
സംസ്ഥാനതല നോഡല്‍ ഏജന്‍സിയെ സഹായിക്കുന്നതിനും സാങ്കേതികവും ഭരണപരവുമായ സഹായം നല്‍കുന്നതിനും പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നതിനും സാങ്കേതിക സഹായ യൂണിറ്റുംരൂപീകരിച്ചിട്ടുണ്ട്.
ദ്ധതിയുടെ ജില്ലാതല ആസൂത്രണത്തിന്റെയും നിര്‍വ്വഹണത്തിന്റെയും മേല്‍നോട്ട ചുമതല ജില്ലാ ആസൂത്രണ സമിതിക്കാണ്
ജല റീചാര്‍ജ്ജിംഗ് , മണ്ണ് ചതുപ്പ് സംരക്ഷണം , അഴുക്കു ചാല്‍ ശുദ്ധീകരണ, ജലസമാഹരണം , ബണ്ട് നിര്‍മ്മാണം തുടങ്ങിയവയും ഈ പദ്ധതിക്ക് കീഴിലാണ് നടപ്പിലാക്കുന്നത്. ഭൂതല സംഭരണികള്‍ റീചാര്‍ജ്ജിംഗ് നടത്തി ഭൂഗര്‍ഭ ജലനിരപ്പ് നിലനിര്‍ത്തുന്നതും പദ്ധതിയുടെ ലക്ഷ്യമാണ്.തുള്ളി നന സംവിധാനം അഥവാ ഡ്രിപ്പ് ഇറിഗേഷന്‍ പ്രോത്സാഹിപ്പിക്കുക,ചെറുകിട കര്‍ഷകര്‍ക്ക് സൂഷ്മ ജലസേചന പദ്ധതിയുടെ ചെലവില്‍ 55 ശതമാനം സര്‍ക്കാരാണ് നല്‍കുന്നത്.
വിധവകള്‍ക്കും മക്കള്‍ക്കും അഭയകിരണമാകാന് കേരള സര്‍ക്കാര്‍ പദ്ധതികള്‍... Read More
2022 ഓടെ കര്‍ഷകര്‍ക്ക് വരുമാനം ഇരട്ടിയാക്കുക എന്ന കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം സാദ്ധ്യമാക്കാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ട പദ്ധതികളിലൊന്നാണ് പ്രധാനമന്ത്രി കൃഷി സിഞ്ചായ് യോജന.കൂടുതല്‍ വിവരങ്ങള്‍ക്ക്
https://pmksy.gov.in/
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.