- Trending Now:
കൊച്ചി: പ്രമുഖ ഇലക്ട്രിക്കൽ ഉത്പന്ന കമ്പനിയായ പോളിക്യാബ് പോളിക്യാബ് മാക്സിമ+ ഗ്രീൻ വയറിനായി പുതിയ ടെലിവിഷൻ പ്രചാരണം ആരംഭിച്ചു. ഉത്പന്ന നവീകരണം, ഉപഭോക്താവിൻറെ സുരക്ഷയോടുള്ള പോളികാബിൻറെ പ്രതിബദ്ധത, ഭവന സുരക്ഷ തുടങ്ങിയവയാണ് പുതിയ പ്രചാരണത്തിലൂടെ ചിത്രീകരിക്കുന്നത്. പരമ്പരാഗത ആചാരങ്ങൾക്കൊപ്പം ആധുനിക സുരക്ഷ സംവിധാനങ്ങൾ കൂട്ടിചേർത്തുകൊണ്ട് ഭവന നിർമാണത്തിൽ കൊണ്ടുവരേണ്ട സുരക്ഷയും വീടിന് ശരിയായ വയറിങ് തെരഞ്ഞെടുക്കുന്നതിൻറെ പ്രധാന്യവും ഈ പ്രചരണത്തിൽ വിവരിക്കുന്നുണ്ട്.
വയറുകൾ വെറും ഇലക്ട്രിക്കൽ ഉപകരണങ്ങൾ മാത്രമല്ല, മറിച്ച് ഭാവി തലമുറയുടെ സുരക്ഷിതത്വം ഉറപ്പാക്കുന്ന ഉപകരണമാണ്. ഒഗിൽവി വിഭാവനം ചെയ്ത ഈ പരസ്യത്തിലൂടെ വയറുകളുടെ പ്രാധാന്യം വളരെ ഭംഗിയായി അവതരിപ്പിക്കുന്നുണ്ട്. സുരക്ഷയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് വലിയ സ്വപ്നങ്ങൾ കാണാൻ ഉപഭോക്താവിനെ പ്രോത്സാഹിപ്പിക്കുകയും ആധുനിക ഉപഭോക്താക്കളെ വയറുകളുടെയും കേബിളുകളുടെയും മൂല്യ വർധനയെ കുറിച്ച് ബോധവാന്മാരാക്കുകയും ചെയ്യുന്നുണ്ട്.
ഭൂമി പൂജ പോലുള്ള പരമ്പരാഗത ആചാരങ്ങളും ദൃഷ്ടി ദോഷം ഒഴിവാക്കാനായി ദൃഷ്ടി ബൊമ്മയും വെളുത്ത മത്തങ്ങ ചതച്ച് വെയ്ക്കന്നതിലും തുടങ്ങി ഒരു സ്വപ്ന ഭവനത്തിൻറെ നിർമ്മാണത്തിലേക്കുള്ള ഒരു കുടുംബത്തിൻറെ യാത്ര ആരംഭിക്കുന്നതാണ് ഈ പരസ്യത്തിലൂടെ ചിത്രീകരിച്ചിട്ടുള്ളത്. എന്നാൽ, അവർ അവഗണിക്കാൻ സാധ്യതയുള്ള ഇലക്ട്രിക്ക് വയറിങ് എന്ന സുപ്രധാന കാര്യത്തെക്കുറിച്ച് ദൈവം തന്നെ കുടുംബത്തോട് ചോദിക്കുന്നിടത്താണ് ചിന്തോദ്ദീപകമായ വഴിത്തിരിവുണ്ടാകുന്നത്.
ഒരാളുടെ സ്വപ്ന ഭവനത്തിൻറെ സുരക്ഷയ്ക്ക് വയറിങ് തിരഞ്ഞെടുക്കുന്നതിൽ ഉൾപ്പടെ ശ്രദ്ധ ആവശ്യമാണ്. ഭവന നിർമാണത്തിലെ പരമ്പരാഗത രീതികളും ആധുനിക സുരക്ഷിത മാർഗങ്ങളും ഈ പരസ്യചിത്രത്തിൽ ഭംഗിയായി പകർത്തിയിട്ടുണ്ട്.
ഇലക്ട്രിക്കൽ രംഗത്തെ പ്രമുഖർ എന്ന നിലയിൽ നവീകരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനും തങ്ങളുടെ ഉപഭോക്താക്കളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനും പോളിക്യാബ് പ്രതിജ്ഞാബദ്ധമാണെന്ന് പോളികാബ് ഇന്ത്യ എക്സിക്യൂട്ടീവ് പ്രസിഡൻറും ചീഫ് ബിസിനസ് (എഫ്.എം.ഇ.ജി, പവർ ബി.യു) ഓഫീസറുമായ ഇഷ്വിന്ദർ സിങ് ഖുറാന പറഞ്ഞു.
പോളികാബ് മാക്സിമ+ ഗ്രീൻ വയറിൻറെ പരസ്യ ചിത്രം മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ന്യൂസ് ചാനലുകളിലും പോളികാബ് ഇന്ത്യ സാമൂഹ്യ മാധ്യമങ്ങളിലും കാണാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.