- Trending Now:
കൊച്ചി: സൊണാറ്റയുടെ ഉപ ബ്രാൻഡും സമകാലീന ഫാഷനും വാച്ച് നിർമാണവും ഒത്തിണക്കുന്നതിലെ മുൻനിരക്കാരുമായ പോസ് ബൈ സൊണാറ്റ 2024-ലെ പുതിയ സ്പ്രിങ്, സമ്മർ ശേഖരം പുറത്തിറക്കി. ആകർഷകമായ വർണ്ണങ്ങളിലും സ്റ്റൈലുകളിലുമുള്ള വാച്ച് ശേഖരമാണ് പോസ് ബൈ സൊണാറ്റ അവതരിപ്പിക്കുന്നത്. സീരിയസ് ബ്ലാക്ക്സ്, ചോക്ലേറ്റ് ബ്രൗൺ, മില്ലേനിയൽ പിങ്ക്സ്, ബോൾഡ് മെറ്റാലിക്സ് തുടങ്ങിയ സമകാലീക വർണങ്ങളും പ്ലേറ്റിങ്ങും ഏറ്റവും പുതിയ ഫാഷൻ പ്രവണതകളും ഉൾക്കൊള്ളുന്നവയാണ് പുതിയ സ്പ്രിങ്, സമ്മർ വാച്ച് ശേഖരം.
സമൂഹത്തിൽ തിളങ്ങി നിൽക്കാനുള്ള ആധുനീക ഉപഭോക്താവിൻറെ ആഗ്രഹങ്ങൾക്ക് ഒത്തു പോകുന്നതു കൂടിയാണ് സ്പ്രിങ്, സമ്മർ വാച്ച് ശേഖരത്തിലെ ഓരോ വാച്ചും. ഇന്നത്തെ തലമുറയുടെ ചലനാത്മകമായ ജീവിത ശൈലിക്ക് ഉതകുന്ന വിധത്തിൽ ഫാഷൻ ഫോർവേഡ് ആയ വ്യക്തികൾക്ക് ബുദ്ധിമുട്ടില്ലാതെ തങ്ങളുടെ പാതയിലെ ഓരോ നിമിഷവും ഒപ്പിയെടുക്കാനുള്ള അവസരമാണ് പോസ് ബൈ സൊണാറ്റ ഉറപ്പാക്കുന്നത്. സവിശേഷമായ ഈ വാച്ചുകളിലൂടെ വ്യക്തികളുടെ ഓരോ നിമിഷവും ഒരു ഫാഷൻ സ്റ്റേറ്റ്മെൻറ് ആക്കി മാറ്റുകയാണ്.
ഗുണമേൻമ, ലഭ്യത, മാറിക്കൊണ്ടിരിക്കുന്ന ഡിസൈനുകൾ തുടങ്ങിയവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഉപഭോക്താവിൻറെ ഒരു ആഭരണം എന്നതിലുപരി ദൈനംദിന ജീവിതത്തിൽ അനിവാര്യമായ ഒന്നായി മാറുന്ന വാച്ചുകൾ തങ്ങൾ തുടർച്ചയായി ലഭ്യമാക്കുകയാണെന്ന് സൊണാറ്റ ബ്രാൻഡ് ഹെഡ് പ്രതീക് ഗുപ്ത പറഞ്ഞു. 2024-ലെ സ്പ്രിങ്, സമ്മർ ശേഖരങ്ങൾ ഉപഭോക്താക്കളുടെ ചലനാത്മക ജീവിത ശൈലിക്ക് അനുസൃതമായി രൂപകൽപന ചെയ്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
വെസ്റ്റയുടെ പുതിയ വൈറ്റ് ചോക്ലറ്റ് ഐസ്ക്രീം കല്യാണി പ്രീയദർശൻ പുറത്തിറക്കി... Read More
പോസ് ബൈ സൊണാറ്റയുടെ ഈ സ്പ്രിങ്, സമ്മർ ശേഖരം 695 മുതൽ 1695 രൂപ വരെയുള്ള വില നിലവാരത്തിലാണ് ലഭ്യമായിട്ടുള്ളത്. www.sonatawatches.in എന്ന സൊണാറ്റയുടെ ഔദ്യോഗിക വെബ്സൈറ്റിലും രാജ്യത്തുടനീളമുള്ള റീട്ടെയിൽ ഔട്ട്ലെറ്റുകളിലും ലഭ്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.