- Trending Now:
പ്രഭാസ് നായകനായ കൽക്കി എഡി 2898, സലാർ എന്നീ ചിത്രങ്ങൾ ഈ വർഷം കൂടുതൽ പേർ ഗൂഗിളിൽ തിരഞ്ഞ പത്ത് ചിത്രങ്ങളുടെ പട്ടികയിൽ ഇടംനേടി. പട്ടികയിൽ രണ്ടാമതാണ് ചരിത്രം സൃഷ്ടിച്ച കൽക്കി 2898 എഡിയുടെ സ്ഥാനം. കൂടുതൽ പേർ ഗൂഗിൾ ചെയ്ത ചിത്രങ്ങളുടെ പട്ടികയിൽ ഒമ്പതാമതാണ് പ്രഭാസ്-പൃഥ്വി കൂട്ടുകെട്ടിൽ ഇറങ്ങിയ സലാർ പാർട്ട്-1. ശ്രദ്ധ കപൂർ- രാജ്കുമാർ റാവു പ്രധാന വേഷത്തിലെത്തിയ സ്ത്രീ -2 ആണ് പട്ടികയിൽ ഒന്നാമതുള്ളത്. 2018 ൽ എത്തിയ ഹൊറർ ചിത്രം സ്ത്രീയുടെ തുടർച്ചയായിരുന്നു സ്ത്രീ-2. ബോളിവുഡ് ചിത്രം 12ത്ത് ഫെയിൽ, ലാപതാ ലേഡീസ്, ഹനുമാൻ, മഹാരാജ, മലയാള ചിത്രം മഞ്ഞുമ്മൽ ബോയ്സ്,ആവേശം, ദി ഗോട്ട് എന്നിവയാണ് മറ്റു പ്രധാന ചിത്രങ്ങൾ. എപ്പിക് സയൻസ് വിഭാഗത്തിൽപ്പെട്ട നാഗ് അശ്വിൻ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രമാണ് കൽക്കി എഡി. സംഘർഷവും കാലാവസ്ഥയും ദുരന്തവും മൂലം നശിപ്പിക്കപ്പെട്ട ഡിസ്ടോപിയൻ പ്രപഞ്ചത്തിൽ സജ്ജീകരിച്ച ചിത്രം ശക്തനായ യോദ്ധാവായ ഭൈരവയുടെ കഥയാണ് പറയുന്നത്. പാൻ ഇന്ത്യൻ താരമായ പ്രഭാസ് നായകനായി എത്തിയ ചിത്രത്തിൽ അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദീപിക പദുകോൺ, അന്ന ബെൻ, ശോഭന തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. പ്രഭാസ് വൻ തിരിച്ചുവരവ് നടത്തിയ ചിത്രം കൂടിയായിരുന്നു കൽക്കി. കെ.ജി.എഫിന് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്ത സിനിമയാണ് സലാർ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.