- Trending Now:
നടത്തത്തിന്റെ പ്രാധാന്യം. ചില ആളുകൾക്ക് അവരുടെ ജീവിതത്തിൽ വ്യത്യസ്തമായ സ്വഭാവങ്ങൾ ഉണ്ടായിരിക്കും. ഈ സ്വഭാവങ്ങളാണ് അവരുടെ ജീവിതത്തെ മഹത്തരം ആക്കുന്നത്. ഇതിലെ മഹത്തരമായ ഒരു സ്വഭാവമാണ് നടക്കുക എന്നത്. ചില ആളുകൾ പ്രത്യേകിച്ച് ക്രിയേറ്റീവായി കാര്യങ്ങൾ ചെയ്യുന്നവർ നടക്കാൻ ഇഷ്ടപ്പെടുന്നവരാണ്. നടത്തം ഒരു നല്ല മാനസിക ഉല്ലാസം കിട്ടുന്നതും ശരീരത്തിന് ഗുണകരമാകുന്ന നല്ല ഒരു പ്രക്രിയയാണ്. രാവിലെ എണീറ്റ് ഒരു മണിക്കൂർ നടക്കുന്ന സ്വഭാവം പലർക്കും ഉണ്ട്. ഇത് മാനസികമായി വളരെ ഉന്മേഷം നൽകുന്ന കാര്യങ്ങളിൽ ഒന്നാണ്. അതുമാത്രമല്ല ഒരു ഫ്രഷ്നസ് രാവിലെയുള്ള നടത്തത്തിൽ കൂടി പലർക്കും കിട്ടാറുണ്ട്.
കൂട്ടുകാരുമൊത്ത് രാവിലെയുള്ള നടത്തം ചിലരുടെ ഹോബി പോലെയാണ്. പ്രത്യേകിച്ച് കുറച്ചു പ്രായം ചെന്ന ആളുകൾക്ക് മാനസിക ഉല്ലാസം ലഭിക്കുന്ന ഒന്നാണ്. മഴക്കാലം പോലുള്ള സമയങ്ങളിൽ നടത്തത്തിന് ഒരു ഇടവേള ഉണ്ടാകാറുണ്ട് പിന്നീട് അത് തുടർന്നു പോകുന്നതിനും സാധിക്കാതെ വരാറുണ്ട്. പല കവികളും രാവിലെ അല്ലെങ്കിൽ വൈകുന്നേരം നടക്കാൻ ഇഷ്ടപ്പെടുന്നവരാണ്. അവർ ഒരു അരമണിക്കൂർ ഇതിനുവേണ്ടി മാറ്റിവയ്ക്കാറുണ്ട്. നടക്കുമ്പോൾ കാണുന്ന പ്രകൃതി ഭംഗിയി അല്ലെങ്കിൽ ആളുകളുടെസ്വഭാവം, പലതരം കാഴ്ചകൾ ഇതൊക്കെ വച്ചാണ് അവർ പല കവിതകളും കഥകളും കണ്ടെത്തുന്നത്. ക്രിയേറ്റിവിറ്റി ഉള്ളവർ ഒരു സ്ഥലത്ത് ചടഞ്ഞു കൂടിയിരിക്കുകയോ അവിടെയിരുന്ന് സ്വപ്നങ്ങൾ നെയ്ത് കൂട്ടുന്നവരോ അല്ല. ഇങ്ങനെ നടത്തത്തിൽ കൂടി കിട്ടുന്ന ചെറിയ സ്പാർക്കുകൾ അവർക്ക് നല്ല ആശയങ്ങൾ പ്രധാനം ചെയ്യുന്നുണ്ട്. അതുപോലെ തന്നെയാണ് ചില ബിസിനസുകാരും അവർക്കും നടക്കുമ്പോൾ കിട്ടുന്ന ചില ആശയങ്ങൾ അല്ലെങ്കിൽ ബിസിനസിൽ എന്തൊക്കെ മാറ്റങ്ങൾ കൊണ്ടുവരണം എങ്ങനെയാണ് ചെയ്യണമെന്നുള്ള കാര്യങ്ങൾ ഈ നടത്തത്തിൽ കൂടി ലഭിക്കുന്നുണ്ട് എന്ന് പറയപ്പെടുന്നു.
