- Trending Now:
ജീവിതത്തിലെ പ്രധാന ഗുണമാണ് സ്ഥിരത. എന്താണ് സ്ഥിരത? നാം ഒരു കാര്യം ചെയ്യുമ്പോൾ അല്ലെങ്കിൽ തീരുമാനമെടുക്കുമ്പോൾ ആ തീരുമാനത്തിൽ ഉറച്ചുനിന്നുകൊണ്ട് മറ്റു വികാരങ്ങളിൽ അടിമപ്പെടാതെ ഉറച്ചുനിൽക്കാനുള്ള കഴിവിനെയാണ് സ്ഥിരത എന്ന് പറയുന്നത്. ഉദാഹരണമായി രാവിലെ നാലുമണിക്ക് എല്ലാദിവസവും ഉണരുവാൻ തീരുമാനിച്ചിരിക്കുന്ന വ്യക്തി എല്ലാദിവസവും തണുപ്പിനെയും കിടക്കുവാനുള്ള സുഖം തുടങ്ങിയ സമ്മർദ്ദങ്ങളെ അവഗണിച്ചുകൊണ്ട് ജീവിതത്തിൽ തുടർച്ചയായി ചെയ്യുന്നതാണ് സ്ഥിരത. നിങ്ങൾക്ക് ഒരു ലക്ഷ്യം ഉണ്ടെങ്കിൽ അതിനെ പൂർത്തീകരിക്കുന്നതിന് സ്ഥിരതയ്ക്ക് വലിയ പങ്കുണ്ട്. മികച്ച ശാരീരിക ക്ഷമത ലക്ഷ്യം വയ്ക്കുന്നവർ സ്ഥിരമായി വ്യായാമം ചെയ്താൽ മാത്രമേ ആ ലക്ഷ്യത്തിൽ എത്തിച്ചേരാൻ സാധിക്കുകയുള്ളൂ. ഡോക്ടർ ആകാൻ ആഗ്രഹിക്കുന്ന വ്യക്തി അതിനുവേണ്ടി തുടർച്ചയായി പഠിച്ചാൽ മാത്രമേ ഡോക്ടർ ആകാൻ സാധിക്കുകയുള്ളൂ. പലരും തങ്ങളുടെ ലക്ഷ്യത്തിനെയോ ആഗ്രഹത്തിനെയോ കുറിച്ച് ചിന്തിക്കുകയും, അലസതയോ മറ്റു ബാഹ്യസമ്മർദ്ദങ്ങൾ കൊണ്ടോ ആ പ്രവർത്തികൾ തുടർച്ചയായി ചെയ്യാൻ കഴിയാതെ വരികയും, നിങ്ങൾക്ക് ആ ലക്ഷ്യത്തിലെത്തി ചേരാൻ കഴിയാത്ത അവസ്ഥയിലേക്ക് വരികയും ചെയ്യുന്നു. ഉദാഹരണമായി പൊണ്ണത്തടി ഉള്ള ആൾ തന്റെ അമിതമായ ഭാരം കുറയ്ക്കാൻ ലക്ഷ്യം വെച്ച് വ്യായാമം ആഹാര നിയന്ത്രണം തുടങ്ങിയവ ചെയ്യുകയും എന്നാൽ ദിവസം കഴിയുംതോറും ഇതിന്റെ തീവ്രത കുറയുകയും മറ്റു സമ്മർദ്ദങ്ങളിൽ അടിമപ്പെട്ട് ഇതിനു കഴിയാതെ വരികയും ചെയ്യുന്നു. നിർഭാഗ്യവശാൽ ഇങ്ങനെ സ്ഥിരതയില്ലാത്ത ആളുകളാണ് കൂടുതലും ഉള്ളത്.
നിങ്ങൾക്ക് സ്ഥിരത കൈവരിക്കാൻ എന്തൊക്കെ ചെയ്യണം എന്നതിനെ കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്
കൺഫർട്ടബിൾ സോൺ ബ്രേക്ക് ചെയ്ത് വന്നവരാണ് വിജയിച്ച എല്ലാവരും. എപ്പോഴും സുഖാവസ്ഥയിൽ ഇരിക്കാൻ ആഗ്രഹിക്കുന്നവർ മടിയന്മാർ ആണ്.
നിങ്ങളുടെ വീട്ടിലെ അല്ലെങ്കിൽ ഓഫീസിലെ അന്തരീക്ഷം അല്ലെങ്കിൽ ചുറ്റുപാട് നിങ്ങളുടെ ലക്ഷ്യവുമായി ചേർന്നതാകണം. ഉദാഹരണമായി ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണെങ്കിൽ ഡൈനിങ് ടേബിൾ വറുത്തതും പൊരിച്ചതുമായ ഭക്ഷണ പദാർത്ഥങ്ങൾ ഒഴിവാക്കണം. നമ്മുടെ ഓഫീസിലാണെങ്കിൽ ജോലിക്ക് തടസ്സം ആകുന്ന എല്ലാ വസ്തുക്കളും ഉദാഹരണമായി ഫോൺ പോലുള്ളവ, അനാവശ്യമായ സംസാരം എന്നിവ മാറ്റിവയ്ക്കുവാൻ നാം ശ്രദ്ധിക്കണം.
സ്പോർട്സ്മാൻ ആകാൻ ആഗ്രഹിക്കുന്ന വ്യക്തി രാവിലെ കിടന്ന് ഉറങ്ങിയാൽ, സ്പോർട്സ് പ്രാക്ടീസ് ചെയ്യാതിരുന്നാൽ അയാൾക്ക് സ്പോർട്സ്മാൻ ആകാൻ സാധിക്കുകയില്ല. അതുപോലെ തന്റെ ലക്ഷ്യത്തിന് യോജിച്ച ശീലം കൊണ്ടുവരാൻ ശ്രദ്ധിക്കണം.
സമയത്തിനെ നിയന്ത്രിക്കാൻ കഴിയാത്തവർക്ക് ഒന്നിനെയും നിയന്ത്രിക്കാൻ കഴിയില്ല.വിജയികൾ സമയത്തിന് വിലകൽപ്പിക്കുന്നവരാണ്.അതിനുവേണ്ടി ചെയ്യേണ്ട കാര്യങ്ങൾ ഒരു ലിസ്റ്റ് തയ്യാറാക്കി ചെയ്യുക. നിർബന്ധ ബുദ്ധിയോട് കൂടി സമയത്തെ നമ്മുടെ പരിധിയിൽ കൊണ്ടുവരണം.
വായന, പഠനം തുടങ്ങിയവയാണ് മറ്റു പ്രധാനപ്പെട്ട കാര്യങ്ങൾ. നിങ്ങളുടെ ലക്ഷ്യത്തിനു യോജിച്ച വായന പഠനം തുടങ്ങിയ കാര്യങ്ങൾ ദിവസവും ചെയ്യണം. ദിവസവും ഇങ്ങനെ ചെയ്താൽ സ്വയം മോട്ടിവേഷൻ കിട്ടുകയും നിങ്ങളുടെ കഴിവ് വർദ്ധിക്കുകയും ചെയ്യും.ഇങ്ങനെ നിരവധി മാർഗങ്ങളിലൂടെ സ്ഥിരത നിങ്ങൾക്ക് ആർജ്ജിക്കുവാൻ സാധിക്കും.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.