- Trending Now:
പുതുതായി ഒരു സംരംഭം ആരംഭിക്കാന്‍ അതിയായി ആഗ്രഹിക്കുന്നവര്‍ക്ക് മുന്നിലേക്ക് ആകര്‍ഷകമായ ആദായം നേടാന്‍ അവസരമൊരുക്കുകയാണ് പോസ്റ്റ് ഓഫീസുകള്‍.അതായത് പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി തന്നെ വാങ്ങിക്കാവുന്നതെയുള്ളു.ഇതിനായി കേവലം മുടക്കേണ്ടത് 5000 രൂപ മാത്രം.
ഇന്ത്യയില്‍ ആകെ ഏകദേശം 1.55 ലക്ഷത്തോളം പോസ്റ്റ് ഓഫീസുകള്‍ സ്ഥിതി ചെയ്യുന്നുണ്ട്.രാജ്യത്തിന്റെ മുക്കിലും മൂലയിലും പോസ്റ്റ് ഓഫീസ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസികള്‍ വാങ്ങിക്കാനും അതിലൂടെ ആദായം നേടാനും സാധിക്കും.18 വയസ്സിന് മുകളില്‍ പ്രായമുള്ള ഏതൊരു ഇന്ത്യന്‍ പൗരനും പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി വാങ്ങിക്കാന്‍ സാധിക്കും.ഒപ്പം മറ്റൊരു നിബന്ധനയുള്ളത് ഫ്രാഞ്ചൈസി വാങ്ങിക്കുന്ന ആള്‍ എട്ടാം ക്ലാസ് പാസായിരിക്കണം.
കമ്മീഷന്‍ രീതിയിലാണ് പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസികള്‍ പ്രവര്‍ത്തിക്കുന്നത്.പോസ്റ്റ് ഓഫീസുകളില്‍ നിന്ന് സേവനങ്ങളും ഉത്പന്നങ്ങളും ഫ്രാഞ്ചൈസികള്‍ക്ക് ലഭ്യമാക്കും ഇവ വില്‍ക്കുന്നതിനുള്ള കമ്മീഷനും ലഭിക്കും.മെമ്മോറാണ്ടം ഓഫ് അണ്ടര്‍സാറ്റാന്‍ഡിംഗില്‍ നേരത്തെ കമ്മീഷന്‍ തുക തീരുമാനിച്ചിട്ടുണ്ടാകും.ഫ്രാഞ്ചൈസി വാങ്ങിക്കുന്നതിനായി അതിനായുള്ള ഫോറം വാങ്ങിച്ച് പൂരിപ്പിക്കുകയാണ് വേണ്ടത്. തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ തപാല്‍ വകുപ്പുമായി എംഒയു ഒപ്പു വയ്ക്കാം.
രണ്ട് രീതിയിലുള്ള ഫ്രാഞ്ചൈസികള്‍ ആണ് വാങ്ങാന്‍ സാധിക്കുന്നത്.ഔട്ട്‌ലെറ്റ് രീതിയിലുള്ളതും പിന്നെ പോസ്റ്റല്‍ ഏജന്റുകളായുള്ള ഫ്രാഞ്ചൈസിയും.ഫ്രാഞ്ചൈസിയുടെ പ്രവര്‍ത്തന മികവ് അനുസരിച്ചാകും ലഭിക്കുന്ന വരുമാനം.മുതല്‍ മുടക്ക് എന്ന നിലയില്‍ ഫ്രാഞ്ചൈസി ആരംഭിക്കാന്‍ 5000 രൂപ മാത്രമാണ് മുടക്കേണ്ടി വരുന്നത്.
രജിസ്‌ട്രേഡ് ആര്‍ട്ടിക്കിളുകള്‍ ബുക്ക് ചെയ്യുന്നതിനായി 3 രൂപയും, സ്പീഡ് പോസ്റ്റ് ബുക്ക് ചെയ്യുന്നതിനായി 5 രൂപയും, 100 രൂപ മുതല്‍ 200 രൂപ വരെയുള്ള മണി ഓര്‍ഡറുകള്‍ക്ക് 3.50 രൂപയും, 200 രൂപയ്ക്ക് മുകളിലുള്ള മണി ഓര്‍ഡറുകള്‍ക്ക് 5 രൂപയുമാണ് കമ്മീഷന്‍ തുകയായി നിശ്ചയിച്ചിരിക്കുന്നത്. ഓരോ മാസവും രജിസ്ട്രറി, സ്പീഡ് പോസ്റ്റുകളുടെ 1000 എണ്ണത്തിന് മുകളിലുള്ള ബുക്കിംഗുകള്‍ക്ക് 20 ശതമാനം അധിക കമ്മീഷനും ലഭിക്കും. പോസ്റ്റേജ് സ്റ്റാമ്പുകള്‍, പോസ്റ്റല്‍ സ്റ്റേഷനറി, മണി ഓര്‍ഡര്‍ ഫോറങ്ങള്‍ എന്നിവയുടെ വില്‍പ്പനയിലൂടെ 5 ശതമാനം കമ്മീഷനാണ് ലഭിക്കുക.
പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി വാങ്ങുന്നതിനായി പോസ്റ്റ് ഓഫീസ് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാവുന്നതാണ്. https://www.indiapost.gov.in/VAS/DOP_PDFFiles/Franchise.pdf
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.