Sections

2 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് ദിവസവും 1 രൂപ മാറ്റിവെയ്ക്കാം

Tuesday, Aug 24, 2021
Reported By admin
PMJJBY

ഇന്ത്യയിലെ പൗരന്മാര്‍ക്ക് കുറഞ്ഞ പ്രീമീയം തുകയില്‍ ജീവന്‍പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതി

 

ദിവസവും ഒരു രൂപ വീതം നീക്കി വെച്ചാല്‍ 2 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് ലഭിക്കുമെന്ന് പറഞ്ഞാല്‍ അതൊരു തമാശയായി മാത്രം കരുതേണ്ട.സാധാരണക്കാരെ സഹായിക്കാന്‍ കേന്ദ്രം അവതരിപ്പിക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതിയാണ് പ്രധാന്‍മന്ത്രി ജീവന്‍ ജ്യോതി ഭീമ യോജന.

വളരെ പാവപ്പെട്ട ഇന്ത്യയിലെ പൗരന്മാര്‍ക്ക് കുറഞ്ഞ പ്രീമീയം തുകയില്‍ ജീവന്‍പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതി എന്ന നിലയിലാണ് പിഎം ജീവന്‍ ജ്യോതി ഭീമ യോജന അറിയപ്പെടുന്നത്.വളരെ കുറഞ്ഞ വേതനം ഉള്ള ആളുകള്‍ക്ക് പോലും ഈ ഇന്‍ഷുറന്‍സ് പോളിസിയുടെ ഭാഗമാകാന്‍ സാധിക്കും.

പദ്ധതി അനുസരിച്ച് 2 ലക്ഷം രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ വെറും 330 രൂപ പ്രതിവര്‍ഷ പ്രീമിയത്തില്‍ ലഭിക്കും.കണക്ക് അനുസരിച്ച് മാസം 30 രൂപയില്‍ താഴെ മാറ്റിവെച്ചാല്‍ മതിയാകും.ജീവന്‍ ജ്യോതി ഭീമ യോജന പ്രകാരം ഉപയോക്താക്കള്‍ക്ക് ടേം ഇന്‍ഷുറന്‍സ് സേവനമാണ് ലഭിക്കുന്നത്.പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വ്യക്തി രോഗം ബാധിച്ചോ അപകടത്തില്‍പ്പെട്ടോ മരണപ്പെട്ടാല്‍ കുടുംബാംഗങ്ങള്‍ക്ക് 2 ലക്ഷം രൂപ ലഭിക്കും.

ആക്‌സമിക സാഹചര്യങ്ങളില്‍ പോളിസി ഉപയോക്താവിന്റെ കുടുംബത്തിന് സാമ്പത്തിക ഭദ്രത ഉറപ്പു നല്‍കുന്ന പദ്ധതി അടിയന്തരമായി ഒരു ലക്ഷം രൂപ അനുവദിക്കും.സുഗമമായ പ്രവര്‍ത്തന ശൈലിയും ലളിതമായ നടപടിക്രമങ്ങളും കൊണ്ട് പ്രശസ്തമാണ്.വൈദ്യ പരിശോധന ആവശ്യമില്ല തൃപ്തി കരമായ ആരോഗ്യത്തിനുള്ള അപേക്ഷകന്റെ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ തന്നെ അപേക്ഷ സ്വീകരിക്കപ്പെടും.

എന്നാല്‍ പദ്ധതിയുടെ നേട്ടം ലഭിക്കാന്‍ ഒരു ബാങ്ക് അക്കൗണ്ട് നിര്‍നബന്ധമാണ്.പദ്ധതിയുടെ ഗുണഭോക്താവ് ആയാല്‍ ഓരോ വര്‍ഷവും 330 രൂപ വീതം സ്വയം ഉപയോക്താവിന്റെ അക്കൗണ്ടില്‍ നിന്നും ഡെബിറ്റ് ചെയ്യപ്പെടുകയാണ് രീതി.2015ലാണ് പ്രധാനമന്ത്രി ജീവന്‍ ജ്യോതി ഭീമ യോജന പ്രഖ്യാപിക്കുന്നത്.


https://jansuraksha.gov.in/ എന്ന വെബ്സൈറ്റില്‍ നിന്നും അപേക്ഷാ ഫോറം ഡൗണ്‍ലോഡ് ചെയ്തെടുക്കാം. പദ്ധതിയില്‍ ചേരുന്നതിനുള്ള അപേക്ഷാ ഫോറം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ചതിന് ശേഷം അടുത്തുള്ള ബാങ്കിലോ ഇന്‍ഷുറന്‍സ് സ്ഥാപനത്തിലോ സമര്‍പ്പിക്കാം.ഒന്നിലധികം സേവിംഗ്സ് അക്കൗണ്ടുകള്‍ ഉണ്ടെങ്കില്‍ അതില്‍ ഒരു അക്കൗണ്ടില്‍ നിന്ന് മാത്രമേ ഈ ഇന്‍ഷുറന്‍സ് പദ്ധതിയുടെ നേട്ടം ലഭിക്കുകയുള്ളൂ.18 വയസിനും 50 വയസിനും ഇടയില്‍ പ്രായമുള്ള ഏതൊരു ഇന്ത്യന്‍ പൗരനും ഈ പദ്ധതിയുടെ ഭാഗമാകാന്‍ സാധിക്കും.


മടിക്കേണ്ട പ്രധാന്‍ മന്ത്രി ജീവന്‍ ജ്യോതി ബീമ യോജനയ്‌ക്കൊപ്പം നിങ്ങളുടെ കുടുംബത്തെ സുരക്ഷിതമാക്കുക. തീരെ കുറഞ്ഞ പ്രീമിയത്തില്‍ 2 ലക്ഷത്തിന്റെ ജീവിത പരിരക്ഷ നേടുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.