- Trending Now:
ന്യൂഡൽഹി: പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) സംഘടിപ്പിച്ച പിഎൻബി ഹാഫ് മാരത്തോൺ 2025 ന്യൂഡൽഹിയിൽ വച്ചു നടന്നു. 'സൈബർ റൺ - സുരക്ഷിത ഡിജിറ്റൽ ഇന്ത്യയെ ശാക്തീകരിക്കൽ' എന്ന പ്രമേയത്തിൽ നടന്ന മാരത്തോണിൽ, അത്ലറ്റുകൾ, ഫിറ്റ്നസ് പ്രേമികൾ, സൈബർ സുരക്ഷാ പ്രൊഫഷണലുകൾ, പിഎൻബി ജീവനക്കാർ, ജീവിതത്തിന്റെ എല്ലാ തുറകളിൽ നിന്നുമുള്ള പൗരന്മാർ എന്നിവരുൾപ്പെടെ 13,800 പേരും 500-ലധികം വൊളണ്ടിയർമാരും പങ്കെടുത്തു. മൂന്നു വിഭാഗങ്ങളിലായി വിജയികൾ 15 ലക്ഷം രൂപ സമ്മാനത്തുക പങ്കിട്ടു.
ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഡിപ്പാർട്മെന്റ് ഓഫ് ഫിനാൻഷ്യൽ സർവീസസ് സെക്രട്ടറി എം നാഗരാജു മാരത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു. പിഎൻബി എംഡി & സിഇഒ അശോക് ചന്ദ്ര, പിഎൻബി മെറ്റ്ലൈഫ് ഇൻഷുറൻസ് എംഡി & സിഇഒ സമീർ ബൻസാൽ, പിഎൻബി ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ് എംഡി & സിഇഒ ഗിരീഷ് കൗസ്ഗി എന്നിവർ സന്നിഹിതരായിരുന്നു.
പിഎൻബിയുടെ എംഡി & സിഇഒ അശോക് ചന്ദ്ര പറഞ്ഞു: ''പിഎൻബി സേവനത്തിന്റെ 131 വർഷങ്ങൾ ആഘോഷിക്കുന്ന വേളയിൽ, പിഎൻബി സൈബർറൺ സാമ്പത്തിക ക്ഷേമത്തിനും ഡിജിറ്റൽ സുരക്ഷയ്ക്കുമുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു. സുരക്ഷിതമായ ഒരു ഡിജിറ്റൽ ആവാസവ്യവസ്ഥയാണ് ഇന്ത്യയുടെ വളർച്ചാ കഥയുടെ നട്ടെല്ല്.''
21.1 കി.മീ. ഹാഫ് മാരത്തോൺ, 10 കി.മീ. എനർജറ്റിക് റൺ, 5 കി.മീ. ഫൺ-ഫിൽഡ് (എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാണ് മാരത്തോൺ സംഘടിപ്പിച്ചത് ലൈവ് മ്യൂസിക് ബാൻഡുകളും ഊർജ്ജസ്വലമായ ഓൺ-റൂട്ട് വിനോദവും പങ്കെടുക്കുത്തവരെ ഊർജ്ജസ്വലരാക്കുകയും മുഴുവൻ സമയ ആവേശം നിലനിർത്തുകയും ചെയ്തു.
മാരത്തോൺ വേദിയിൽ സമർപ്പിത വിവര മേഖലകൾ, സംവേദനാത്മക ബൂത്തുകൾ, ആകർഷകമായ 'നുക്കാഡ് നാടക്', ആഭ്യന്തര മന്ത്രാലയത്തിലെ ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിലെ (ഐ4സി) ഡെപ്യൂട്ടി കമാൻഡന്റ് ദീപക് കുമാർ നടത്തിയ വിജ്ഞാനപ്രദമായ ക്വിസ് സെഷൻ എന്നിവയും ഉണ്ടായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.