- Trending Now:
ഓണം ബമ്പര്‍ ഭാഗ്യക്കുറി ഹിറ്റായതിന് പിന്നാലെ പൂജ ബമ്പറിന്റെയും സമ്മാനത്തുക ഉയര്‍ത്തി സംസ്ഥാന സര്‍ക്കാര്‍. അഞ്ച് കോടിയില്‍ നിന്നും 10 കോടി രൂപയായാണ് സമ്മാനത്തുക ഉയര്‍ത്തിയത്. ഓണം ബമ്പര്‍ നറുക്കെടുപ്പ് ചടങ്ങില്‍ പൂജാ ബമ്പറിന്റെ പ്രകാശനം നടന്നിരുന്നു. പൂജ ബമ്പറിന്റെ വില്‍പ്പന ആരംഭിച്ചിട്ടുണ്ട്.സമ്മനത്തുക 25 കോടിയായി ഉയര്‍ത്തിക്കൊണ്ടുള്ള ഓണം ബമ്പറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഈ സാഹചര്യത്തിലാണ് പൂജ ബമ്പറിന്റെ സമ്മാനത്തുകയും വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. മറ്റ് ബമ്പറുകളുടെയും സമ്മാനത്തുക വര്‍ധിപ്പിക്കുമെന്നാണ് സൂചന.
സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പര്‍ ടിക്കറ്റുകളും സര്‍ക്കാര്‍പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു,ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബമ്പര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.