- Trending Now:
ഒരു സംരംഭം തുടങ്ങണമെന്ന് അതിയായ ആഗ്രഹമുണ്ടെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടു കൊണ്ട് അത് നടക്കാതെ പോകുന്നവരെ ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ഒരു പദ്ധതിയെ കുറിച്ച് അറിയാമോ?. സ്വയം തൊഴില്‍ സംരംഭകരെ പ്രോത്സാഹിപ്പിക്കാനായി സര്‍ക്കാര്‍ തലത്തില്‍ നല്‍കുന്ന വായ്പ പദ്ധതികളില്‍ വളരെ പ്രയോജനപ്പെടുന്ന പിഎംഇജിപി.സബ്‌സിഡിയടക്കം ആനുകൂല്യങ്ങള്‍ കൂടി ലഭിക്കുന്നതു കൊണ്ട് ഈ പദ്ധതിയിലൂടെ സമാധാനമായി പുതിയ സംരംഭം ആരംഭിക്കാം.അറിയാം പിഎംഇജിപി എന്താണെന്ന് ?
പുതുതായി ആരംഭിക്കുന്ന ബിസിനസുകള്‍ക്കും സഹകരണ സംഘങ്ങള്‍ക്കും സ്വയം സഹായ സംഘങ്ങള്‍ക്കും ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ക്കും ഒക്കെ പിഎംഇജിപിയുടെ ഭാഗമായി ആനുകൂല്യം നേടാം.പ്രൈം മിനിസ്റ്റര്‍ എംപ്ലോയിമെന്റ് ജെനറേഷന്‍ പ്രോഗ്രാം എന്നതിന്റെ ചുരുക്കെഴുത്താണ് പിഎംഇജിപി.കേന്ദ്ര മൈക്രോ സ്മാള്‍ ആന്‍ഡ് മീഡിയം എന്റര്‍പ്രൈസസ് മന്ത്രാലയം അവതരിപ്പിക്കുന്ന ഈ പദ്ധതി വായ്പ പൊതുമേഖലാ ബാങ്കുകള്‍, കോ ഓപ്പറേറ്റീവ് ബാങ്കുകള്‍, പ്രൈവറ്റ് ഷെഡ്യൂള്‍ഡ് ആന്‍ഡ് കൊമേഴ്സ്യല്‍ ബാങ്കുകള്‍ എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കുന്നതാണ്.
സംസ്ഥാനതലത്തില്‍ നഗരങ്ങളിലെ അപേക്ഷകള്‍ ജില്ലാ വ്യവസായ കേന്ദ്രവും ഗ്രാമപ്രദേശങ്ങളിലെ അപേക്ഷക ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡും ആണ് സ്വീകരിക്കുന്നതും പരിശോധിക്കുന്നതും തുടര്‍ നടപടികള്‍ കൈകാര്യം ചെയ്യുന്നതും.പദ്ധതി ചെലവിന് നിശ്ചിത തുക തീരുമാനിച്ചിട്ടുണ്ട്.അതായത് ഉത്പന്ന നിര്‍മ്മാണ സംരംഭങ്ങള്‍ക്ക് പരാമവധി 25 ലക്ഷം രൂപയും സേവന സംരംഭങ്ങള്‍ക്ക് 10 ലക്ഷം രൂപയുമാണ് പരമാവധി വായ്പയായി അനുവദിക്കുന്നത്.
സാധാരണ വിഭാഗത്തിലുള്ളവര്‍ക്ക് പദ്ധതി അടങ്കലിന്റെ 10 ശതമാനവും പ്രത്യേക വിഭാഗത്തിലുള്ള അപേക്ഷകര്‍ അടങ്കലിന്റെ 5 ശതമാനവും സ്വന്തം മുതല്‍ മുടക്കായി കണ്ടെത്തണം.ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍,ഡിഐസി,എംഎസ്എംഇ മന്ത്രാലയം എന്നിവയുടെ ഔദ്യോഗിക വെബ്‌സൈറ്റുകള്‍ വഴി ഓണ്‍ലൈനായി വായ്പയ്ക്ക് വേണ്ടിയുള്ള അപേക്ഷ നിങ്ങള്‍ക്ക് സമര്‍പ്പിക്കാം.3 മുതല്‍ 7 വര്‍ഷം വരെയാണ് വായ്പയുടെ കാലാവധി.
