- Trending Now:
രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് 75 പുതിയ സ്‌കൂള്‍ കെട്ടിടങ്ങള്‍ നാടിന് സമര്‍പ്പിക്കുന്നു. ഇന്ന് വൈകിട്ട് മൂന്നരയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയനാണ് പുതിയ സ്‌കൂള്‍ കെട്ടിടങ്ങള്‍ നാടിന് സമര്‍പ്പിക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യുക. ഒന്നാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ചു നടക്കുന്ന നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 75 സ്‌കൂള്‍ കെട്ടിടങ്ങളാണ് നാടിനു സമര്‍പ്പിക്കുന്നതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
ഒന്നാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് നടക്കുന്ന നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സ്‌കൂള്‍ കെട്ടിടങ്ങളാണ് നാടിന് കൈമാറുക. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല അഭൂതപൂര്‍വമായ നേട്ടങ്ങള്‍ കൈവരിച്ച ഒരു ഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്നു പോകുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നിലവാരക്കുറവും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും കാരണം കുട്ടികളെ ചേര്‍ക്കാന്‍ മടിച്ചിരുന്ന ഒരു കാലത്തു നിന്നും പൊതുവിദ്യാലയങ്ങള്‍ നാടിന്റെ അഭിമാനമായി മാറിക്കൊണ്ടിരിക്കുന്ന ഒരു കാലം യാഥാര്‍ത്ഥ്യമായിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
കിഫ്ബിയില്‍ നിന്നും 5 കോടി രൂപ ചെലവഴിച്ചു നിര്‍മ്മിച്ചു 9 സ്‌കൂള്‍ കെട്ടിടങ്ങളും 3 കോടി ചെലവഴിച്ചു നിര്‍മ്മിച്ച 16 സ്‌കൂള്‍ കെട്ടിടങ്ങളും ഒരു കോടി ചെലവഴിച്ച 15 സ്‌കൂള്‍ കെട്ടിടങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ബാക്കി 35 സ്‌കൂള്‍ കെട്ടിടങ്ങള്‍ പ്ലാന്‍ ഫണ്ടും എം എല്‍ എ ഫണ്ടും എസ് എസ് കെ ഫണ്ടും ഉപയോഗിച്ചാണ് നിര്‍മ്മിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മികവിലേയ്ക്കുയരുന്നതോടെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഒരുപോലെ മികച്ച വിദ്യാഭ്യാസ സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ നമുക്ക് സാധിക്കും. ജനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ആ ഉറപ്പ് വിട്ടുവീഴ്ച കൂടാതെ പാലിക്കാന്‍ സാധിക്കുന്നു എന്നത് ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന ഈ സന്ദര്‍ഭത്തില്‍ അഭിമാനം പകരുന്ന നേട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.