Sections

പ്രധാനമന്ത്രിയുടെ ഇന്റേൺഷിപ് പദ്ധതി - വെബ്ബിനാർ രജിസ്ട്രേഷൻ ആരംഭിച്ചു

Monday, Apr 07, 2025
Reported By Admin
PM Internship Program: Webinar Registration Opens for Youth Aged 21–24

യുവജനങ്ങൾക്ക് മികച്ച കമ്പനികളിൽ പ്രായോഗിക പരിചയം നേടാൻ അവസരം നൽകുന്ന പ്രധാനമന്ത്രി ഇന്റേൺഷിപ്പ് പദ്ധതിയെ സംബന്ധിച് അവബോധം നൽകുന്നതിനുള്ള വെബ്ബിനാർ രജിസ്ട്രേഷൻ ആരംഭിച്ചു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഒരു കോടി ഇന്റേൺഷിപ്പുകൾ നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം.

21 നും 24 മദ്ധ്യേ പ്രായമുള്ള എസ്എസ്എൽസി മുതൽ ബിരുദാനന്തര ബിരുദം വരെ വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് ഇന്റേൺഷിപ്പിന് അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യതക്ക് അനുസരിച്ച് രാജ്യത്തെ നവരത്ന കമ്പനികൾ, ബാങ്കിങ് മേഖല, ഓയിൽ കമ്പനികൾ തുടങ്ങി 24 മേഖലകളിൽ ആണ് ഇന്റേൺഷിപ്പിന് അവസരം ലഭിക്കുക.

ഇന്റേൺഷിപ് പരിപാടിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ മിനിമം 5000 രൂപവരെ പ്രതിമാസം സ്റ്റൈഫൻഡും ലഭിക്കും. ട്രെയിനിങ് റിസേർച് എഡ്യൂക്കേഷൻ ആൻഡ് എംപവർമെന്റ് ഫൗണ്ടേഷനുമായി ചേർന്ന് കേന്ദ്ര യുവജന കായിക മന്ത്രാലയമാണ് വെബ്ബിനാർ നടത്തുന്നത്.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ceo.sarovaram@gmail.com എന്ന ഇമെയിലിൽ ബയോഡാറ്റ അയക്കുകയോ 9400598000 എന്ന നമ്പരിൽ 'PMI ' എന്ന് മെസ്സേജ് അയക്കുകയോ ചെയ്യണം. പഠനത്തിന്റെ ഭാഗമായി നടത്തുന്ന രണ്ട് മാസത്തെ ഇന്റേൺഷിപ്പിൽ പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റും നൽകും. രജിസ്റ്റർ ചെയ്യേണ്ട അവസാന തിയതി ഏപ്രിൽ 15.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.