Sections

കര്‍ഷകര്‍ കൃഷി ഭൂമിയുടെ വിവരങ്ങള്‍ പി എം കിസ്സാനിലക്ക് AIMS പോര്‍ട്ടല്‍ വഴി സമര്‍പ്പിക്കാം

Thursday, Oct 13, 2022
Reported By MANU KILIMANOOR

കര്‍ഷകര്‍ എന്തിന് കൃഷിഭൂമിയുടെ വിവരങ്ങള്‍ നല്‍കണം ?

            കേന്ദ്ര സര്‍ക്കാരിന്റെ  ഡിജിറ്റല്‍ കാര്‍ഷിക മിഷന്റെ ഭാഗമായി ഒരു ദേശീയ കര്‍ഷക ഡാറ്റാബേസ് തയ്യാറാക്കി വരികയാണ്. രാജ്യത്ത് കര്‍ഷകര്‍ക്കായി നല്‍കുന്ന എല്ലാ സേവനങ്ങളും ഒരു കുടക്കീഴില്‍ കൊണ്ട് വരാനാണ് സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്. സാര്‍വത്രികമായി ഓണ്‍ലൈന്‍ ഏകീകൃത സൈന്‍-ഇന്‍ സേവന സൗകര്യങ്ങള്‍ സുഗമമാക്കുന്നതിനാണ് ഡാറ്റാബേസ് വിഭാവനം ചെയ്തിരിക്കുന്നത്.

            നിലവില്‍ ലഭ്യമായിട്ടുള്ള കര്‍ഷക ഡാറ്റാബേസ് ആയ പി എം കിസാന്‍ ഡാറ്റാബേസ് ആണ് ഇതിലേക്കായി ഉപയോഗിക്കുന്നത്. എന്നാല്‍ പി എം കിസാന്‍ ഡാറ്റാബേസില്‍ കര്‍ഷകരുടെ കൃഷിഭൂമിയുടെ വിവരങ്ങള്‍ പൂര്‍ണ്ണമായും ലഭ്യമല്ല. ഏകീകൃതമായ ഒരു ഭൂരേഖ സംവിധാനം നിലവില്‍ രാജ്യത്ത് ലഭ്യമല്ലാത്തതിനാല്‍, പി.എം.കിസാന്‍ ഗുണഭോക്താക്കളുടെ കൃഷിഭൂമിയുടെ വിശദാംശങ്ങള്‍ അതത് സംസ്ഥാനത്തെ  ഭൂരേഖകള്‍ ഉപയോഗിച്ച് പരിശോധിക്കുന്നതിലേക്കായി എല്ലാ സംസ്ഥാനങ്ങള്‍ക്കും/കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ, പരിശോധിച്ചുറപ്പിച്ച ഭൂരേഖകളുടെ ഡാറ്റ ദേശീയ കര്‍ഷക ഡാറ്റാബേസിലേക്ക് സംസ്ഥാനങ്ങള്‍ നല്‍കേണ്ടതുമുണ്ട്.

