- Trending Now:
സിനിമ ആസ്വാദകർ എല്ലാവരും ഒരുപോലെ കാത്തിരുന്ന ചിത്രമായിരുന്നു പൊന്നിയിൻ സെൽവൻ. മണി രത്നത്തിന്റെ സംവിധാനയത്തിൽ സെപ്റ്റംബർ 30ന് ചിത്രം തിയേറ്ററുകളിൽ റിലീസിനെത്തി. ഇപ്പോഴും നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ് പൊന്നിയിൻ സെൽവന്റെ ഒന്നാം ഭാഗം. ഇനി രണ്ടാം ഭാഗത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് സിനിമ കണ്ട ഓരോ പ്രേക്ഷകനും. തമിഴ് ജനത തലമുറകളായി ഹൃദയത്തിലേറ്റിയ അവരുടെ സംസ്കാരത്തില്‍ ആഴത്തില്‍ വേരുകളുള്ള ഒരു ബൃഹദ് നോവലാണ് കൽക്കിയുടെ പൊന്നിയിൻ സെൽവൻ. ഇതിന്റെ ചലച്ചിത്ര രൂപത്തിനായുള്ള കാത്തിരിപ്പ് വെറുതെയായില്ല എന്ന് തന്നെ പറയാം. വൻ താരനിര അണിനിരന്ന ചിത്രമാണ് പൊന്നിയിൻ സെൽവൻ. തമിഴ് സിനിമാ ചരിത്രത്തിലെ വലിയ വിജയങ്ങളില്‍ ഒന്നിലേക്ക് നീങ്ങുകയാണ് ചിത്രം.
റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോൾ ആഗോള ബോക്സ് ഓഫീസില്‍ 300 കോടിയില്‍ ഏറെ ഗ്രോസ് നേടിയിരിക്കുകയാണ് ചിത്രം. അതിനൊപ്പം തന്നെ ഒരു റെക്കോര്‍ഡ് കൂടി നേടിയിരിക്കുകയാണ് ഇപ്പോള്‍. തമിഴ്നാട് കളക്ഷനിലാണ് പിഎസ്1 റെക്കോർഡിട്ടിരിക്കുന്നത്. ആദ്യ വാരം തമിഴ്നാട്ടില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ തമിഴ് ചിത്രമായിരിക്കുകയാണ് മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ. ആദ്യ ഏഴ് ദിനങ്ങളില്‍ തമിഴ്നാട്ടില്‍ നിന്നുമാത്രം ചിത്രം നേടിയത് 128 കോടിയാണ്. രണ്ടാം സ്ഥാനത്തുള്ള വിജയ് ചിത്രം സര്‍ക്കാർ ആണുള്ളത്. സർക്കാരിന്റെ തമിഴ്നാട് ബോക്സ് ഓഫീസിലെ ആദ്യ വാര നേട്ടം 102 കോടിയാണ്. പ്രമുഖ ട്രാക്കര്‍മാരായ സിനിട്രാക്കാണ് ഈ കണക്ക് പുറത്തുവിട്ടിരിക്കുന്നത്.
പൊന്നിയിന്‍ സെല്‍വന്‍ (128 കോടി), സര്‍ക്കാര്‍ (102 കോടി),ഗില്‍ (101.1 കോടി),ബീസ്റ്റ്(99.25 കോടി), വിക്രം(98 കോടി), മാസ്റ്റര്‍( 96.2 കോടി),മെര്‍സല്‍( 89 കോടി), വലിമൈ( 75.1 കോടി),അണ്ണാത്തെ (72കോടി),വിശ്വാസം( 67.2 കോടി) എന്നിവയാണ്
തമിഴ്നാട്ടില്‍ ആദ്യ വാരം ഏറ്റവുമധികം ഗ്രോസ് നേടിയ തമിഴ് ചിത്രങ്ങള്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.