- Trending Now:
കൊച്ചി: ഇന്ത്യയിലെ മുൻനിര ഇലക്ട്രിക്കൽ ഉത്പന്ന നിർമാതാക്കളായ പോളിക്യാബ് ഇന്ത്യ ലിമിറ്റഡ് വരാനിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് 11-ാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുമായുള്ള പങ്കാളിത്തം പ്രഖ്യാപിച്ചു. ഇന്ത്യൻ സ്പോർട്സിനെ പിന്തുണയ്ക്കുന്നതിനുള്ള കമ്പനിയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ സഹകരണം.
കേരള ബ്ലാസ്റ്റേഴ്സുമായുള്ള സഹകരണത്തിൻറെ ഭാഗമായി ഐഎസ്എൽ മത്സരങ്ങൾക്കിടയിൽ പോളിക്യാബ് അതിൻറെ ബ്രാൻഡിങ് പ്രദർശിപ്പിക്കുകയും, കെബിഎഫ്സി ലോഗോ എല്ലാ ഉത്പന്ന കൊളാറ്ററലുകളിലും ഇൻ-ഷോപ്പ്, ഔട്ട്ഡോർ ക്യാമ്പയിനുകളിലും ഉൾപ്പെടുത്തുകയും ചെയ്യും. കൂടാതെ ഐഎസ്എലുമായി ബന്ധപ്പെട്ട് വിവിധ പ്രമോഷനുകൾ നടത്തി ഉപഭോക്താക്കളുടെ ഇടപെടലിനായി ആക്ടിവിറ്റി സോണുകൾ ലഭ്യമാക്കും.
അർപ്പണബോധവും തളരാത്ത വീര്യവുമാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ടീം ഉൾക്കൊള്ളുന്ന ഗുണങ്ങൾ ഈ അടിസ്ഥാന മൂല്യങ്ങൾ പോളിക്യാബിൻറെ ബ്രാൻഡ് ധാർമികതയുമായി ഒത്തുപോകുകയും, ഈ പങ്കാളിത്തം തികച്ചും അനുയോജ്യമാക്കുകയും ചെയ്യുന്നുവെന്ന് പോളിക്യാബ് എക്സിക്യൂട്ടീവ് പ്രസിഡൻറും ബി2സി ചീഫ് ബിസിനസ് ഓഫീസറുമായ ഇഷ്വീന്ദർ സിങ് ഖുറാന പറഞ്ഞു. കേരളത്തിലെ നിക്ഷേപം വർധിപ്പിക്കുന്നതിന് പോളിക്യാബ് പ്രതിജ്ഞാബദ്ധമാണ്. ഇന്ത്യയിലെ ഊർജ്വസലരായ സ്പോർട്സ് കമ്മ്യൂണിറ്റിയുമായി ഇടപഴകുക എന്ന തങ്ങളുടെ ലക്ഷ്യമാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുമായുള്ള തങ്ങളുടെ പങ്കാളിത്തത്തിലൂടെ നിറവേറുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു ബ്രാൻഡ് എന്ന നിലയിൽ കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ കെബിഎഫ്സി ഏറെ വളർന്നുവെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഡയറക്ടർ നിഖിൽ ബി നിമ്മഗദ്ദ പറഞ്ഞു. കെബിഎഫ്സിയുടെ വളർന്നുവരുന്ന ദേശീയ ബ്രാൻഡ് പങ്കാളിനിരയുടെ മറ്റൊരു സാക്ഷ്യമാണ് പോളിക്യാബുമായുള്ള ഈ പങ്കാളിത്തം. പോളിക്യാബിനെ ബ്ലാസ്റ്റേഴ്സ് കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിനൊപ്പം, ഒരു ദീർഘകാല പങ്കാളിത്തം കെട്ടിപ്പടുക്കാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്നും നിഖിൽ കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.