Sections

പ്രധാനമന്ത്രി നാഷണൽ അപ്രന്റീസ്ഷിപ്പ് മേള ജനുവരി 13 ന്

Thursday, Jan 09, 2025
Reported By Admin
Participants at PM National Apprenticeship Mela in Thrissur

കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയവും കേരള സർക്കാർ തൊഴിലും നൈപുണ്യം വകുപ്പും ചേർന്ന് ജനുവരി 13 ന് രാവിലെ 9.30 ന് പ്രധാനമന്ത്രി നാഷണൽ അപ്രന്റീസ്ഷിപ്പ് മേള നടത്തുന്നു. തൃശ്ശൂർ ആർ.ഐ. സെന്ററിന്റെ നേതൃത്വത്തിൽ അയ്യന്തോൾ കളക്ടറേറ്റിലെ അനെക്സ് കോൺഫറൻസ് ഹാളിൽ നടത്തുന്ന മേളയിൽ കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങളും പൊതുമേഖല, പ്രൈവറ്റ് സ്ഥാപനങ്ങളും അപ്രന്റീസ് ട്രെയിനികളെ തിരഞ്ഞെടുക്കുന്നതിനായി പങ്കെടുക്കും. ഐ.ടി.ഐ. പാസ്സായ അപ്രന്റീസ്ഷിപ്പ് ചെയ്യാൻ ആഗ്രഹിക്കുന്ന എല്ലാ ട്രെയിനികൾക്കും മേളയിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്കായി ഫോൺ: 9544189982.



തൊഴിൽ മേളകളെക്കുറിച്ചുള്ള അപ്ഡേഷനുകൾ നിരന്തരം ലഭിക്കുവാനായി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.