Sections

പിഎം കിസാന്‍ ഗഡുലഭിക്കാന്‍ കെവൈസി കൂടിയേതീരൂ

Sunday, Feb 20, 2022
Reported By admin

ഈ വര്‍ഷം ജനുവരി ഒന്നിനായിരുന്നു പി.എം. കിസാന്‍ പദ്ധതിയുടെ 10-ാം ഗഡു ഉപയോക്താക്കളുടെ അക്കൗണ്ടിലെത്തിയത്

 

ജനപ്രിയ കര്‍ഷക പദ്ധതികളില്‍ ഒന്നാണ് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി (പി.എം.കെ.എസ്.എന്‍).പദ്ധതിക്കു കീഴില്‍ 11-ാം ഗഡു ലഭിക്കണമെങ്കില്‍ ഉപയോക്താക്കള്‍ ഇ-കെ.വൈ.സി. എത്രയും വേഗം പൂര്‍ത്തീകരിക്കണം. നടപടികള്‍ പൂര്‍ത്തീകരിക്കുന്ന കര്‍ഷകരുടെ അക്കൗണ്ടുകളില്‍ മാത്രമായിരിക്കും 11-ാം ഗഡു ക്രെഡിറ്റ് ആകുക. ഈ വര്‍ഷം ജനുവരി ഒന്നിനായിരുന്നു പി.എം. കിസാന്‍ പദ്ധതിയുടെ 10-ാം ഗഡു ഉപയോക്താക്കളുടെ അക്കൗണ്ടിലെത്തിയത്.

കര്‍ഷകരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച പദ്ധതികളിലൊന്നാണിത്. ഭൂവുടമസ്ഥരായ എല്ലാ കര്‍ഷക കുടുംബങ്ങള്‍ക്കും പ്രതിവര്‍ഷം 6,000 രൂപ വീതം സാമ്പത്തിക ആനുകൂല്യം നല്‍കുന്നതാണു പദ്ധതി. ഓരോ നാല് മാസത്തിലും മൂന്ന് തുല്യ ഗഡുക്കളായാണ് 2000 രൂപ വീതം സാമ്പത്തിക സഹായം നല്‍കുന്നത്.

ഗുണഭോക്താക്കള്‍ക്ക് ഓണ്‍ലൈനായി തന്നെ ഇ- കെ.വൈ.സി. നടപടികള്‍ പൂര്‍ത്തീകരിക്കാം. ഇതിനായി പി.എം. കിസാന്റെ ഔദ്യോഗിക വെബ്‌സൈറ്റായ pmkisan.gov.in-ലേക്ക് ലോഗിന്‍ ചെയ്യണം. ഹോംപേജിലെ 'e-KYC' ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. തുറന്നു വരുന്ന പേജില്‍ ആധാര്‍ കാര്‍ഡ് നമ്പറും ക്യാപ്ച കോഡും നല്‍കുക.തുടര്‍ന്ന് ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ നമ്പര്‍ നല്‍കാന്‍ ഗുണഭോക്താക്കളോട് ആവശ്യപ്പെടും.

അത് നല്‍കുന്നതോടെ ലഭിക്കുന്ന ഒ.ടി.പി. ലഭിക്കും. ഒ.ടി.പി. നല്‍കുന്നതോടെ ഇ- കെ.വൈ.സി. നടപടികള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു. അതേസമയം, ഗുണഭോക്താക്കളുടെ പട്ടികയില്‍ പേരുള്‍പ്പെടാത്ത കര്‍ഷക കുടുംബങ്ങള്‍ക്ക് ഗുണഭോക്തൃ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നതിനായി ജില്ലാതല പരാതി പരിഹാര മോണിറ്ററിങ് കമ്മിറ്റിയെ സമീപിക്കാം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.