Sections

പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസ് ഐപിഒയ്ക്ക്

Tuesday, Oct 03, 2023
Reported By Admin
IPO

കൊച്ചി: ഇന്ത്യയിലെ പ്രമുഖ ഓട്ടോമൊബൈൽ ഡീലറായ പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസ് ലിമിറ്റഡ് പ്രാഥമിക ഓഹരി വിൽപനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആർഎച്ച്പി) സമർപ്പിച്ചു. ഓഹരി ഒന്നിന് 2 രൂപ മുഖവിലയുള്ള 250 കോടി രൂപ വരെയുള്ള ഇക്വിറ്റി ഷെയറുകളുടെ പുതിയ ഇഷ്യുവും, 14,275,401 ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലുമാണ് ഐപിഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

പുതിയ ഇഷ്യൂവിൽ നിന്ന് ലഭിക്കുന്ന തുക കമ്പനിയും അനുബന്ധ സ്ഥാപനങ്ങളും ചേർന്ന് എടുത്ത 192 കോടി രൂപ വായ്പകളുടെ പൂർണ്ണമായോ ഭാഗികമായോ തിരിച്ചടവിനോ അല്ലെങ്കിൽ മുൻകൂർ അടവിനോ ഉപയോഗിക്കാൻ കമ്പനി ഉദ്ദേശിക്കുന്നു. ബാക്കി തുക പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾക്കായും ഉപയോഗിക്കും.

ഓഹരികൾ എൻഎസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.

ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, നുവാമ വെൽത്ത് മാനേജ്മെൻറ് ലിമിറ്റഡ് (മുമ്പ് എഡൽവീസ് സെക്യൂരിറ്റീസ് ലിമിറ്റഡ്), സെൻട്രം ക്യാപിറ്റൽ ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജർമാർ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.