- Trending Now:
കൊച്ചി: വായ്പകൾ നൽകുന്ന രംഗത്തു സഹകരിക്കാനായി പിരമൽ ഫിനാൻസും സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയും തന്ത്രപരമായ ധാരണയിലെത്തി. ഗ്രാമീണ മേഖലകളിലും ചെറിയ പട്ടണങ്ങളിലും ഇടത്തരം-താഴ്ന്ന വരുമാനക്കാർക്ക് വായ്പകൾ ലഭ്യമാക്കുന്നതിലാവും ഇതു സഹായകമാകുക.
പിരമൽ ഫിനാൻസിൻറെ ഹൈ ടെക് പ്ലസ് ഹൈ ടച്ച് സംവിധാനവും 26 സംസ്ഥാനങ്ങളിലെ 600 ജില്ലകളിലായുള്ള 500ൽ പരം ശാഖകളുടെ ശൃംഖലയും പ്രയോജനപ്പടുത്തി കുറഞ്ഞ പലിശ നിരക്കുകളും ഉപഭോക്താക്കൾക്ക് പ്രയോജനകരമായ വായ്പാ സംവിധാനങ്ങളും ഈ പങ്കാളിത്തത്തിലൂടെ ലഭ്യമാക്കും.
ഇപ്പോൾ സേവനം ലഭ്യമല്ലാത്ത മേഖലകളിൽ ഔപചാരിക വായ്പാ സേവനങ്ങൾ ലഭ്യമാക്കാനുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് ഈ സഹകരണത്തിലൂടെ വ്യക്തമാകുന്നതെന്ന് പിരമൽ കാപിറ്റൽ ആൻറ് ഹൗസിങ് ഫിനാൻസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ജയറാം ശ്രീധരൻ പറഞ്ഞു.
അസംഘടിത മേഖലയിലുള്ള സ്വയം തൊഴിൽ ചെയ്യുന്നവരും ശമ്പളക്കാരുമായവരും വരുമാന രേഖകളുടെ അപര്യാപ്തത മൂലം ഔപചാരിക വായ്പകൾ ലഭിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ഇതിൻറെ നേട്ടം ലഭിക്കും. ചെറുകിട സംരംഭങ്ങൾ നേരിടുന്ന പ്രശ്നങ്ങളും ഇതിലൂടെ പരിഹരിക്കപ്പെടും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.