- Trending Now:
വീട്ടമ്മമാര്‍ക്ക് മികച്ച ഒരു വരുമാന മാര്‍ഗ്ഗം വീട്ടുവളപ്പില്‍ തന്നെ ഒരുക്കാനാവുന്നതാണ്.നാടന്‍ മുട്ടയ്ക്ക് നല്ല ഡിമാന്‍ഡുള്ള കാലഘട്ടമാണ് ഇന്ന്.അതുകൊണ്ടുതന്നെ ഒരു സംരംഭമായി തുടങ്ങുവാന്‍ ഏറ്റവും മികച്ചത് നാടന്‍ കോഴി വളര്‍ത്തലാണ്. കോഴിവളര്‍ത്തല്‍ ഒരു മികച്ച സംരംഭ മാതൃകയായി തന്നെ ഇന്നത്തെ കാലത്ത് തുടങ്ങാവുന്നതാണ്.
ഒരു ചെറിയ കൂടില്‍ പിന്നാമ്പുറത്തും, 5 സെന്റ് ഉള്ളവര്‍ക്ക് പോലും അടുക്കളമുറ്റത്തെ ഹൈടെക് കൂടിയാലോ അഴിച്ചിട്ടോ മുട്ടക്കോഴികളെ വളര്‍ത്താവുന്നതാണ്.ജനിതക മിശ്രണം ചെയ്‌തെടുത്ത അത്യുല്‍പാദനശേഷിയുള്ള സങ്കര ഇനങ്ങളാണ് മുട്ടക്കോഴി സംരംഭത്തിലേക്ക് വേണ്ടി മിക്കവരും തിരഞ്ഞെടുക്കുന്നത്. ഇതില്‍ നമ്മുടെ നാട്ടില്‍ ഏറ്റവും കൂടുതല്‍ ഡിമാന്‍ഡ് ഉള്ളത് ബി.വി 380 ആണ്. ഇത് ഹൈടെക് കൂട്ടില്‍ 10 കോഴികള്‍ അടങ്ങുന്ന ചെറിയ യൂണിറ്റായി വളര്‍ത്തി മുട്ടക്കോഴി വളര്‍ത്തല്‍ ആരംഭിക്കാവുന്നതാണ്.ഇതുപോലെ തന്നെയാണ് നാടന്‍ കോഴികളുടെ ഡിമാന്‍ഡ്.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഡിമാന്‍ഡുള്ള നാടന്‍ കോഴി ഇനമാണ് ഗ്രാമപ്രിയ, ഗ്രാമശ്രീ തുടങ്ങിയവ. ഇവയുടെ എണ്ണം 100 വരെ എത്തിയാലും ഒരു വീട്ടമ്മയ്ക്ക് അനായാസം പരിപാലിക്കാന്‍ സാധിക്കുന്നു. ഇവയ്ക്ക് രോഗപ്രതിരോധശേഷി കൂടുതലാണ്.
ബി വി 380 കോഴികള്‍ ആണെങ്കില്‍ വര്‍ഷം 300 മുട്ട വരെ ലഭ്യമാകുന്നു. ഇവയുടെ മുട്ടയ്ക്ക് തവിട്ടുനിറമാണ് ഉള്ളത്. മുട്ടയുടെ ശരാശരി ഭാരം 60 ഗ്രാം ആണ്. ഇവയില്‍ ചിലത് 5 മാസം എത്തുമ്പോള്‍ തന്നെ മുട്ടയിട്ട് തുടങ്ങുന്നു. ആറുമാസം എത്തിക്കഴിഞ്ഞാല്‍ മുട്ടയുത്പാദനം ചെറുതായി കുറയും. ഒരു വര്‍ഷം മുടങ്ങാതെ മുട്ട ലഭ്യമാക്കുന്നതിനാല്‍ സങ്കര ഇനങ്ങളില്‍ കൂടുതല്‍ പേരും വളര്‍ത്തുന്നത് ഈ ഇനമാണ്. മുട്ട ഉല്പാദനം കുറയുന്നതോടെ ഇവയെ ഇറച്ചി വിലയ്ക്ക് വില്‍ക്കാവുന്നതാണ്.
24 ആഴ്ച പ്രായം എത്തുമ്പോള്‍ മുട്ടിയിട്ട് തുടങ്ങുന്ന ഗ്രാമശ്രീ ഇനത്തിന് കേരളത്തില്‍ വലിയ സ്വീകാര്യത ലഭ്യമാകുന്നു. ഇവയുടെ മുട്ട വര്‍ഷം 200 വരെ ആണ്.ഹൈടെക് കൂടില്‍ കോഴി വളര്‍ത്തുന്നതാണ് ഇന്ന് കൂടുതല്‍ പേരും തെരഞ്ഞെടുക്കുന്നത്.കൂട്ടില്‍ വളര്‍ത്തുമ്പോള്‍ സമീകൃത ആഹാരം ഉറപ്പുവരുത്താനും, ശുചിത്വം പാലിക്കുവാനും ശ്രമിക്കുക. സമീകൃത ആഹാരമായ ലെയര്‍ തീറ്റ കോഴികള്‍ക്ക് നല്‍കുന്നത് മുട്ട ഉല്പാദനം വര്‍ദ്ധിപ്പിക്കാന്‍ പ്രധാനമാണ്. കൂടാതെ കൃത്യസമയങ്ങളില്‍ രോഗ പ്രതിരോധ കുത്തിവെപ്പ് എടുക്കേണ്ടതും അത്യാവശ്യമാണ്.ചെറിയ പരിപാലനം കൊടുത്താല്‍ തന്നെ മികച്ച വരുമാനം നേടാവുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.