അപേക്ഷയ്ക്ക് ഒരുങ്ങും മുന്‍പ് ശ്രദ്ധിക്കേണ്ട മറ്റ് ചില കാര്യങ്ങള്‍ കൂടി പറയട്ടെ, 18 വയസ് പൂര്‍ത്തിയായ ഇന്ത്യന്‍ പൗരന്മാര്‍ക്കാണ് പിഎംഇജിപിയ്ക്ക് അപേക്ഷ നല്‍കാന്‍ സാധിക്കുന്നത്.പരമാവധി പ്രായ പരിധി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടില്ലാത്തതു കൊണ്ട് എത്ര വയസ്സായാലും അപേക്ഷ നല്‍കാം.നിശ്ചിത വരുമാനം അപേക്ഷകന് വേണം എന്ന കാര്യത്തിലും നിബന്ധനകളില്ല.എന്നാല്‍ 10 ലക്ഷം രൂപയ്ക്ക മുകളിലുളള ഉത്പന്ന നിര്‍മ്മാണ സംരംഭങ്ങളിലും 5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള സേവന സംരംഭങ്ങളിലും അപേക്ഷകന്‍ ഏറ്റവും കുറഞ്ഞത് 8-ാം ക്ലാസ് വിജയിച്ച ആളായിരിക്കണമെന്ന നിര്‍ബന്ധം ഉണ്ട്.
ധാതു-ഖനി വിഭവ വ്യവസായം,ഭക്ഷ്യ സംസ്‌കരണം,നാരുല്‍പ്പന്ന നിര്‍മ്മാണം അടക്കം നിര്‍മ്മാണ മേഖലകളും ടെക്‌സ്റ്റൈല്‍ അടക്കമുള്ള സേവന സംരംഭങ്ങളും പിഎംഇജിപിയുടെ പരിധിയില്‍പ്പെടും.11 ദിവസത്തെ സംരംഭക വികസന പരിപാടി പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് മാത്രമാണ് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പ വിതരണം ചെയ്യുകയുള്ളു.
ഇനി പിഎംഇജിരി വായ്പ ഉപയോഗിച്ച് സംരംഭം ആരംഭിക്കുകയും വായ്പ തുക മുഴുവന്‍ തിരിച്ചടയ്ക്കുകയും ചെയ്ത സംരംഭകര്‍ക്ക് യൂണിറ്റ് വികസിപ്പിക്കുന്നതിനായി രണ്ടാം ഘട്ട വായ്പയും സബ്‌സിഡിയും അനുവദിക്കാറുണ്ട്.പദ്ധതി ചെലവ് 1 കോടി വരെയുള്ള സംരംഭകര്‍ക്കാണ് ഇതിന് അര്‍ഹതയുള്ളത്.അപേക്ഷിക്കുമ്പോള്‍ 10 ശതമാനം വരെ സ്വയം കണ്ടെത്തേണ്ടിവരും.അധിക സബ്‌സിഡി ഇനത്തില്‍ പരാമവധി 15 ലക്ഷം രൂപയും ലഭിക്കും.ആദ്യം വായ്പ എടുത്ത ധനകാര്യ സ്ഥാപനത്തില്‍ നിന്നോ മറ്റേതെങ്കിലും സ്ഥാപനത്തില്‍ നിന്നോ രണ്ടാംഘട്ട വായ്പയ്ക്കായി അപേക്ഷിക്കാവുന്നതാണ്.
ലഹരി പദാര്‍ത്ഥങ്ങളുടെ ഉത്പാദനം-വിതരണം,മാംസ സംസ്‌കരണം,പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍,പ്ലാസ്റ്റിക് ഫുഡ് കണ്ടെയ്‌നറുകള്‍,സബ്‌സിഡിയോട് കൂടിയ ഖാദി -നൂല്‍ നൂല്‍പ് നെയ്ത്ത് സംരംഭങ്ങള്‍,പൗള്‍ട്രി,പിഎംആര്‍വൈ/ആര്‍ഇജിപി അടക്കമുള്ള കേന്ദ്രസര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിച്ചവര്‍,സംസ്ഥാന സര്‍ക്കാരിന്റെ സബ്‌സിഡി ആനുകൂല്യങ്ങള്‍ ലഭിച്ചവര്‍ക്കും പിഎംഇജിപി വഴിയുള്ള സബ്‌സിഡി ആനുകൂല്യം ലഭിക്കില്ല.
പിഎംഇജിപി വഴി സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പദ്ധതിക്ക് കീഴില്‍ വരുന്ന സംരംഭങ്ങളുടെ ആശയങ്ങള്‍ക്ക് അടുത്തുള്ള ധനകാര്യ സ്ഥാനപനങ്ങളില്‍ നിന്ന് വായ്പയും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.