Sections

പിഎം കിസാൻ പദ്ധതി കർഷകർ ബന്ധപ്പെട്ട രേഖകൾ ഡിസംബർ 31നകം നൽകണം

Thursday, Dec 22, 2022
Reported By MANU KILIMANOOR

പിഎം കിസാനിൽ രജിസ്റ്റർ ചെയ്ത കർഷകർക്ക് ഇ-കെവൈസി നിർബന്ധമാക്കിയിട്ടുണ്ട്


പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (പിഎം കിസാൻ) പദ്ധതി ആനുകൂല്യം ലഭിക്കുന്നതിന് കർഷകർ ബന്ധപ്പെട്ട രേഖകൾ ഡിസംബർ 31 നകം നൽകണമെന്ന് കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന് കർഷകർ ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കണം. തുടർന്നും ആനുകൂല്യം ലഭിക്കുന്നതിന് റെലിസ് (ReLIS) പോർട്ടലിൽ കൃഷിഭൂമി സംബന്ധിച്ച വിവരങ്ങളുള്ള പിഎം കിസാൻ ഗുണഭോക്താക്കൾ സ്വന്തം കൃഷിഭൂമിയുടെ വിവരങ്ങൾ സംസ്ഥാന കൃഷി വകുപ്പിന്റെ എയിംസ് പോർട്ടൽ മുഖേന നൽകണം. റെലിസ് (ReLIS) പോർട്ടലിൽ കൃഷിഭൂമി സംബന്ധിച്ച വിവരങ്ങളില്ലാത്തവർ അപേക്ഷയോടൊപ്പം സ്ഥല വിവരങ്ങൾ പട്ടയം/ആധാരം/വനാവകാശ രേഖ എന്നിവ നേരിട്ട് കൃഷിഭവനിൽ നൽകണം.

പിഎം കിസാനിൽ രജിസ്റ്റർ ചെയ്ത കർഷകർക്ക് ഇ-കെവൈസി നിർബന്ധമാക്കിയിട്ടുണ്ട്. ഇതിനായി ഡിസംബർ 31 നകം പിഎം കിസാൻ പോർട്ടൽ മുഖേനയോ അക്ഷയ, സി.എസ്.സി. തുടങ്ങിയ ജനസേവന കേന്ദ്രങ്ങൾ മുഖേനയോ ഇ-കെവൈസി ചെയ്യാം. പിഎം കിസാൻ പദ്ധതിയിൽ ചേർന്നിട്ടില്ലാത്ത അർഹതയുള്ള കർഷകർ സ്വന്തമായോ അക്ഷയ/ പൊതുസേവന കേന്ദ്രങ്ങൾ വഴിയോ ഓൺലൈനായി അപേക്ഷിക്കണമെന്ന് കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയക്ടർ അറിയിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.