- Trending Now:
മുഖം സ്‌കാൻ ചെയ്യുന്നതിലൂടെ തന്നെ നടപടികൾ പൂർത്തിയാക്കാൻ കഴിയുന്നാണ് പുതിയ ഫീച്ചർ
പിഎം കിസാൻ മൊബൈൽ ആപ്പിൽ കർഷകർക്കായി പുതിയ ഫീച്ചർ അവതരിപ്പിച്ച് കേന്ദ്രസർക്കാർ. മുഖം സ്‌കാൻ ചെയ്യുന്ന ഫെയ്സ് ഓതന്റിക്കേഷനിലൂടെ ഇ- കെവൈസി നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ കർഷകരെ സഹായിക്കുന്ന ഫീച്ചറാണ് അവതരിപ്പിച്ചത്.
നിലവിൽ ഇ- കെവൈസി നടപടികൾ പൂർത്തിയാക്കാൻ വൺ ടൈം പാസ് വേർഡും ഫിംഗർപ്രിന്റും ആവശ്യമാണ്. ഇതിന് പകരം മുഖം സ്‌കാൻ ചെയ്യുന്നതിലൂടെ തന്നെ നടപടികൾ പൂർത്തിയാക്കാൻ കഴിയുന്നാണ് പുതിയ ഫീച്ചർ. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ ആണ് പുതിയ ഫീച്ചർ ഉദ്ഘാടനം ചെയ്തത്. ഇതോടെ കർഷകർക്ക് സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് കുറച്ചു കൂടി എളുപ്പമായതായി അദ്ദേഹം പറഞ്ഞു.
കർഷകരുടെ ക്ഷേമത്തിനായി പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പ്രകാരം വർഷം ആറായിരം രൂപയാണ് കർഷകർക്ക് ലഭിക്കുന്നത്. മൂന്ന് ഗഡുക്കളായാണ് തുക നൽകുന്നത്. നാലുമാസം കൂടുമ്പോൾ 2000 രൂപ വീതമാണ് നൽകുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.