Sections

ജനപ്രിയ ബ്രാൻഡായ ടാറ്റ മോട്ടോഴ്‌സ് 50 ലക്ഷം കാറുകൾ പുറത്തിറക്കി

Friday, Mar 03, 2023
Reported By admin
tata

പാസഞ്ചർ കാറുകൾ മാത്രമല്ല, ട്രക്കുകൾ, വാനുകൾ, കോച്ചുകൾ, ബസുകൾ എന്നിവയും കമ്പനി നിർമ്മിക്കുന്നുണ്ട്


ടാറ്റ മോട്ടോഴ്സ് യാത്രാ വാഹന വിഭാഗത്തിൽ 50 ലക്ഷം കാറുകൾ പുറത്തിറക്കി. 1998 മുതൽ രാജ്യത്ത് പല ജനപ്രിയ ബ്രാൻഡുകളും ടാറ്റ മോട്ടോഴ്സ് അവതരിപ്പിച്ചിരുന്നു. 25 വർഷം കൊണ്ടാണ് 50 ലക്ഷം വാഹനങ്ങൾ കമ്പനി പുറത്തിറക്കുന്നത്. മുംബൈ ആസ്ഥാനമായുള്ള കമ്പനി വിപുലമായ ആഘോഷ പരിപാടികളോടെയാണ് 50 ലക്ഷം വാഹനങ്ങൾ എന്ന നാഴികക്കല്ല് ആഘോഷിച്ചത്.

ടാറ്റ മോട്ടോഴ്സിന്റെ പുതിയ കാറുകളും എസ്യുവികളും ഉപയോഗിച്ച് 50 ലക്ഷം എന്ന ആകൃതി തീർത്ത് കമ്പനിയുടെ ജീവനക്കാർ ഇത് ആഘോഷിച്ചു. സ്മരണയ്ക്കായി, ടാറ്റ ഇന്ത്യയിലെ ഉപഭോക്താക്കൾക്കും ജീവനക്കാർക്കുമായി കമ്പനിആഘോഷ പ്രചാരണം നടത്തും. കാമ്പെയ്നിലൂടെ കമ്പനി അതിന്റെ ഡീലർഷിപ്പുകളും സെയിൽസ് ഔട്ട്ലെറ്റുകളും അലങ്കരിക്കും. ഈ മാസം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾ കമ്പനിയുടെ ഫാക്ളിടറികളിലും പ്രാദേശിക ഓഫീസുകളിലും തുടരും.

ടാറ്റ മോട്ടോഴ്സ് 2004-ൽ 10 ലക്ഷം യൂണിറ്റ് വാഹനങ്ങൾ പുറത്തിറക്കിയിരുന്നു. 2010-ൽ 20 ലക്ഷം വാഹനങ്ങളും 2015-ൽ മുപ്പത് ലക്ഷം വാഹനങ്ങളും പുറത്തിറക്കി. 2020-ൽ ആണ് 40ലക്ഷം തികച്ച മോഡൽ പുറത്തിറക്കിയത്. ശക്തമായ ഉൽപ്പന്ന പോർട്ട്ഫോളിയോയും വർദ്ധിച്ചുവരുന്ന ഉപഭോക്തൃ താൽപ്പര്യവുമാണ് 50 ലക്ഷം എന്ന നാഴികക്കല്ല താണ്ടാൻ സഹായകരമായതെന്ന് ടാറ്റ മോട്ടോഴ്സ് അധികൃതർ വ്യക്തമാക്കി. ടാറ്റ മോട്ടോഴ്സിന്റെ ചരിത്രത്തിലെ തന്നെ ഒരു ആഘോഷ നിമിഷമാണിതെന്ന് ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസിന്റെയും ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റിയുടെയും മാനേജിംഗ് ഡയറക്ടർ ശൈലേഷ് ചന്ദ്ര പറഞ്ഞു. പുതിയ നാഴികക്കല്ലുകൾ താണ്ടിയുള്ള ടാറ്റ മോട്ടോഴ്സിന്റെ യാത്ര, ഉയർച്ച താഴ്ചകളിലൂടെയുള്ളതായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പാസഞ്ചർ കാറുകൾ മാത്രമല്ല, ട്രക്കുകൾ, വാനുകൾ, കോച്ചുകൾ, ബസുകൾ എന്നിവയും കമ്പനി നിർമ്മിക്കുന്നുണ്ട്. മുമ്പ് ടാറ്റ എഞ്ചിനീയറിംഗ് ആൻഡ് ലോക്കോമോട്ടീവ് എന്നറിയപ്പെട്ടിരുന്ന കമ്പനി 1945 ൽ സ്ഥാപിച്ചതാണ്. ആദ്യ വാണിജ്യ വാഹനം പുറത്തിറക്കുന്നത് 1954 ൽ ആണ്. ഇന്ന് ടാറ്റ മോട്ടോഴ്സ് ഓഹരി വില ഉയർന്നു. 1.76 ശതമാനം നേട്ടത്തോടെ 427.85 രൂപയിലാണ് വ്യാപാരം. 52 ആഴ്ചയിലെ ഉയർന്ന വില 494.40 രൂപയാണ്. താഴ്ന്ന വില 366.20 രൂപയും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.