- Trending Now:
പി.എം.എം.എസ്.വൈ 2021-22 പദ്ധതി പ്രകാരം മത്സ്യസേവന കേന്ദ്രം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിഷറീസ് സയൻസ്/ലൈഫ് സയൻസ്/മറൈൻ ബയോളജി/മൈക്രോ ബയോളജി/സുവോളജി/ബയോകെമിസ്ട്രി എന്നീ വിഷയങ്ങളിലെ ബിരുദധാരികൾക്ക് അപേക്ഷിക്കാം.
ജലം-മണ്ണ് പരിശോധന, മത്സ്യവിത്തുകൾ, മത്സ്യത്തീറ്റ വിതരണം, വളർത്തു മത്സ്യങ്ങളിലെ രോഗ കാരണങ്ങൾ തിരിച്ചറിയുക, അതിനാവശ്യമായ ചികിത്സ നൽകുക, മത്സ്യകൃഷി ചെയ്യുന്നതിനാവശ്യമായ കൺസൾട്ടൻസി നൽകുക, മത്സ്യവിത്തിന്റെ ഗുണമേന്മ പരിശോധിക്കുക, മത്സകൃഷിയ്ക്കാവശ്യമായ ഉപകരണങ്ങളുടെ വിതരണം, കർഷകർക്കാവശ്യമായ ട്രെയിനിംഗ് നൽകുക എന്നിവയാണ് മത്സ്യ സേവന കേന്ദ്രം പദ്ധതിയിലൂടെ ലഭ്യമാക്കേണ്ട സർവ്വീസുകൾ.
25 ലക്ഷം രൂപ യൂണിറ്റ് ചെലവു വരുന്ന പദ്ധതിയ്ക്ക് 40% സബ്സിഡി ലഭിക്കും. വെളളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലോ, ഫിഷ് ഫാർമേഴ്സ് ഡെവലപ്പ്മെന്റ് ഏജൻസി, ഉണ്ണ്യാൽ ഓഫീസിലോ മത്സ്യഭവനുകളിലോ സമർപ്പിക്ണം. അവസാന തീയ്യതി ജനുവരി 14. ഫോൺ : 8089669891.
ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.