Sections

പി. എം നാഷണൽ അപ്രന്റീസ്ഷിപ്പ് മേള ഫെബ്രുവരി 10 ന്

Tuesday, Feb 04, 2025
Reported By Admin
PM National Apprenticeship Mela in Alappuzha on February 10

ആലപ്പുഴ ആർ.ഐ.സെന്ററിന്റെ (വ്യാവസായിക പരിശീലന വകുപ്പിന്റെ) നേതൃത്വത്തിൽ ആലപ്പുഴ ജൂബിലി മെമ്മോറിയൽ പ്രൈവറ്റ് ഐ.ടി.ഐയിൽ വെച്ച് ഫെബ്രുവരി 10 ന് രാവിലെ പത്ത് മുതൽ പി. എം നാഷണൽ അപ്രന്റീസ്ഷിപ്പ് മേള നടക്കും.

കേന്ദ്ര സർക്കാർ നൈപുണ്യവികസന സംരംഭകത്വമന്ത്രാലയവും സംസ്ഥാന തൊഴിലും നൈപുണ്യവും വകുപ്പും ചേർന്നാണ് പരിപാടി നടത്തുന്നത്. ജില്ലയിലെ വിവിധ വ്യവസായ വാണിജ്യസ്ഥാപനങ്ങൾ അപ്രന്റിസുകളെ നേരിട്ട് തെരഞ്ഞെടുക്കും. കൂടാതെ മറ്റ് വ്യവസായ വാണിജ്യസ്ഥാപനങ്ങൾക്കും അപ്രന്റിസുകളെ തെരഞ്ഞെടുക്കുന്നതിന് രജിസ്റ്റർ ചെയ്യാം. എഞ്ചിനീയറിഗ്, നോൺ എഞ്ചിനീയറിഗ് ട്രേഡുകളിൽ ഐ ടി ഐ യോഗ്യത നേടിയ വിദ്യാർഥികൾക്ക് പങ്കെടുക്കാം. രാവിലെ 9.30 മുതൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കും.

പങ്കെടുക്കുന്നവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ബയോഡാറ്റ, ആധാർ എന്നിവ സഹിതം ഹാജരാകേണ്ടതാണ്. ഫോൺ: 0477 - 2230124, 9496282057 ricalappuzha@gmail.com.



തൊഴിൽ മേളകളെക്കുറിച്ചുള്ള അപ്ഡേഷനുകൾ നിരന്തരം ലഭിക്കുവാനായി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.