- Trending Now:
സ്പാനിഷ് രുചികളുടെ വൈവിധ്യങ്ങളുമായി സ്വീറ്റ് പീടിക
ലോക് ഡൗണ്‍ സമയത്ത് ആരംഭിച്ച ഒരു ഹോബിയെ മികച്ച ഒരു സംരംഭമായി വളര്‍ത്തിയെടുക്കുകയാണ് തിരുവനന്തപുരം കല്ലൂര്‍ സ്വദേശിനി പൂജ.ലോക് ഡൗണ്‍ കാലഘട്ടത്തില്‍ വ്യത്യസ്ത തരം രുചിക്കൂട്ടുകള്‍ പറ്റി ഇന്റര്‍നെറ്റ് വഴി അറിയുകയും വീട്ടില്‍ അവ ഉണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്തു പൂജ. ആദ്യഘട്ടത്തില്‍ ഉണ്ടായ തന്റെ പരാജയങ്ങളെ വകവയ്ക്കാതെ പരിശ്രമം തുടര്‍ന്ന പൂജ വിജയിക്കുക തന്നെ ചെയ്തു. കുടുംബത്തിന്റെ പിന്തുണയും സ്വന്തം കൈപ്പുണ്യവും കൊണ്ട് വ്യത്യസ്തമായ ഒരു സ്പാനിഷ് വിഭവങ്ങള്‍ ഉണ്ടാക്കിയാണ് പൂജ തന്റെ സംരംഭക ജീവിതം കെട്ടിപ്പടുത്തത്.
മലയാളിക്ക് അത്ര പരിചിതമല്ലാത്ത ഫ്രൈഡ് മില്‍ക്ക് എന്ന സ്പാനിഷ് വിഭാഗത്തിന്റെ രുചിയും പൂജ എന്ന ചെറുപ്പക്കാരിയുടെ കഠിനപ്രയത്നവും ഒന്നിച്ചു ചേര്‍ന്നപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ ട്രെന്‍ഡ് ആയി മാറിയിരിക്കുകയാണ് സ്വീറ്റ് പീടിക എന്ന പൂജയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട്.ഒരു വര്‍ഷം മുന്‍പ് വരെ ചെറിയ ഓര്‍ഡറുകള്‍ മാത്രം എടുത്തിരുന്ന പൂജ ഇന്ന് പാര്‍ട്ടികള്‍ക്കും ഫങ്ക്ഷന്‍സിനും ഒക്കെ ഉള്ള ഓര്‍ഡറുകള്‍ എടുക്കുന്നുണ്ട്. പൂജയുടെ ബാക്കി വിശേഷങ്ങള്‍ നമുക്ക് പൂജയോട് തന്നെ ചോദിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.