Sections

സ്ഥിരമായ വരുമാനം ഉറപ്പ് നല്‍കുന്ന പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതി

Saturday, Jan 15, 2022
Reported By admin
indian post

നാഷണല്‍ സേവിംഗ്‌സ് മന്ത്‌ലി ഇന്‍കം സ്‌കീം.സ്ഥിരമായ വരുമാനം ഉറപ്പു നല്‍കുന്ന പദ്ധതി

 

രാജ്യത്തെ അപകടരഹിതമായ ഏറ്റവും സുരക്ഷിതമായ ജനപ്രിയ നിക്ഷേപ പദ്ധതി എന്ന ടാഗ് ലൈനില്‍ ഇന്ത്യാ പോസ്റ്റ് അവതരിപ്പിക്കുന്ന പദ്ധതിയാണ് നാഷണല്‍ സേവിംഗ്‌സ് മന്ത്‌ലി ഇന്‍കം സ്‌കീം.സ്ഥിരമായ വരുമാനം ഉറപ്പു നല്‍കുന്ന ഈ പദ്ധതിക്ക് സര്‍ക്കാരിന്റെ പിന്തുണ കൂടി ഉണ്ടെന്നത് സുരക്ഷിതത്വം പ്രധാനം ചെയ്യുന്നു.

നാഷണല്‍ സേവിംഗ്‌സ് മന്ത്‌ലി ഇന്‍കം സ്‌കീമില്‍ നിക്ഷേപിക്കുന്നത് വഴി ആദായനികുതി നിയമത്തിന് കീഴില്‍ നികുതി ഇളവ് ക്ലെയിം ചെയ്യാനും സാധിക്കും. ഇടത്തരം, താഴ്ന്ന വരുമാന വിഭാഗക്കാര്‍ക്ക് നികുതി ലാഭിക്കുന്നതിനായുള്ള പദ്ധതിയായും ഇത് പ്രയോജനപ്പെടുത്താം. പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന സ്‌കീം നിക്ഷേപകര്‍ക്ക് പണം തുടക്കത്തില്‍ നിക്ഷേപിക്കുന്ന അതേ നിരക്കില്‍ സ്ഥിര വരുമാനം ഉറപ്പ് നല്‍കും.

എംഐഎസ് (MIS) അക്കൗണ്ട് തുറക്കാന്‍ ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്ക് അക്കൗണ്ട് തുറക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 1,000 രൂപയാണ്. പോസ്റ്റ് ഓഫീസിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് 1000 രൂപയുടെ ഗുണിതങ്ങളായി കൂടുതല്‍ തുക നിക്ഷേപിക്കാം. ഈ നിയമം 2020 ഏപ്രില്‍ 1 മുതലാണ് പ്രാബല്യത്തില്‍ വന്നത്.

ഒരു അക്കൗണ്ടില്‍ 4.5 ലക്ഷം രൂപയും ജോയിന്റ് അക്കൗണ്ടുകള്‍ക്ക് 9 ലക്ഷം രൂപയുമാണ് പരമാവധി നിക്ഷേപ പരിധി. ജോയിന്റ് അക്കൗണ്ടുകളിലെ വിഹിതം ഉള്‍പ്പെടെ ഒരു വ്യക്തിക്ക് പരമാവധി 4.5 ലക്ഷം രൂപയാണ്.6.6% വാര്‍ഷിക പലിശ നിരക്കാണ് പോസ്റ്റ് ഓഫീസ് ഈ സ്‌കീമില്‍ വാഗ്ദാനം ചെയ്യുന്നത്.

പരമാവധി മൂന്ന് പേര്‍ക്കാണ് ഒരു ജോയിന്റ് അക്കൗണ്ട് കൈവശം വയ്ക്കാന്‍ അവകാശമുള്ളത്.പ്രായപൂര്‍ത്തിയാകാത്ത വ്യക്തിക്ക് വേണ്ടി രക്ഷകര്‍ത്താവിന് അക്കൗണ്ട് തുറക്കാന്‍ കഴിയുമെങ്കിലും 10 വയസിന് മുകളിലുള്ള പ്രായപൂര്‍ത്തിയാകാത്ത വ്യക്തിക്ള്‍ക്കും സ്വന്തം പേരില്‍ അക്കൗണ്ട് തുറക്കാന്‍ സാധിക്കും.

പോസ്റ്റ് ഓഫീസ് നാഷണല്‍ സേവിംഗ്‌സ് പ്രതിമാസ വരുമാന അക്കൗണ്ട് തുറക്കാന്‍ പ്രായപൂര്‍ത്തിയായ ഒരു വ്യക്തിക്ക് കഴിയും.അക്കൗണ്ട് തുറന്ന് ഒരു മാസം പൂര്‍ത്തിയാകുമ്പോള്‍ മുതല്‍ കാലാവധി പൂര്‍ത്തിയാകുന്നത് വരെ പലിശ ലഭിക്കും.

2021 ഡിസംബര്‍ 13ലെ ട്വീറ്റില്‍ ഇന്ത്യാ പോസ്റ്റ് നാഷണല്‍ സേവിംഗ്‌സ് പ്രതിമാസ വരുമാന പദ്ധതിയില്‍ നിക്ഷേപിക്കാന്‍ പൗരന്മാരോട് അഭ്യര്‍ത്ഥിച്ചിരുന്നു.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.