- Trending Now:
ന്യൂഡൽഹി: മുൻനിര പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) എംഎസ്എംഇ പ്രൈം പ്ലസ് സ്കീമിന് കീഴിൽ 18-35 വയസ് പ്രായമുള്ള എംഎസ്എംഇ ഉപഭോക്താക്കൾക്ക് പലിശ നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു. നൂതനത്വത്തെ പ്രോത്സാഹിപ്പിക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് പിന്തുണ നൽകുക, യുവതലമുറയ്ക്ക് ധനസഹായം കൂടുതൽ പ്രാപ്യമാക്കുക എന്നിവ ഈ സംരംഭം ലക്ഷ്യമിടുന്നു.
ആർഎൽഎൽആർ (റിപ്പോ ലിങ്ക്ഡ് ലെൻഡിംഗ് റേറ്റ്) + ബിഎസ്പി (ബാങ്ക് സ്പെസിഫിക് സ്പ്രെഡ്) എന്നതിന്റെ ഏറ്റവും കുറഞ്ഞ പരിധി ഉറപ്പാക്കിക്കൊണ്ട്, യോഗ്യരായ ഉപഭോക്താക്കൾക്ക് ഒരു വർഷത്തേക്ക് നിലവിലുള്ള പലിശ നിരക്കിൽ 0.05% ഇളവ് ലഭിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.