Sections

മറ്റുള്ളവർക്ക് ഉപദേശം കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Saturday, Jan 04, 2025
Reported By Soumya
Practical Guidelines for Giving Advice Effectively

ആളുകൾക്ക് ഒട്ടും ഇഷ്ടമില്ലാത്ത കാര്യമാണ് ഉപദേശം കേൾക്കുക എന്നത്. ഉപദേശം കേൾക്കാൻ ആർക്കും ആഗ്രഹം ഉണ്ടാകില്ല എന്നതാണ് സത്യം. പ്രത്യേകിച്ച് വിഷമഘട്ടത്തിൽ ഇരിക്കുന്ന സമയത്ത് അവരെ ഉപദേശിക്കുന്നത് ഏറ്റവും ഹീനമായ കാര്യമായി പലരും കരുതുന്നു. അങ്ങനെ ഉപദേശിക്കുന്നവരെയായിരിക്കും പലരും വളരെയധികം വെറുക്കുന്നത്. ഉദാഹരണമായി നിങ്ങൾ കാർ ആക്സിഡന്റ് ആയി നിൽക്കുന്ന ഒരാളിനോട് കാറ് സൂക്ഷിച്ച് ഒട്ടിക്കേണ്ട എന്താണ് ഇങ്ങനെയൊക്കെ ചെയ്തത് എന്ന് ഉപദേശിക്കാൻ പോയാൽ അയാൾക്ക് നിങ്ങളോട് ദേഷ്യം ഉണ്ടാകും. അങ്ങനെയുള്ള സമയങ്ങളിൽ ഒരിക്കലും ഉപദേശങ്ങൾ കൊടുക്കാതിരിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. മറ്റുള്ളവരെ ഉപദേശിക്കുക എന്നത് വളരെ എളുപ്പമുള്ള ഒരു കാര്യമാണ്. അതുകൊണ്ടുതന്നെ ആവശ്യത്തിനു അനാവശ്യത്തിനും കേറി ഉപദേശിക്കുക എന്ന സ്വഭാവം എല്ലാവർക്കുമുണ്ട്. ഇന്നിവിടെ പറയുന്നത് മറ്റുള്ളവർക്ക് ഉപദേശം കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ്.

