Sections

ചിലവ് ചുരുക്കാനുള്ള പ്രായോഗിക തന്ത്രങ്ങൾ

Thursday, Jul 25, 2024
Reported By Soumya
Practical strategies to cut costs

ഒരു ബിസിനസുകാരൻ തന്റെ ചിലവിനെ സമൃദ്ധമായി ഉപയോഗിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ചിലവ് ചുരുക്കുക എന്നത് വലിയ ഒരു പ്രക്രിയയാണ്. അത് ബിസിനസുകാരൻ തന്റെ ജീവിതത്തിൽ പാലിച്ചുകൊണ്ടിരിക്കണം. പലപ്പോഴും നിങ്ങളുടെ ചിലവിന്റെ കാരണങ്ങൾ എന്തൊക്കെയാണ് എന്ന് കണ്ടുപിടിക്കാതെ ചിലവ് കൂടുന്നതിനെ കുറിച്ച് ചിന്തിച്ചു കൊണ്ടിരുന്നാൽ ചിലവ് ചുരുക്കൽ പ്രക്രിയ പൂർണ്ണമാക്കാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ ഇതിനെ വ്യക്തമായ ഒരു പ്ലാനിങ് ഉണ്ടാകണം. ചെറിയ ചെറിയ കാര്യങ്ങളിലുള്ള ചിലവ് ചുരുക്കൽ നിങ്ങളുടെ ജീവിതത്തിൽ വൻ നേട്ടങ്ങൾ ഉണ്ടാക്കാൻ സഹായിക്കും. പലതുള്ളി പെരുവെള്ളം എന്ന് പറയുന്നതുപോലെ നിരന്തരം ചെറിയ ചിലവ് ചുരുക്കലുകൾ നടത്തിയാൽ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിക്കും. ഉദാഹരണമായി ഒരാൾ ഒരു ദിവസം അനാവശ്യ ചിലവുകൾ ഒഴിവാക്കിക്കൊണ്ട് 100 രൂപ 10 വർഷം സേവ് ചെയ്ത് കഴിഞ്ഞാൽ അത് തന്നെ പത്ത് ലക്ഷം രൂപയ്ക്ക് പുറത്താണ്. ഇങ്ങനെ ആയിരം രൂപ ഒരു ദിവസം സേവ് ചെയ്യാൻ കഴിഞ്ഞാൽ അതുകൊണ്ടുള്ള മൂല്യം എത്രയാണെന്ന് ചിന്തിച്ചാൽ മനസ്സിലാകും. ഇങ്ങനെ ചിലവ് ചുരുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളെ കുറിച്ചാണ് ഇന്ന് പറയുന്നത്.

