Sections

വെറും 5,000 രൂപ നിങ്ങള്‍ മുടക്കിയാല്‍ പുതിയൊരു ബിസിനസ് തുടങ്ങാന്‍ ഇന്ത്യാ പോസ്റ്റ് അവസരം നല്‍കും

Saturday, Apr 30, 2022
Reported By MANU KILIMANOOR

ഫ്രാഞ്ചൈസി എടുക്കുന്നതിലൂടെ എല്ലാ വര്‍ഷവും ലക്ഷങ്ങള്‍ വരെ സമ്പാദിക്കാമെന്നതാണ് പ്രത്യേകത


വെറും 5,000 രൂപ നിങ്ങള്‍ മുടക്കിയാല്‍ പുതിയൊരു ബിസിനസ് തുടങ്ങാന്‍ ഇന്ത്യാ പോസ്റ്റ് അവസരം നല്‍കും. പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി വഴിയാണിത് സാധ്യമാകുന്നത്. ഫ്രാഞ്ചൈസി എടുക്കുന്നതിലൂടെ എല്ലാ വര്‍ഷവും ലക്ഷങ്ങള്‍ വരെ സമ്പാദിക്കാമെന്നതാണ് പ്രത്യേകത. 

എന്താണ് പോസ്റ്റല്‍ ഫ്രാഞ്ചസി

ലളിതമായി പറഞ്ഞാല്‍ ഇന്ത്യയില്‍ പോസ്റ്റ് ഓഫീസുകളില്ലാത്ത സ്ഥലങ്ങളില്‍ പോസ്റ്റല്‍ സേവനം നടപ്പാക്കാനാണ് പോസ്റ്റോഫീസ് ഫ്രാഞ്ചൈസി. രണ്ട് തരം ഫ്രാഞ്ചൈസികളാണ് പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നത് .  ആദ്യത്തേത് ഫ്രാഞ്ചൈസി ഔട്ട്ലെറ്റും രണ്ടാമത്തേത് തപാല്‍ ഏജന്റുമാരുടെ ഫ്രാഞ്ചൈസിയും

നിങ്ങള്‍ക്ക് ഈ ഫ്രാഞ്ചൈസികളില്‍ ഏതും തിരഞ്ഞെടുക്കാം. നഗര-ഗ്രാമ പ്രദേശങ്ങളില്‍ തപാല്‍ സ്റ്റാമ്പുകള്‍ സ്റ്റേഷനറി സാധനങ്ങള്‍ എന്നിവ വീടുതോറും എത്തിക്കുന്ന ഏജന്റുമാരാണ് തപാല്‍ ഏജന്റുമാര്‍.  ഒരു ഫ്രാഞ്ചൈസി ലഭിക്കാന്‍ നിങ്ങള്‍ക്ക് ചിലവ് 5000 രൂപ മാത്രമാണ്.  ഫ്രാഞ്ചൈസി ലഭിച്ചതിന് ശേഷം നിങ്ങള്‍ക്ക് വരുമാനം ലഭിക്കുക കമ്മീഷന്‍ വഴിയുമായിരിക്കും. 

ആര്‍ക്കൊക്കെ പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി എടുക്കാം?

1. ഫ്രാഞ്ചൈസി എടുക്കുന്ന വ്യക്തിയുടെ പ്രായം 18 വയസ്സിന് മുകളിലായിരിക്കണം.
2. ഏതൊരു ഇന്ത്യന്‍ പൗരനും പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി എടുക്കാം.
3. ഫ്രാഞ്ചൈസി എടുക്കുന്ന വ്യക്തിക്ക് അംഗീകൃത സ്‌കൂളില്‍ നിന്നുള്ള എട്ടാം ക്ലാസ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
4. ഫ്രാഞ്ചൈസിക്കായി ആദ്യം ഫോം പൂരിപ്പിച്ച് സമര്‍പ്പിക്കുക .
5. തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ ഒരാള്‍ ഇന്ത്യ പോസ്റ്റുമായി ഒരു ധാരണാപത്രം ഒപ്പിടണം.

