Sections

പിഎം കിസാന്‍ ഗുണഭോക്താക്കളുടെ എണ്ണം 10 കോടി കടന്നു

Tuesday, Nov 29, 2022
Reported By admin
agri news

പിഎം കിസാന്‍ ഗുണഭോക്താക്കളുടെ എണ്ണം 10 കോടി കടന്നു

 

പിഎം കിസാന്‍  ഗുണഭോക്താക്കളുടെ എണ്ണം 10 കോടി കടന്നതായി കേന്ദ്രസർക്കാർ. പദ്ധതിയുടെ ആദ്യഗഡു ലഭിച്ച 3.16 കോടി കർഷകരിൽ നിന്ന് ഗുണഭോക്താക്കളുടെ എണ്ണം മൂന്നിരട്ടിയിലധികം വർധിച്ചതായി കേന്ദ്രസർക്കാർ വ്യക്തമാക്കി.

ഓരോ വർഷം കഴിയുന്തോറും ഗുണഭോക്താക്കളുടെ എണ്ണം കുറയുന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തെ തുടർന്നാണ് കേന്ദ്രസർക്കാർ ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ കർഷകർക്ക് സാമ്പത്തിക സഹായം നൽകുക എന്ന ഉദ്ദേശത്തോടെ 2018 ഡിസംബറിലാണ് പ്രധാനമന്ത്രി കിസാൻ പദ്ധതി ആരംഭിച്ചത്. പ്രതിവർഷം 3 ഗഡുക്കളായി 6,000 രൂപയാണ് പദ്ധതിയിലൂടെ കർഷകർക്ക് ലഭിക്കുന്നത്. നിശ്ചിത സമയപരിധിക്കുള്ളിൽ e-KYC പൂർത്തീകരിക്കാത്ത കർഷകർക്ക് തുക ലഭിക്കില്ല. pm kisan portal വഴിയോ, അക്ഷയ സെന്ററുകളോ, മറ്റ് സേവന കേന്ദ്രങ്ങൾ വഴിയോ, ഭൂമി സംബന്ധമായ വിവരങ്ങൾ ചേർത്ത് ekyc പൂർത്തിയാക്കാം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.