  • അർഹതപ്പെട്ടവർക്കാണ് ഉപദേശം കൊടുക്കേണ്ടത്. ഉപദേശം ഒരാൾക്ക് വെറുതെ കൊടുക്കേണ്ടതില്ല അതിനുള്ള അർഹത അവർക്കുണ്ടാകണം. അർഹത ഉണ്ടാകണമെന്ന് പറഞ്ഞാൽ അത് രണ്ട് കൂട്ടർക്കും ഉണ്ടാകണം. പറയുന്ന ആർക്കും കേൾക്കുന്ന ആൾക്കും ഉണ്ടാകണം. സിഗരറ്റ് വലിക്കുന്ന ഒരാൾ മറ്റൊരാളുടെ സിഗരറ്റ് വലിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന് ഉപദേശിക്കാൻ അർഹതയില്ലാത്ത ആളാണ്. പ്രത്യേകിച്ച് കേൾക്കുന്നവർ അവർക്ക് ഒരു പ്രശ്നമുണ്ട് അതിനൊരു ഉപദേശം വേണമെന്നു നിങ്ങളോട് ആവശ്യപ്പെട്ടാൽ മാത്രമേ അതിന് അവരെ അവർക്ക് ഉപദേശം നൽകാവൂ. വെറുതെ പോകുന്ന ഒരാളിനെ ഉപദേശിച്ചു കഴിഞ്ഞാൽ അത് മുഖവിലയ്ക്ക് എടുക്കുകയില്ല.
  • ആരെങ്കിലും പറഞ്ഞ ഒരു കാര്യത്തിന് ഉപദേശവുമായി എടുക്കാൻ പാടില്ല. ഉദാഹരണമായി ഒരാൾ രോഗിയായി കിടക്കുകയാണ് പല ആളുകളും ഇന്ന മരുന്ന് കഴിച്ചാൽ മാറും എന്ന് പറയാറുണ്ട്. അസുഖമുള്ള ഒരാളിനെ കാണാൻ പത്തു പേര് പോയാൽ 10 പേരും 10 മരുന്നുകൾ ഉപദേശം നൽകാറുണ്ട്. ഇങ്ങനെയുള്ള കാര്യങ്ങളിൽ നിങ്ങൾ ഉപദേശം പറയേണ്ട കാര്യമില്ല. അതിന് കൺസൾട്ട് ചെയ്യേണ്ടത് അതിനു അനുയോജ്യമായ ഡോക്ടറെയാണ്. നിങ്ങൾക്ക് ഒരു കാര്യത്തിനെ കുറിച്ച് അറിവില്ലെങ്കിൽ അതിനെക്കുറിച്ച് പറയരുത്.
  • ഞാൻ വളരെ ഒരു സംഭവമാണ് എന്ന് കാണിക്കാൻ വേണ്ടി മറ്റുള്ളവരെ ബാനറി മറ്റുള്ളവർക്ക് ഉപദേശം കൊടുക്കേണ്ട കാര്യമില്ല. ഇത് ഏറ്റവും ഹീനമായ ഒരു കാര്യമാണ്. പിന്നീട് അവർ ഇത് അറിയുമ്പോൾ വളരെ പുച്ഛത്തോടെ ആയിരിക്കും അങ്ങനെയുള്ള ആളുകളെ കാണുക. അതുകൊണ്ട് മറ്റുള്ളവരെ ഇമ്പ്രെസ്സ് ചെയ്യിപ്പിക്കുന്നതിന് വേണ്ടി ഉപദേശം കൊടുക്കുന്ന സ്വഭാവം ഒഴിവാക്കുക.
  • സാമ്പത്തികമായി പ്രശ്നത്തിൽ നിൽക്കുന്നവരോട് ഇങ്ങനെ ചെയ്യുക എന്ന് പറഞ്ഞു ഉപദേശങ്ങൾ കൊടുക്കരുത്.അവർ ചിലപ്പോൾ നിങ്ങളുടെ ഉപദേശങ്ങളുടെ പുറത്ത് പ്രശ്നങ്ങളിൽ നിന്ന് പ്രശ്നങ്ങളിലേക്ക് പോകാം. നിങ്ങൾക്കറിവില്ലാത്ത എക്സ്പീരിയൻസ് ഇല്ലാത്ത സംശയമുള്ളതുമായ ഒരു കാര്യത്തിനെ കുറിച്ച് ഒരിക്കലും ഉപദേശം കൊടുക്കുവാൻ പാടില്ല. അതിന് നേരത്തെ പറഞ്ഞതുപോലെ എക്സ്പേർട്ടുകൾ ആണ് ചെയേണ്ടത്.
  • ചിലർ നിങ്ങളോട് വന്ന് ഉപദേശങ്ങൾ ചോദിക്കാറുണ്ട്. അവർ അത് ചെയ്യുവാൻ വേണ്ടി ആയിരിക്കില്ല വെറുതെ ഇത് കേൾക്കുമ്പോൾ കിട്ടുന്ന ഒരു സുഖത്തിനു വേണ്ടി ആയിരിക്കാം. അവരെക്കുറിച്ച് നിങ്ങൾ എന്ത് പറയുന്നു എന്ന് അറിയാൻ വേണ്ടി ആയിരിക്കാം. നിരന്തരമായി നിങ്ങളിൽ നിന്ന് ഉപദേശം തേടുന്നവരും പക്ഷെ ജീവിതത്തിൽ അവയൊന്നും പ്രാവർത്തികമാക്കാത്തവരും ആയിരിക്കും അങ്ങനെയുള്ള ആളുകളെ വീണ്ടും ഉപദേശിച്ചു നിങ്ങളുടെ സമയം വേസ്റ്റ് ആക്കേണ്ട കാര്യമില്ല. അവർക്ക് നന്നാകാൻ വേണ്ടിയുള്ള ഉപദേശമല്ല വേണ്ടത് നിങ്ങളെ അളക്കുവാൻ വേണ്ടിയാണ് അവർ ഇങ്ങനെ ചെയ്യുന്നത്. ഇത്തരക്കാർക്ക് ഉപദേശങ്ങൾ കൊടുക്കാതെ മാറിനിൽക്കുന്നതാണ് നല്ലത്.
  • നിങ്ങൾക്കറിയാവുന്ന കാര്യത്തിനെ കുറിച്ച് ഒരു വ്യക്തമായി സഹായം ചോദിച്ചൽ പറഞ്ഞു കൊടുക്കേണ്ടത് നിങ്ങളുടെ കടമയാണ്.
  • ഉപദേശം കൊടുത്തു പക്ഷേ അയാൾ അത് കേട്ടില്ലെങ്കിൽ അതിന് വിഷമിക്കേണ്ടതോ ദേഷ്യം തോന്നേണ്ടതായ കാര്യമില്ല. നിങ്ങൾ പറഞ്ഞ ഉപദേശം കേട്ടോ കേട്ടില്ല എന്നുള്ളത് നിങ്ങളെ സംബന്ധിച്ച് നിങ്ങളെ ബാധിക്കുന്ന കാര്യമല്ല അത് അയാളെ സംബന്ധിച്ചുള്ള കാര്യമാണ്. ഉപദേശം കൊടുത്തു കഴിഞ്ഞാൽ പിന്നെ നിങ്ങൾ അതിൽ കടിച്ചു തൂങ്ങി നിൽക്കേണ്ട കാര്യമില്ല അയാൾ അത് കേൾക്കുകയോ കേൾക്കാതിരിക്കുകയോ ചെയ്യുന്നത് അയാളുടെ മാത്രം ഉത്തരവാദിത്വമാണ് നിന്ന് എന്ന് മനസ്സിലാക്കുക.
  • ഉപദേശം കൊടുക്കുന്ന സമയത്ത് രോഗി വിഷമിച്ചു നിൽക്കുന്ന ഒരാൾ വളരെ മോശം സ്വഭാവമുള്ളയാൾ ഇത്തരക്കാരിൽ നിന്നും മാറി നിൽക്കുന്നതാണ് നല്ലത് എന്ന് പറയാറുണ്ട്.

ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.