Sections

പ്രധാന മന്ത്രി മത്സ്യസമ്പദ്യോജന പദ്ധതി പ്രകാരം പരമ്പരാഗത മത്സ്യത്തൊഴിലാളികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു

Monday, Dec 30, 2024
Reported By Admin
Thirssur Fisherfolk Invited to Apply for PM Matsya Sampada Yojana Deep-Sea Fishing Boats

തൃശ്ശൂർ ജില്ലയിൽ പ്രധാന മന്ത്രി മത്സ്യസമ്പദ്യോജന പദ്ധതി പ്രകാരം പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ആഴക്കടൽ മത്സ്യബന്ധന യാനങ്ങൾ നൽകുന്ന പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു.

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ള മത്സ്യത്തൊഴിലാളികൾക്കോ, പ്രാഥമിക മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളിൽ അംഗത്വമുള്ള വ്യക്തികൾക്കോ, സ്വയം സഹായ സംഘങ്ങൾക്കോ, ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾക്കോ പദ്ധതിയ്ക്കായി അപേക്ഷ സമർപ്പിക്കാം.

പദ്ധതി തുകയുടെ 40 ശതമാനം തുക സർക്കാർ സബ്സിഡി നൽകും. താൽപര്യമുള്ളവർക്ക് ബന്ധപ്പെട്ട മത്സ്യഭവൻ ഓഫീസിൽ 2025 ജനുവരി 10 ന് വൈകീട്ട് 5 നകം അപേക്ഷ സമർപ്പിക്കണം.

കൂടുതൽ വിവരങ്ങൾക്ക് മത്സ്യഭവൻ ഓഫീസുമായോ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലെ 0487 2441132, 9746595719 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം.



ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.