കമ്മീഷന്‍ എങ്ങനെ?

1. രജിസ്റ്റര്‍ ചെയ്ത ലേഖനങ്ങള്‍ ബുക്കുചെയ്യുന്നതിന് 3 രൂപ

2. സ്പീഡ് പോസ്റ്റ് ലേഖനങ്ങള്‍ ബുക്കുചെയ്യുന്നതിന് 5 രൂപ

3. 100 രൂപ മുതല്‍ 200 രൂപ  മണി ഓര്‍ഡര്‍ ബുക്കുചെയ്യുമ്പോള്‍ 3.50 രൂപ


4. 200 രൂപയ്ക്ക് മുകളിലുള്ള മണിയോര്‍ഡറിന് 5 രൂപ.


5. ഓരോ മാസവും രജിസ്ട്രി, സ്പീഡ് പോസ്റ്റുകള്‍ എന്നിവയുടെ 1000-ത്തിലധികം ബുക്കിംഗുകള്‍ക്ക് 20% അധിക കമ്മീഷന്‍

6. ഒരു തപാല്‍ സ്റ്റാമ്പ്, തപാല്‍ സ്റ്റേഷനറി, മണി ഓര്‍ഡര്‍ ഫോം 7 എന്നിവയുടെ വില്‍പ്പന തുകയുടെ 5% .
റവന്യൂ സ്റ്റാമ്പുകള്‍, സെന്‍ട്രല്‍ റിക്രൂട്ട്മെന്റ് ഫീ സ്റ്റാമ്പുകള്‍ തുടങ്ങിയവയുടെ വില്‍പ്പന ഉള്‍പ്പെടെയുള്ള റീട്ടെയില്‍ സേവനങ്ങളില്‍ ആകെ 40%.

എങ്ങനെ അപേക്ഷിക്കാം

ഘട്ടം 1: അപേക്ഷകര്‍  തപാല്‍ വകുപ്പിന്റെ നിഷ്‌കര്‍ഷിച്ചിരിക്കുന്ന ഫോര്‍മാറ്റില്‍ ഫ്രാഞ്ചൈസി ഔട്ട്ലെറ്റിലെ പ്രവര്‍ത്തനങ്ങള്‍ വിവരിക്കുന്ന ബിസിനസ് പ്ലാനടക്കം ഉള്‍പ്പെടുത്തി വകുപ്പിന് അപേക്ഷ സമര്‍പ്പിക്കണം

ഘട്ടം 2: അപേക്ഷാ ഫോറം പോസ്റ്റ് ഓഫീസുകളില്‍ നിന്നും ലഭിക്കും. ഫ്രാഞ്ചൈസി ഔട്ട്ലെറ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ വിശദമായ നിര്‍ദ്ദേശങ്ങളുടെ പകര്‍പ്പുകള്‍ സഹിതം സമര്‍പ്പിക്കണം.  തപാല്‍ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും അപേക്ഷ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

ഘട്ടം 3: ഫോം സമര്‍പ്പിച്ചതിന് ശേഷം, തിരഞ്ഞെടുത്ത ഫ്രാഞ്ചൈസി ഡിപ്പാര്‍ട്ട്മെന്റുമായി ഒരു മെമ്മോറാണ്ടം ഓഫ് എഗ്രിമെന്റ് (MoA) ഒപ്പിടണം.

ഘട്ടം 4: പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി സ്‌കീമിനായുള്ള അന്തിമ തിരഞ്ഞെടുപ്പ്, ഫോം സമര്‍പ്പിച്ച തീയതി മുതല്‍ 14 ദിവസത്തിനുള്ളില്‍ ബന്ധപ്പെട്ട ഡിവിഷണല്‍ ഹെഡ് നടത്തുന്നതാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.