- Trending Now:
കേന്ദ്ര സര്‍ക്കാര്‍ കണ്ടെത്തിയതാണ് നിരോധനത്തിലേക്ക് നയിച്ചത്
ജനപ്രിയ മീഡിയ പ്ലെയര്‍ വെബ്‌സൈറ്റായ വിഎല്‍സിയുടെ (VLC) നിരോധനം കേന്ദ്ര സര്‍ക്കാര്‍ നീക്കി. ഇതോടെ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് വിഎല്‍സി മീഡിയ പ്ലെയര്‍ വെബ്സൈറ്റ് ആക്സസ് ചെയ്യാം. ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയമാണ് നിയന്ത്രണം നീക്കിയത്.
VLC മീഡിയ പ്ലെയര്‍ വെബ്സൈറ്റ് മുമ്പ് നിയമവിരുദ്ധമായ ഒരു സോഫ്റ്റ്വെയറിന്റെ സെര്‍വറുമായി ബന്ധിപ്പിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍ കണ്ടെത്തിയതാണ് നിരോധനത്തിലേക്ക് നയിച്ചത്. കൂടാതെ, ഉപയോക്തൃ വിവരങ്ങള്‍ ചൈനയിലേക്ക് അയയ്ക്കുന്നതായും കണ്ടെത്തി. ഇതിന്റെ ഫലമായി ഈ വര്‍ഷം ആദ്യമാണ് വെബ്‌സൈറ്റ് നിരോധിച്ചത്.
ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമത്തിലെ സെക്ഷന്‍ 69(എ) പ്രകാരമായിരുന്നു VLC മീഡിയ പ്ലെയര്‍ വെബ്സൈറ്റ് ബ്ലോക്ക് ചെയ്തത്. എന്നാല്‍ മുന്‍കൂര്‍ നോട്ടീസ് നല്‍കാത്തതിനാല്‍, 2009 ലെ ശ്രേയ സിംഗാള്‍ vs യൂണിയന്‍ ഓഫ് ഇന്ത്യ കേസിനെ ആസ്പദമാക്കിയുളള ബ്ലോക്കിം?ഗ് റൂള്‍സിന് വിരുദ്ധമായി ഈ നീക്കം പരിഗണിക്കപ്പെട്ടു. ഇതോടെ ഇന്റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷന്‍ (IFF) ഒരു വിവരാവകാശ രേഖ ഫയല്‍ ചെയ്യുകയും നിരോധനം നീക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.