Sections

അസൂയയെ എങ്ങനെ പോസിറ്റീവായി ഉപയോഗപ്പെടുത്താം?

Monday, Sep 09, 2024
Reported By Soumya
Ways to turn envy into a positive force for personal growth.

മനുഷ്യന് സ്വാഭാവികമായിട്ടുള്ള ഒരു സ്വഭാവമാണ് അസൂയ. പലരും തനിക്ക് അസൂയ ഇല്ല എന്നൊക്കെ പറയാറുണ്ട് എന്നാൽ 98% ആളുകൾക്കും അസൂയ ഉണ്ട്. സച്ചിന് അംഗീകാരം കിട്ടിയാൽ നിങ്ങൾക്ക് അസൂയ ഉണ്ടാക്കില്ല നിങ്ങൾ അതിൽ സന്തോഷിക്കുകയാണ് ചെയ്യാറുള്ളത്. റൊണാൾഡോക്കോ, മെസ്സിക്ക് അംഗീകാരം കിട്ടുമ്പോൾ അല്ലെങ്കിൽ അമിതാബിച്ചറോ മോഹൻലാലിനോ മമ്മൂട്ടിക്കോ അംഗീകാരം ലഭിക്കുമ്പോൾ നിങ്ങൾ വിഷമിക്കാറില്ല സന്തോഷിക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ നിങ്ങളുടെ വീടിന് ചുറ്റുപാടുള്ളതോ, നിങ്ങളോടൊപ്പം ഉള്ള സുഹൃത്തുക്കളോ, ബന്ധുക്കൾക്കോ അംഗീകാരം ലഭിക്കുകയോ അല്ലെങ്കിൽ അവർ പെട്ടെന്ന് തന്നെ ജീവിതത്തിൽ വളരെ ഉയർന്ന നിലയിൽ എത്തുകയോ ചെയ്യുമ്പോൾ നിങ്ങൾക്ക് അസൂയ തോന്നുന്നത് സ്വാഭാവികമായിരിക്കും. ഇതിനേക്കാൾ കൂടുതൽ നിങ്ങൾക്ക് അസൂയ ഉണ്ടാവുക നിങ്ങളോട്  ഒപ്പം പഠിച്ചവരും നിങ്ങളുടെ അടുത്ത സുഹൃത്തുക്കൾക്കോ വൻ വിജയങ്ങളിലേക്ക് എത്തുന്ന സമയത്ത് നിങ്ങൾക്ക് ആ അയാളോടൊപ്പം എത്താൻ സാധിച്ചില്ല എങ്കിൽ അറിയാതെ തന്നെഅസൂയ ഉണ്ടാകും. ഏതൊരാൾക്കും ഇത് ഉണ്ടാക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാൽ ഇത്തരത്തിലുള്ള കോംപ്ലക്സുകളും അസൂയകളും ഉണ്ടാകുന്നതിനെ എങ്ങനെ ഉപയോഗപ്പെടുത്തണം എന്നതിനെക്കുറിച്ചാണ് ഇവിടെ സൂചിപ്പിക്കുന്നത്.

