- Trending Now:
കൊച്ചി: പിരമൽ എൻറർപ്രൈസസിൻറെ പൂർണ സബ്സിഡിയായ പിരമൽ ഫിനാൻസ് റീട്ടെയിൽ രംഗത്ത് മികച്ച നേട്ടമുണ്ടാക്കി. ആകെ കൈകാര്യം ചെയ്യുന്ന 68,845 കോടി രൂപയുടെ ആസ്തികളിൽ 70 ശതമാനവും റീട്ടെയിൽ വായ്പാ മേഖലയിൽ നിന്നാണ്. കേരളത്തിൽ കമ്പനിക്ക് 19 ബ്രാഞ്ചുകളാണുള്ളത്.
ഭവന വായ്പകൾ, ചെറുകിട ബിസിനസ് വായ്പകൾ, യൂസ്ഡ് കാർ വായ്പകൾ, അൺസെക്യേർഡ് വായ്പകൾ തുടങ്ങിയവയാണ് റീട്ടെയിൽ വായ്പാ രംഗത്തു പ്രധാനമായുള്ളത്. പുതിയ രീതികളും സാങ്കേതികവിദ്യാ പിൻബലത്തോടെയുള്ള വായ്പകളും വഴി കൂടുതൽ നേട്ടമുണ്ടാക്കുകയാണ് കമ്പനിയുടെ രീതി. 2024 മാർച്ച് 31-ലെ കണക്കു പ്രകാരം കമ്പനിക്ക് 26 സംസ്ഥാനങ്ങളിലായി 487 ശാഖകളും 194 മൈക്രോഫിനാൻസ് ശാഖകളുമാണുള്ളത്. 2025 സാമ്പത്തിക വർഷം 100 പുതിയ ശാഖകൾ കൂടി ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്.
മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിൻറെ പുതിയ ബ്രാൻഡ് അംബാസിഡറായി ഷാരൂഖ് ഖാൻ... Read More
കേരളം തങ്ങളെ സംബന്ധിച്ച് ശക്തമായ വളർച്ചയുള്ള വിപണിയാണെന്നും ബജറ്റ് സംബന്ധിച്ച് ബോധവാൻമാരായ ഉപഭോക്താക്കൾക്കായി സേവനങ്ങൾ നൽകുന്നതു തങ്ങൾ തുടരുമെന്നും മെട്രോ ഇതര വിപണികളിൽ കൂടുതൾ ശക്തമായി മുന്നേറാനാണു ശ്രമിക്കുന്നതെന്നും പിരമൽ ഫിനാൻസ് മാനേജിങ് ഡയറക്ടർ ജെയ്റാം ശ്രീധരൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.