- Trending Now:
മാരുതി സുസുക്കി സിഎന്‍ജി പോര്‍ട്ട്ഫോളിയോ വിപുലീകരിക്കുന്നതിനുളള പദ്ധതികളിലാണ്
ഇന്ത്യയിലെ ജനപ്രിയ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി 5.94 ലക്ഷം രൂപയ്ക്ക് (എക്‌സ്-ഷോറൂം) ആള്‍ട്ടോ കെ10 സിഎന്‍ജി അവതരിപ്പിച്ചു. എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കിന്റെ വിഎക്‌സ്‌ഐ വേരിയന്റിനൊപ്പം മാത്രമാണ് സിഎന്‍ജി വാഗ്ദാനം ചെയ്യുന്നത്. മാരുതി സുസുക്കി അതിന്റെ സിഎന്‍ജി പോര്‍ട്ട്ഫോളിയോ വിപുലീകരിക്കുന്നതിനുളള പദ്ധതികളിലാണ്. ബ്രെസ്സയുടെയും അടുത്തിടെ പുറത്തിറക്കിയ ഗ്രാന്‍ഡ് വിറ്റാരയുടെയും സിഎന്‍ജി പതിപ്പുകള്‍ അവതരിപ്പിക്കാനും മാരുതി സുസുക്കി പദ്ധതിയിടുന്നു.
1.0 ലിറ്റര്‍ ഡ്യുവല്‍ ജെറ്റ്, ഡ്യുവല്‍ VVT എഞ്ചിന്‍ ഓപ്ഷനാണ് വാഹനത്തിന് കരുത്തേകുന്നത്. ഇത് 5,300 ആര്‍പിഎമ്മില്‍ 56 ബിഎച്ച്പിയും 3,400 ആര്‍പിഎമ്മില്‍ 82.1 NM ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. സിഎന്‍ജി പതിപ്പ് 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനില്‍ പരിമിതപ്പെടുത്തിയിരിക്കുന്നു. കൂടാതെ 33.85 km/kg മൈലേജ് അവകാശപ്പെടുന്നു.
ഇതുവരെ, മാരുതി സുസുക്കി ഒരു ദശലക്ഷത്തിലധികം സിഎന്‍ജി വാഹനങ്ങള്‍ വിറ്റഴിച്ചിട്ടുണ്ട്. രാജ്യത്ത് മികച്ച സിഎന്‍ജി ഇന്‍ഫ്രാസ്ട്രക്ചര്‍ ഉള്ളതിനാല്‍ ഇലക്ട്രിക് വാഹനങ്ങളെ അപേക്ഷിച്ച് ഇത് ഒരു ജനപ്രിയ ബദല്‍ ഇന്ധന വാഹന തിരഞ്ഞെടുപ്പാക്കാവുന്നതാണ്. കൂടാതെ, ഇന്ത്യന്‍ വിപണിയില്‍ ജനപ്രീതിയുളള ആള്‍ട്ടോ കെ 10, സിഎന്‍ജി വേരിയന്റ് പുറത്തിറക്കുന്നതോടെ സിഎന്‍ജി കാറുകളടെ വില്‍പ്പന ഇനിയും വര്‍ദ്ധിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.