  • ഇങ്ങനെ ഒരു സിറ്റുവേഷൻ വരുമ്പോൾ താൻ അത് നേടിയില്ലല്ലോ എന്ന ഒരു വിഷമം നിങ്ങൾക്ക് ഉണ്ടാകാം അങ്ങനെ തോന്നുന്നതിൽ തെറ്റൊന്നുമില്ല അതിനെ പോസിറ്റീവായി മാറ്റുന്നതിനാണ് പ്രധാന്യം. നെഗറ്റീവ് ആയ കാര്യങ്ങൾ ചിന്തിക്കുന്നതിന് പകരം അയാളുടെ പോസിറ്റീവ് വശങ്ങളെക്കുറിച്ച് ചിന്തിക്കുന്നത് ഇതിൽ നിന്നും പാഠം പഠിച്ചു കൊണ്ട് എങ്ങനെ മുന്നോട്ടു പോകാം എന്നതിനെക്കുറിച്ചുള്ള വ്യക്തമായ ധാരണ കൊണ്ടുവരുന്നത് വളരെ നല്ലതാണ്.
  • ഇങ്ങനെ ഉണ്ടാകുന്ന സമയത്ത് അയാളുടെ വിജയത്തിൽ നിങ്ങൾക്കുണ്ടാകുന്ന വിഷമം മാറ്റിവെച്ചുകൊണ്ട് നിങ്ങൾക്ക് എങ്ങനെ മുന്നോട്ടു പോകാം എന്നതിനെക്കുറിച്ചാണ് നിങ്ങൾ നോക്കേണ്ടത്. നിങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് നോക്കുന്നതിന് പകരം അതിന്റെ പരിഹാരം കണ്ടെത്താം എന്നതിനെക്കുറിച്ചാണ് ശരിക്കും ചിന്തിക്കേണ്ടത്. എല്ലാരും പലരും പരിഹാരത്തെക്കുറിച്ച് ചിന്തിക്കുന്നതിനു പകരം അയാൾക്ക് അത് ലഭിച്ചു തനിക്ക് അത് കിട്ടിയില്ല എന്ന് അതിനെക്കുറിച്ച് വിഷമിക്കുകയാണ് ചെയ്യാറുള്ളത്. അങ്ങനെയുണ്ടാകുമ്പോൾ നിങ്ങൾക്ക് സെൽഫ് ലവ് കുറയുകയും ചെയ്യും.
  • ഉത്തരവാദിത്വബോധം ഏറ്റെടുക്കുക. അയാൾക്ക് വിജയം ഉണ്ടായത് അയാളുടെ ഉത്തരവാദിത്വം കൊണ്ടും നിങ്ങൾക്ക് പരാജയം ഉണ്ടായതിന് കാരണക്കാർ നിങ്ങൾ തന്നെയാണ് അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുക.
  • എല്ലാവർക്കും ഒരുപോലെയല്ല കാര്യങ്ങൾ സംഭവിക്കുക. വളരെ വ്യത്യസ്തമായി കാര്യങ്ങൾ സംഭവിക്കാം. അംബാനിയുടെ മകൻ ജീവിക്കുന്നത് പോലെ ഒരു സുപ്രഭാതത്തിൽ നിങ്ങൾക്ക് ജീവിക്കാൻ സാധിച്ചു എന്ന് വരില്ല. പക്ഷേ അതിനുവേണ്ടി കഠിനമായി പരിശ്രമിക്കുകയാണെങ്കിൽ നിങ്ങൾക്കും അതിനോടൊപ്പം എത്താൻ സാധിക്കും.
  • അപകർഷതാ ബോധം ഒഴിവാക്കുക. പലപ്പോഴും അപകർഷതാബോധം അസൂയ വളരെ ശക്തമായി കൊണ്ടുപോകുവാൻ സാധ്യതയുണ്ട്. എല്ലാവർക്കും എല്ലാ കഴിവുകളും ഉണ്ടാകില്ല പക്ഷേ എന്തെങ്കിലും ഒരു കഴിവ് എല്ലാവർക്കും ഉണ്ടാകും. നിങ്ങളുടെ കഴിവ് എന്താണെന്ന് കണ്ടുപിടിക്കുക. സുഹൃത്തിന് ഉണ്ടായിരിക്കുന്നകഴിവായിരിക്കില്ല നിങ്ങൾക്കുണ്ടായിരിക്കുക. നിങ്ങളുടെ കഴിവ് ഏതാണെന്ന് തിരിച്ചറിഞ്ഞ് ആ കഴിവിൽ മാത്രം ഫോക്കസ് ചെയ്യുക.
  • വൈരുദ്ധ്യങ്ങൾ പ്രകൃതിയിൽ സ്വാഭാവികമാണ്. എല്ലാം ഒരുപോലെയല്ല എല്ലാവർക്കും വ്യത്യസ്തതയുണ്ട്. അതുപോലെ എല്ലാവരിലും ഒരുമയുമുണ്ട് ഈ രണ്ട് സത്യം മനസ്സിലാക്കിക്കൊണ്ട് മുന്നോട്ടു പോവുക. മറ്റുള്ളവരുടെ വിജയത്തിലും ജീവിത സാഹചര്യങ്ങളിലും അസൂയ അല്ല നിങ്ങൾക്കുണ്ടാകേണ്ടത് ലക്ഷ്യബോധത്തോടെ മുന്നേറുവാനാണ് നിങ്ങൾ ശ്രമിക്കേണ്ടത്. ആ ലക്ഷ്യബോധം നിങ്ങൾക്ക് എല്ലാവർക്കും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.

ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.