Sections

പൂജാ ബംബര്‍ ലോട്ടറിയുടെ വില്‍പ്പനയും സൂപ്പര്‍ ഹിറ്റിലേക്ക്

Monday, Nov 14, 2022
Reported By admin
lottery

ആദ്യം അച്ചടിച്ച 30 ലക്ഷം ടിക്കറ്റുകളും വിറ്റുതീര്‍ന്നു

 

നറുക്കെടുപ്പിന് ഒരാഴ്ച മാത്രം ബാക്കി നില്‍ക്കേ പൂജാ ബംബര്‍ ലോട്ടറിയുടെ വില്‍പ്പനയും സൂപ്പര്‍ ഹിറ്റിലേക്ക്. ആദ്യം അച്ചടിച്ച 30 ലക്ഷം ടിക്കറ്റുകളും വിറ്റുതീര്‍ന്നു. തുടര്‍ന്ന് 6 ലക്ഷം ടിക്കറ്റുകള്‍ കൂടി കഴിഞ്ഞയാഴ്ച അച്ചടിച്ചു. കഴിഞ്ഞ വര്‍ഷം പൂജാ ബംബറിന്റെ 34 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്.

പൂജാ ബംബര്‍ ടിക്കറ്റ് സെപ്റ്റംബര്‍ 18 നാണ് പുറത്തിറക്കിയത്. രണ്ടാഴ്ചയ്ക്കുള്ളില്‍ 15 ലക്ഷത്തോളം ടിക്കറ്റുകളാണ് ഭാഗ്യാന്വേഷികളുടെ കൈകളില്‍ എത്തിയത്. ഡിമാന്റ് വര്‍ദ്ധിച്ചതോടെ പല ഘട്ടങ്ങളിലായി 36 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചു. നറുക്കെടുപ്പു തീയതി അടുക്കുന്നതോടെ ശേഷിക്കുന്ന ടിക്കറ്റുകളും വിറ്റുപോകുമെന്ന പ്രതീക്ഷയിലാണ് ലോട്ടറി വകുപ്പും ഏജന്റുമാരും. നവംബര്‍ 20നാണ് നറുക്കെടുപ്പ്.

കഴിഞ്ഞ വര്‍ഷം പൂജാ ബംബറിന്റെ ഒന്നാം സമ്മാനം 5 കോടി രൂപയായിരുന്നു. ഇത്തവണ അത് 10 കോടി രൂപയാക്കിയിട്ടുണ്ട്. ഓണം ബംബര്‍ സൂപ്പര്‍ ഹിറ്റായതിന്റെ പശ്ചാത്തലത്തിലാണ് പൂജാ ബംബറിന്റെ സമ്മാനത്തുക വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം. ഇത്തവണ രണ്ടാം സമ്മാനം ലഭിക്കുന്ന ഭാഗ്യവാനെ കാത്തിരിക്കുന്നത് 50 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനമായി 12 പേര്‍ക്ക് 5 ലക്ഷം രൂപ വീതവും ലഭിക്കും. കഴിഞ്ഞ തവണ 200 രൂപയായിരുന്ന ടിക്കറ്റു വില ഇത്തവണ 250 രൂപയായി ഉയര്‍ത്തിയിട്ടുമുണ്ട്

ക്രിസ്മസ് -പുതുവത്സര ബംബര്‍ ഒന്നാം സമ്മാനം നേടുന്ന ഭാഗ്യവാനെ ഇത്തവണ കാത്തിരിക്കുന്നത് 16 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷത്തെ ഒന്നാം സമ്മാനം 12 കോടി രൂപയായിരുന്നു. സമ്മാന ഘടനയിലും ഇത്തവണ കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇപ്രാവശ്യം രണ്ടാം സമ്മാനമായി 1 കോടി രൂപ വീതം 10 പേര്‍ക്കു ലഭിക്കും. ടിക്കറ്റ് വില 400 രൂപ. പൂജാ ബംബര്‍ നറുക്കെടുപ്പ് നടക്കുന്ന നവംബര്‍ 20ന് ക്രിസ്മസ് -പുതുവത്സര ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.