Sections

സംരംഭകരെ ശാക്തീകരിക്കാൻ പിഎൻബിയുടെ രാജ്യവ്യാപക എംഎസ്എംഇ ഔട്ട്റീച്ച് പ്രോഗ്രാം

Thursday, Feb 13, 2025
Reported By Admin
PNB Hosts Nationwide MSME Outreach Program on February 13

ന്യൂഡൽഹി: രാജ്യത്തെ മുൻനിര പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ (എംഎസ്എംഇ) പിന്തുണയ്ക്കുന്നതിനും ശാക്തീകരിക്കുന്നതിനും ലക്ഷ്യമിട്ട് രാജ്യവ്യാപകമായി എംഎസ്എംഇ ഔട്ട്റീച്ച് പ്രോഗ്രാം സംഘടിപ്പിക്കുന്നു. കസ്റ്റമൈസ്ഡ് സാമ്പത്തിക പരിഹാരങ്ങൾ, വിദഗ്ദ്ധ മാർഗ്ഗനിർദ്ദേശം, വേഗത്തിലുള്ള ഡെലിവറി തുടങ്ങിയ സേവനങ്ങൾ ഇതിന്റെ ഭാഗമായി ലഭ്യമാകും. ഫെബ്രുവരി 13-ന് രാജ്യത്തുടനീളം ഏകദേശം 200 സ്ഥലങ്ങളിലാണ് ഈ എക്സ്ക്ലൂസീവ് ഇവൻറ് സംഘടിപ്പിക്കപ്പെടുന്നത്.

ഏകദിന പരിപാടിയിൽ എംഎസ്എംഇ സംരംഭകർ, വ്യവസായ നേതാക്കൾ, സാമ്പത്തിക വിദഗ്ധർ എന്നിവരെ ഒരുമിച്ച് കൊണ്ടുവരും. ഇത് അനുയോജ്യമായ ക്രെഡിറ്റ് പരിഹാരങ്ങൾ, മത്സരാധിഷ്ഠിത പലിശ നിരക്കുകൾ, ഡിജിറ്റൽ ബാങ്കിംഗ് ഉപകരണങ്ങൾ, ബിസിനസ്സ് വളർച്ച ത്വരിതപ്പെടുത്തുന്നതിനുള്ള സർക്കാർ പിന്തുണയുള്ള പദ്ധതികൾ എന്നിവ വാഗ്ദാനം ചെയ്യും.

പങ്കെടുക്കുന്നവർക്ക് ഓൺ-ദി-സ്പോട്ട് വായ്പ അംഗീകാരങ്ങൾ, പിഎൻബി ബാങ്കിംഗ് വിദഗ്ധരുമായുള്ള കൂടിയാലോചനകൾ, പ്രധാന വ്യവസായ പങ്കാളികളുമായുള്ള നെറ്റ്വർക്കിംഗ് അവസരങ്ങൾ എന്നിവ പ്രയോജനപ്പെടുത്താം. പിഎൻബി ജിഎസ്ടി എക്സ്പ്രസ്, പിഎൻബി ട്രേഡ് ഗ്രോത്ത് തുടങ്ങിയ പദ്ധതികളിൽ യോഗ്യരായ ഉപഭോക്താക്കൾക്ക് തത്വത്തിൽ അംഗീകാരങ്ങൾ ലഭിക്കും. കൂടാതെ,പരിപാടി നടക്കുന്ന സ്ഥലത്തു സജ്ജീകരിക്കുന്ന ഡിജിറ്റൽ ടാബ് പങ്കെടുക്കുന്നവരെ ഡിജി എംഎസ്എംഇ വായ്പ തൽക്ഷണം ആക്സസ് ചെയ്യാൻ പ്രാപ്തമാക്കും.

കൂടുതൽ വിവരങ്ങൾക്ക്, pnbindia.in സന്ദർശിക്കുകയോ അല്ലെങ്കിൽ അടുത്തുള്ള ബ്രാഞ്ചുമായി ബന്ധപ്പെടുകയോ ചെയ്യുക. ഇവന്റ് ലൊക്കേഷനുകൾ അറിയാൻ 1800 1800 / 1800 2021 എന്ന നമ്പറിൽ വിളിക്കുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.