- Trending Now:
കൊച്ചി: താങ്ങാനാവുന്ന ഭവന മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പിരമൽ ഫിനാൻസ് ചെറുപട്ടണങ്ങളിൽ കൂടുതൽ സാധ്യതകൾ തേടുന്നു. അടിസ്ഥാനപരമായ ആവശ്യമെന്നതു മാത്രമല്ല സാമ്പത്തിക വികസനത്തിൻറെ അടിസ്ഥാനം കൂടിയായതിനാൽ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിക്ഷേപമായാണ് വീടു വാങ്ങുന്നതിനെ ആളുകൾ കാണുന്നത്. ചെറുപട്ടണങ്ങളിൽ ഈ പ്രവണത കൂടുതലാണ്.
ജനങ്ങൾക്കിടയിൽ ഔപചാരിക സാമ്പത്തിക സേവനങ്ങളെ കുറിച്ചുള്ള അവബോധത്തിൻറെ അഭാവമുണ്ടെന്ന് പിരമൽ ഫിനാൻസ് മാനേജിങ് ഡയറക്ടർ ജെയ്റാം ശ്രീധരൻ പറഞ്ഞു. ഔപചാരിക സേവനങ്ങൾ ലഭ്യമല്ലാത്ത മേഖലകൾക്ക് വേണ്ടിയുള്ള പ്രത്യേക പദ്ധതികൾ ആവിഷ്ക്കരിക്കുവാൻ സാമ്പത്തിക സ്ഥാപനങ്ങൾ, പ്രത്യേകിച്ച് എൻബിഎഫ്സികൾ തയ്യാറാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സേവനങ്ങൾ ലഭ്യമാക്കിയിട്ടില്ലാത്ത മേഖലകളിൽ തങ്ങൾ വലിയ അവസരങ്ങളാണു കാണുന്നതെന്നും 2028 സാമ്പത്തിക വർഷത്തോടെ കൈകാര്യം ചെയ്യുന്ന ആസ്തികൾ 120-130 ലക്ഷം കോടി രൂപയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.