- Trending Now:
നിലവില്‍ പുതുവര്‍ഷത്തില്‍ കര്‍ഷകര്‍ക്കുള്ള കിസാന്‍ സമ്മാന്‍ നിധിയുടെ പത്താംഗഡു വിതരണവും പ്രധാനമന്ത്രിയുടെ പ്രസംഗവും വാര്‍ത്തകളില്‍ വലിയോ തോതില്‍ ആഘോഷിക്കുമ്പോള്‍ പലര്‍ക്കും ഈ കിസാന്‍ സമ്മാന്‍ നിധി എന്താണെന്ന സംശയം തോന്നിയേക്കാം.
പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി അഥവ പിഎം കിസാന്‍ പദ്ധതി സര്‍ക്കാരിന്റെ പെന്‍ഷന്‍ പദ്ധതികളില്‍ ഒന്നാണ്.ഈ പദ്ധതി അനുസരിച്ച് പണം ലഭിക്കണമെങ്കില്‍ അര്‍ഹനായ വ്യക്തിയുടെ അക്കൗണ്ട് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കേണ്ടതുണ്ട്.സാമ്പത്തിക സഹായം ആവശ്യമുള്ള കര്‍ഷകര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിനായി നരേന്ദ്രമോദി സര്‍ക്കാര്‍ 2018 ഡിസംബറില്‍ ആണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്.
കേന്ദ്രസര്‍ക്കാരിന്റെ ഈ പദ്ധതിയുടെ ഗുണഭോക്താക്കള്‍ ഭൂവുടമകളായ എല്ലാ കര്‍ഷകരുടെയും കുടുംബങ്ങളാണ്.തുടക്കത്തില്‍ ചെറുകിട നാമമാത്രമായ കര്‍ഷകര്‍ക്കുള്ള പദ്ധതി എന്ന നിലയ്ക്കാണ് ആവിഷ്‌കരിച്ചതെങ്കിലും പിന്നീട് പദ്ധതി കൂടുതല്‍ വികസിപ്പിക്കുകയായിരുന്നു.
രാജ്യത്തെ ഭൂവുടമകളായ കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് അവരുടെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ സാമ്പത്തിക സഹായം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി പ്രവര്‍ത്തിക്കുന്നത്.
പദ്ധതിയുടെ പരിധിയില്‍ വരുന്ന എല്ലാ കര്‍ഷക കുടുംബങ്ങള്‍ക്കും പ്രതിവര്‍ഷം 6,000 രൂപ സര്‍ക്കാരില്‍ നിന്ന് ലഭിക്കും. 2,000 രൂപ വീതം മൂന്ന് ഗഡുക്കളായാണ് ഈ തുക അനുവദിക്കുക. കൃഷിയ്ക്ക് യോഗ്യമായ ഭൂമി സ്വന്തം പേരില്‍ കൈവശമുള്ള എല്ലാ കര്‍ഷകരുടെയും കുടുംബങ്ങള്‍ക്ക് പി എം കിസാന്‍ പദ്ധതിയുടെ ഗുണഭോക്താക്കള്‍ ആകാന്‍ അര്‍ഹതയുണ്ട്.
തുടക്കത്തില്‍ പറഞ്ഞതു പോലെ ആധാര്‍ കാര്‍ഡ് പിഎം കിസാന്‍ അക്കൗണ്ടുമായി ബന്ധിപ്പിച്ചാല്‍ മാത്രമെ ഗുണഭോക്താക്കള്‍ക്ക് പ്രയോജനപ്പെടുത്താന്‍ സാധിക്കു.അതിനായി നിങ്ങളുടെ അക്കൗണ്ടുള്ള ബാങ്കിന്റെ ശാഖ സന്ദര്‍ശിക്കുക.ബാങ്ക് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പില്‍ ഒപ്പു വെയ്ക്കാവുന്നതാണ്.ഒര്‍ജിനല്‍ കോപ്പിയില്ലാതെ പകര്‍പ്പ് മാത്രം കൈവശം വെച്ച് ബാങ്കില്‍ എത്തിയാല്‍ മതിയാകും.
ആധാര്‍ കാര്‍ഡ് പരിശോധിച്ച് സ്ഥിരീകരിച്ച സേഷം ബാങ്ക് തന്നെ വിവരങ്ങള്‍ ഓണ്‍ലൈനായി അപ്‌ഡേറ്റ് ചെയ്യുന്നതാണ്.തുടര്‍ന്ന് നിങ്ങളുടെ ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടില്‍ ചേര്‍ക്കപ്പെടും.സൂക്ഷമപരിശോധനകള്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ ഒറു കണ്‍ഫര്‍മേഷന്‍ മെസേജ് മൊബൈലില്‍ ലഭിക്കും.ഇത്രയും ലളിതമാണ് പിഎം കിസാന്‍ സമ്മാന്‍നിധിയ്ക്കായി ആധാര്‍ കാര്‍ഡ് ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യുന്നത്.https://www.pmkisan.gov.in/UpdateAadharNoByFarmer.aspx
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.