- Trending Now:
കേന്ദ്രകൃഷി മന്ത്രാലയവും, സംസ്ഥാന കൃഷി വകുപ്പും പൊതുമേഖലയിലുള്ള അഗ്രിക്കള്‍ച്ചര്‍ ഇന്‍ഷുറന്‍സ് കമ്പനി മുഖേന നടപ്പിലാക്കുന്ന കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാകാന്‍ കര്‍ഷകര്‍ക്ക് അവസരം. കേന്ദ്രസര്‍ക്കാരിന്റെ അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ പ്രധാനമന്ത്രി ബസല്‍ ബീമാ യോജനയിലും, കാലാവസ്ഥ ഇന്‍ഷുറന്‍സ് പദ്ധതിയിലും കര്‍ഷകര്‍ക്ക് ചേരേണ്ട അവസാന തീയതി ജൂലൈ 31 ആണ്. പദ്ധതിയില്‍ ചേരാന്‍ ആഗ്രഹിക്കുന്ന കര്‍ഷകര്‍ ഏറ്റവും അടുത്തുള്ള CSC ഡിജിറ്റല്‍ സേവാ കേന്ദ്രങ്ങളെയോ അക്ഷയ കേന്ദ്രങ്ങളെയോ അംഗീകൃത ഇന്‍ഷുറന്‍സ് കമ്പനി പ്രതിനിധികളെയോ സമീപിക്കേണ്ടതാണ്.
കർഷകരുടെ വിളകൾക്കുള്ള പരിരക്ഷ ഉറപ്പാക്കുന്നതിന് 2016 ജനുവരി 13 ന് പ്രധാനമന്ത്രി ഫസൽ ബീമാ യോജന എന്ന മുൻഗണനാ പദ്ധതി വഴി, ഏറ്റവും കുറഞ്ഞ പ്രീമിയം നിരക്കിൽ രാജ്യമെമ്പാടുമുള്ള കർഷകർക്ക് അവരുടെ വിളകൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്ന പദ്ധതിയാണിത്.
പ്രീമിയം തുകയിൽ, കർഷകരുടെ വിഹിതത്തിന് തുല്യമോ, അതിന് മുകളിലോ ഉള്ള വിഹിതം സംസ്ഥാനവും, കേന്ദ്ര ഗവൺമെന്റും നൽകും. ഈ പദ്ധതിക്ക് മുമ്പുള്ള കാലയളവിൽ, ഹെക്ടറിന്, ശരാശരി ഇൻഷുറൻസ് തുക 15,100/- രൂപയായിരുന്നത്, പി എം എഫ് ബി വൈ-യുടെ കീഴിൽ 40,700/- രൂപയായി വർദ്ധിപ്പിച്ചു.വിള ചക്ര കാലഘട്ടത്തിൽ പൂർണ്ണമായും ഇൻഷുറൻസ് കവറേജ് ലഭിക്കും. പ്രാദേശിക പ്രകൃതി ദുരന്തങ്ങൾ മൂലമുണ്ടാകുന്ന വ്യക്തിഗത വിള നഷ്ടങ്ങൾക്കും, വിളവെടുപ്പിനുശേഷം ഉണ്ടാകുന്ന നഷ്ടങ്ങൾക്കും പരിരക്ഷ ലഭിക്കും.
ഭൂമിയുടെ രേഖകൾ പി എം എഫ് ബി വൈ പോർട്ടലും ആയി ബന്ധിപ്പിക്കൽ, വിള ഇൻഷുറൻസിനായുള്ള മൊബൈൽ ആപ്പ്, വിളനഷ്ടം നിർണ്ണയിക്കുന്നതിന് ഉപഗ്രഹചിത്രം, ഡ്രോൺ, നിർമ്മിത ബുദ്ധി തുടങ്ങിയ സാങ്കേതികവിദ്യകൾ ഉപയോഗിക്കൽ തുടങ്ങിയവ ഈ പദ്ധതിയുടെ ചില സവിശേഷതകൾ ആണ്.പ്രതിവർഷം 5.5 കോടിയിലധികം കർഷക അപേക്ഷകൾ, ഈ പദ്ധതിക്കായി ലഭിക്കുന്നുണ്ട്. ഇതുവരെ 90,000 കോടി രൂപയുടെ ക്ലെയിം നൽകിക്കഴിഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.