പിഎം കിസാന്‍ ഡാറ്റാ ബേസ് ഉപയോഗിച്ച് ഭൂമിയുടെ വിശദാംശങ്ങളുടെ മാപ്പിംഗ്

         പി എം കിസാന്‍ ഡാറ്റാബേസുമായി കേരളത്തിലെ ഭൂരേഖ വിവരങ്ങള്‍ സംയോജിപ്പിക്കുന്നതിനുള്ള പ്രധാന വെല്ലുവിളി കേരള റവന്യൂ വകുപ്പിന്റെ ഭൂമി ഡാറ്റാബേസില്‍ ആധാര്‍ നമ്പര്‍ ഇല്ലാത്തതാണ്.  സര്‍ക്കാര്‍ ഉത്തരവ് G.O (Rt) No.185/2022/AGRI തീയതി 07.03.2022 പ്രകാരം രൂപീകരിച്ച ഒരു ടീം സംസ്ഥാന തലത്തില്‍ ഇത് നടപ്പാക്കുന്നതിന്റെ പുരോഗതി നിരീക്ഷിച്ചു വരികയാണ്.സമയബന്ധിതമായി ഭൂമിയുടെ വിവരങ്ങള്‍ PMKISAN ഡാറ്റയിലേക്ക് മാപ്പ് ചെയ്യുന്നതിന് ഗുണഭോക്താക്കളുടെ സ്വമേധയാലുള്ള ഇടപെടല്‍ ആവശ്യമാണ്. അതിനായി ഗുണഭോക്താക്കള്‍ അവരുടെ ഭൂമിയുടെ വിശദാംശങ്ങള്‍ AIMS പോര്‍ട്ടല്‍ വഴി  ReLIS പ്ലാറ്റ്ഫോമിന്റെ സഹായത്തോടെ പരിശോധിച്ച് ഉറപ്പിച്ച ശേഷം സമര്‍പ്പിക്കണം. ഈ ഡാറ്റ പിന്നീട് ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയും PMKISAN ഡാറ്റാബേസിലേക്കും ദേശീയ കര്‍ഷക ഡാറ്റാബേസിലേക്കും നല്‍കുകയും ചെയ്യും.ഇതിലേക്കായി കൃഷി വകുപ്പ് സ്വന്തം പോര്‍ട്ടലായ എയിംസില്‍ നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്റര്‍ (എന്‍ഐസി) കേരളയുടെ സാങ്കേതിക സഹായത്തോടെ ഒരു സംവിധാനം വികസിപ്പിച്ചിട്ടുണ്ട്.നിലവില്‍ പി എം കിസാന്‍ പദ്ധതിയുടെ ഗുണഭോക്താക്കള്‍ ആയിട്ടുള്ളവര്‍ എയിംസ് പോര്‍ട്ടലില്‍ വികസിപ്പിച്ചിരിക്കുന്ന ഈ സംവിധാനം മുഖേന തങ്ങളുടെ കൃഷി ഭൂമിയുടെ വിശദാംശങ്ങള്‍ വ്യക്തിഗതമായി ചേര്‍ക്കേണ്ടതാണ്.

കര്‍ഷകര്‍ AIMS പോര്‍ട്ടലില്‍ എന്താണ് ചെയ്യേണ്ടത് ?

 
1.    കര്‍ഷകന്‍ ആധാര്‍ നമ്പര്‍ പോര്‍ട്ടലില്‍ നല്‍കണം.

2.   പോര്‍ട്ടലില്‍ കാണിക്കുന്ന ഫോണ്‍ നമ്പര്‍ ശരിയാണെങ്കില്‍, 'Send OTP' എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

3.     പോര്‍ട്ടലില്‍ കാണിക്കുന്ന മൊബൈല്‍ നമ്പര്‍ ശരിയല്ലെങ്കില്‍, പി എം കിസാന്‍/എയിംസുമായി ബന്ധിപ്പിച്ചിരിക്കുന്ന ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കുക.

4.     'Captcha' നല്‍കി 'Enter' ക്ലിക്ക് ചെയ്യുക.

5.     മൊബൈല്‍ നമ്പര്‍ നല്‍കുക.

6.     പുതിയ പാസ്വേഡ് നല്‍കി പുതിയ പാസ്വേഡ് സ്ഥിരീകരിച്ച് 'Submit' ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

7.     രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ലഭിച്ച 'OTP' നല്‍കി 'Submit' ക്ലിക്ക് ചെയ്യുക

8.     AIMS പോര്‍ട്ടലിലെ കര്‍ഷകരുടെ ഡാഷ്ബോര്‍ഡില്‍, 'PMKisan Land Verification' ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

9.     ഭൂമിയുടെ വിശദാംശങ്ങള്‍ സമര്‍പ്പിച്ചിട്ടില്ലെങ്കില്‍, 'Add New Land' ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

10.   തുടര്‍ന്ന് കാണിക്കുന്ന പേജില്‍ സ്വന്തം ഭൂമിയുടെ വിശദാംശങ്ങള്‍ ചേര്‍ത്ത് 'PMKisan Land Verification' ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

11.    ആധാര്‍ നമ്പര്‍ നല്‍കി 'Search' ബട്ടണില്‍ ക്ലിക്കു ചെയ്യുക, തുടര്‍ന്ന് ഗുണഭോക്താവിന്റെ PMKISAN ഡാറ്റാബേസില്‍ നല്‍കിയിട്ടുള്ള പേര് കാണാം.

12.   തുടര്‍ന്ന് 'Verify in Land Revenue Records' ബട്ടണില്‍ ക്ലിക്കുചെയ്യുക.

13.   റവന്യൂ ഡാറ്റാബേസില്‍ നിന്ന് ഭൂമി വിശദാംശങ്ങള്‍ പരിശോധിച്ച് 'Submit' ബട്ടണ്‍ ക്ലിക്ക് ചെയ്യുക. മൊബൈല്‍ നമ്പര്‍ ശരിയായിട്ടുള്ളവര്‍ 3 മുതല്‍ 7 വരെ നടപടികള്‍ അനുവര്‍ത്തിക്കേണ്ടതില്ല


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.