Sections

കാലുകൾ അമിതമായി വിയർക്കാറുണ്ടോ? പ്ലാന്റർ ഹൈപ്പർഹൈഡ്രോയ്ഡ്സ് ആകാം കാരണം

Monday, May 27, 2024
Reported By Soumya
Plantar Hyperhydroides; Causes and Remedies

കൈകളെപ്പോലെ ചിലരുടെ കാലുകളും അമിതമായി വിയർക്കുന്നത് കാണാം. ഇത് പ്ലാന്റർ ഹൈപ്പർഹൈഡ്രോയ്ഡ്സ് എന്നറിയപ്പെടുന്ന ഒരു രോഗമാണ്. നിസാരമെന്ന് തോന്നാമെങ്കിലും അണുബാധ അടക്കമുള്ള നിരവധി പ്രശ്നങ്ങൾ വരുത്തിവയ്ക്കുന്ന രോഗമാണിത്. അമിതമായ വിയർപ്പ് യാത്ര ചെയ്യുമ്പോഴും എന്തെങ്കിലും ചടങ്ങുകളിൽ പങ്കെടുക്കുമ്പോഴും ബുദ്ധിമുട്ടുണ്ടാക്കും. മാത്രമല്ലാ, ഷൂസും ചെരിപ്പുകളും കേടുവരികയും ചെയ്യും.

കാരണങ്ങൾ

  • ശരീരത്തിലെ മറ്റു ഭാഗങ്ങളെപ്പോലെ പാദങ്ങളിലും നിരവധി വിയർപ്പ് ഗ്രന്ഥികളുണ്ട്. ഇവയുടെ പ്രവർത്തനം അധികമാകുമ്പോഴാണ് ഈ പ്രശ്നമുണ്ടാകുന്നത്.
  • പാരമ്പര്യരോഗമാണെങ്കിലും ഉത്കണ്ഠ, അമിതവണ്ണം, തൈറോയ്ഡ് പ്രശ്നങ്ങൾ, പിരമുറുക്കം, ശരിയല്ലാത്ത ഭക്ഷണരീതി എന്നിവയും ഹൈപ്പർ ഹൈഡ്രോയ്ഡിന് കാരണമാണ്.
  • കുറേ സമയം അടുപ്പിച്ച് നിൽക്കേണ്ടി വരുന്നതും ഹോൺമോൺ മാറ്റങ്ങളും ചൂടുള്ള കാലാവസ്ഥയും ഇതിനുള്ള മറ്റു ചില കാരണങ്ങളാണ്.

പ്രതിവിധി

  • ഈ പ്രശ്നത്തിനുള്ള പ്രധാന പ്രതിവിധി കാലുകൾ വൃത്തിയാക്കി സൂക്ഷിക്കുകയെന്നതാണ്.
  • പുറത്തുപോയി വന്നാൽ ഉടനെ ഏതെങ്കിലും ആന്റി ബാക്ടീരിയൽ സോപ്പോ ലോഷനോ ഉപയോഗിച്ച് പാദം കഴുകണം.
  • പാദത്തിലെ കട്ടികൂടിയ ചർമം മാറ്റുന്നത് നല്ലതാണ്. ഇതിന് പ്യൂമിക് സ്റ്റോൺ ഉപയോഗിക്കാം.
  • ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മാനിക്യൂർ ചെയ്യാം. ഇത് വീട്ടിൽ തന്നെ ചെയ്യാം. ചൂടുവെള്ളത്തിൽ ടീ ട്രീ ഓയിൽ ഒഴിച്ച് കാലുകൾ അതിൽ ഇറക്കി വയ്ക്കുന്നത് നല്ലതാണ്. പാദങ്ങൾ വിയർക്കുന്നത് കുറയും.
  • ചൂടുവെള്ളത്തിൽ നാരങ്ങാനീരും ഉപ്പും ഇട്ട് കാലുകൾ ഇറക്കി വയ്ക്കുന്നതും നല്ലതാണ്.
  • ചികിത്സാ ആവശ്യങ്ങൾക്കുപയോഗിക്കുന്ന സ്പിരിറ്റ് പഞ്ഞിയിൽ മുക്കി തുടയ്ക്കുന്നത് പാദം വിയർക്കുന്നത് ഒഴിവാക്കും.
  • സ്പിരിറ്റ് ഉപയോഗിക്കുന്നതിന് മുൻപ് അത് പാദത്തിൽ ചെറുയൊരു ഭാഗത്തു പുരട്ടി അലർജി ഉണ്ടാക്കുന്നുണ്ടോയെന്ന് നോക്കണം.
  • പ്ലാസ്റ്റിക്, സിന്തറ്റിക് ചെരിപ്പുകൾ ഉപയോഗിക്കുന്നത് പാദം കൂടുതൽ വിയർക്കാൻ ഇടയാക്കും. അതുകൊണ്ട് ഇത്തരം ചെരിപ്പുകളും ഷൂസുകളും ഒഴിവാക്കുക. ഷൂസ് ധരിക്കുന്നത് ചെരിപ്പിടുന്നതിനേക്കാൾ കൂടുതൽ വിയർപ്പുണ്ടാക്കും. ഷൂസിന് പകരം ചെരിപ്പ് ഉപയോഗിക്കുവാൻ പറ്റിയ സാഹചര്യമുണ്ടെങ്കിൽ അതാണ് നല്ലത്.
  • നനഞ്ഞ ചെരിപ്പ്, പ്രത്യേകിച്ച് ഷൂസ് കഴിവതും ഒഴിവാക്കുക. ഇത് ദുർഗന്ധവും പാദത്തിൽ അണുബാധയും ഉണ്ടാക്കും.
  • ചെരിപ്പും ഷൂസും ഇടയ്ക്ക് നല്ല വെയിലിൽ വയ്ക്കുന്നത് നല്ലതാണ്.
  • എപ്പോഴും കോട്ടൻ സോക്സ് മാത്രം ഉപയോഗിക്കുക. ദിവസവും സോക്സ് മാറുകയും വേണം. സോക്സ് ഉപയോഗിക്കാതിരികുന്നാൽ പാദം വിയർക്കുന്നത് അൽപം കൂടി കുറയും.

ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.