  • ഓരോരുത്തർക്കും രണ്ടോ മൂന്നോ മൊബൈലുകൾ ഉള്ള ഒരു കാലഘട്ടമാണ് ഇന്ന്. ഇതിൽ ഒരു മൊബൈൽ ആയിരിക്കും നെറ്റിന്റെ ആവശ്യകത ഉള്ളത്. ഏതെങ്കിലും ഒരു മൊബൈലിനെ നെറ്റ് സേവ് ചെയ്ത് കഴിഞ്ഞാൽ വർഷം 3000,4000 രൂപ സേവ് ചെയ്യാൻ സാധിക്കും.
  • ബാങ്കിലെ കടങ്ങൾ മാക്സിമം കുറയ്ക്കുക എന്നതാണ്. കിട്ടുന്ന തുക കൊണ്ട് ബാങ്ക് കടങ്ങൾ നേരത്തെ തന്നെ അവസാനിപ്പിക്കാൻ വേണ്ടി ശ്രമിക്കണം. നിങ്ങൾക്ക് ലഭിക്കുന്ന സാമ്പത്തിക സോഴ്സ് ഇതിനുവേണ്ടി ഉപയോഗിക്കുക.
  • മൂന്നാമത്തെ ഒരു കാര്യമാണ് വൈദ്യുതി ചിലവ് കുറയ്ക്കുക. വീട്ടിലുള്ള ആളുകൾ തന്നെ വൈദ്യുത ഉപയോഗത്തിൽ കണിശത കാണിക്കാറില്ല. ബാത്റൂമിൽ പോയി കഴിഞ്ഞാൽ ലൈറ്റ് ഓഫ് ചെയ്യാറില്ല, പുറത്തിറങ്ങുമ്പോൾ ഫാനും ലൈറ്റ് ഓഫ് ചെയ്യാറില്ല, അനാവശ്യമായി എസി ഉപയോഗിക്കുക, ഇത്തരത്തിലുള്ള അശ്രദ്ധമൂലം നിങ്ങളുടെ ചിലവുകൾ വർധിപ്പിക്കും. അതുപോലെ തന്നെ പ്രകൃതിക്ക് ഊർജക്കുറവ് ഉണ്ടാക്കുകയും ചെയ്യുന്നു. ഇങ്ങനെയുള്ള പല സന്ദർഭങ്ങളിൽ വൈദ്യുതി ബില്ല് കുറയ്ക്കാൻ വേണ്ടി ശ്രമിക്കുക.
  • ഓഫറുകൾ കണ്ടു അനാവശ്യമായി സാധനങ്ങൾ വാങ്ങരുത്. നിങ്ങൾക്ക് ആവശ്യമുള്ള പ്രോഡക്ടുകൾ മാത്രമാണ് പർച്ചേസ് ചെയ്യേണ്ടത്. പല ആളുകളും ഓഫറിൽ കിട്ടുന്ന സാധനങ്ങൾ കൊണ്ട് വീടുകൾ കുത്തി നിറയ്ക്കാറുണ്ട്. ഷോപ്പിംഗ് മോളുകളിൽ പോകുമ്പോൾ പകുതി വിലയ്ക്ക് ഓഫറുകൾ കണ്ടുകൊണ്ട് സാധനങ്ങൾ വാങ്ങി വീട്ടിൽ കുത്തിനിറയ്ക്കാറുണ്ട്. ഈ കാര്യങ്ങളൊക്കെ ഒരിക്കൽ പോലും ചിലപ്പോൾ ഉപയോഗിക്കാറില്ല. ഈ പർച്ചേസിംഗ് കുറച്ചാൽ തന്നെ അനാവശ്യമായ ചിലവുകൾ നിങ്ങൾക്ക് കുറയ്ക്കാൻ സാധിക്കും.
  • നിരന്തരം വ്യായാമം ചെയ്യുക തുടർച്ചയായി വ്യായാമം ചെയ്യുന്ന ഒരാൾക്ക് അസുഖങ്ങൾ വരാൻ സാധ്യത കുറവാണ്. അസുഖങ്ങൾ ഉണ്ടാകാതിരുന്നാൽ ജോലിയിൽ ലീവ് എടുക്കാതിരിക്കാനും ആശുപത്രി ചിലവുകൾ കുറയ്ക്കാനും സാധിക്കും. ഭക്ഷണകാര്യത്തിലും വ്യായാമ കാര്യത്തിലും ശ്രദ്ധ പുലർത്തുകയും ആരോഗ്യത്തോടെ ഇരിക്കാൻ വേണ്ടി ശ്രമിക്കണം.
  • അനാവശ്യമായി കെട്ടിക്കിടക്കുന്ന വസ്തുക്കൾ ഒഴിവാക്കുകയും വിൽക്കുകയോ ചെയ്യുക. ഇലക്ട്രിക് സാധനങ്ങൾ ഫർണിച്ചറുകൾ അനാവശ്യമായി ഉപയോഗിക്കാത്ത സാധനങ്ങൾ എന്നിവയൊക്കെ ഇന്ന് പല ആപ്ലിക്കേഷൻസ് വഴിയും നിങ്ങൾക്ക് വിൽക്കാൻ സാധിക്കും.
  • വീട്ടിൽ എല്ലാവർക്കും സമ്പാദ്യം ശീലം കൊണ്ടുവരാൻ വേണ്ടി ശ്രമിക്കുക.കൊച്ചുകുട്ടികൾക്ക് പോലും സമ്പാദ്യം ശീലം കൊണ്ടുവരാൻ വേണ്ടി ശ്രമിക്കുക.
  • നിങ്ങൾക്ക് ആവശ്യമുള്ള സാധനങ്ങളുടെ വില നിലവാര പട്ടിക എപ്പോഴും മനസ്സിലാക്കി വയ്ക്കുക. വെളിച്ചെണ്ണ, തക്കാളി, പച്ചക്കറികൾ എന്നിവയുടെ വിലകൾ വ്യക്തമായി മനസ്സിലാക്കി വയ്ക്കുക.ഏറ്റവും ലാഭത്തിൽ എവിടെ നിന്ന് കിട്ടുമോ അവിടെ നിന്നും വാങ്ങാൻ വേണ്ടി ശ്രമിക്കുക.

ഇങ്ങനെ നിരന്തരം ചെയ്യുമ്പോൾ ഒരാഴ്ചയിൽ 10 രൂപ ലാഭിക്കുകയാണെങ്കിൽ ലക്ഷക്കണക്കിന് ലാഭം ഇതിൽ നിന്നും ഉണ്ടാക്കാൻ സാധിക്കും. അതുകൊണ്ട് തന്നെ ആസൂത്രണം ചെയ്ത് കാര്യങ്ങൾ ചെയ്യാൻ വേണ്ടി ശ്രമിക്കുക. ഏത് വാങ്ങണം വാങ്ങണ്ട എന്നുള്ളത് ശ്രദ്ധിക്കുക.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.