ബുദ്ധമതത്തിൽ നടന്നു കൊണ്ടുള്ള മെഡിറ്റേഷൻ വളരെ പ്രശസ്തമാണ്. നടക്കുക എന്നുള്ളത് മൈൻഡ് ഫുൾ മെഡിറ്റേഷന് ഏറ്റവും മികച്ച ഒരു കാര്യമാണ്. യാന്ത്രികമായി നടക്കുക എന്നതിനേക്കാളും അറിഞ്ഞു നടക്കുക എന്നത് ഒരു വലിയ പ്രക്രിയ ബുദ്ധമതത്തിൽ സംബന്ധിച്ചിടത്തോളം ഉണ്ട്. എപ്പോഴും പ്രസൻസിൽ ജീവിക്കുവാൻ സഹായിക്കുന്ന ഒന്നാണ് നടത്തം. നടക്കുന്ന സമയത്ത് പ്രകൃതിയെയും കൈകാൽ ചലനങ്ങളെയും എല്ലാം ശ്രദ്ധിച്ചുകൊണ്ട് ചുറ്റുപാടുകൾ ഒക്കെ വ്യക്തമായി കണ്ടുകൊണ്ട് നടക്കുന്ന രീതിയാണ് ഈ മൈൻഡ് ഫുൾ മെഡിറ്റേഷന്റെ പ്രത്യേകത. ഇത് വളരെ റിലാക്സേഷൻ തരുന്ന ഒന്നാണ് നടന്ന കാര്യങ്ങളും ഇനി ഭാവിയിൽ നടക്കും എന്ന് വിചാരിക്കുന്ന കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നത് മാറ്റിവെച്ചുകൊണ്ട് ഫ്രഷ്നസ്സ് നൽകുന്ന ഒരു പ്രക്രിയയായി മാറുന്നു. വളരെ മികച്ച ഒരു പൊളിറ്റീഷ്യനായ മാർട്ടിൻ ലൂഥർ കിംഗ് ദിവസവും ഒരു മണിക്കൂർ നടത്തത്തിന് വേണ്ടി മാറ്റി വയ്ക്കാറുണ്ട്. താൻ ഇങ്ങനെ നടക്കുമ്പോൾ പ്രകൃതിയുമായി ആശയവിനിമയം നടത്താൻ സാധിക്കുമെന്ന്, തന്നെ ചിന്തിക്കാൻ സഹായിക്കും എന്ന് അദ്ദേഹം എപ്പോഴും പറയാറുണ്ടായിരുന്നു. ഇങ്ങനെ നിരവധി മഹാന്മാരായ ആളുകൾ സ്ഥിരമായി നടക്കുന്നവരാണ്.
ചില ആളുകൾ ഭക്ഷണം കഴിച്ചു 10 മിനിറ്റ് വെറുതെ നടക്കുന്നവരുണ്ട്. പഴയ ഇന്ത്യൻ രാജാക്കന്മാരുടെ ഒരു സ്വഭാവമാണ് ഭക്ഷണം കഴിച്ചതിനുശേഷം പ്രത്യേകിച്ച് രാത്രി ഭക്ഷണം കഴിച്ചതിനുശേഷം കുറച്ചു സമയം മെല്ലെ നടക്കുക എന്ന് പറയുന്നത്. ഈ സമയത്താണ് അവർപല കാര്യങ്ങളും ആലോചിക്കുന്നത്. തിരുവിതാംകൂറിലെ രാജാവായിരുന്ന മാർത്താണ്ഡവർമ്മ തക്കലയിലെ പ്രശസ്തമായ കൊട്ടാരത്തിൽ നടക്കുവാൻ വേണ്ടി പ്രത്യേക ഒരു ഭാഗം ചെയ്തിട്ടുണ്ടായിരുന്നു. അദ്ദേഹം ഭക്ഷണം കഴിച്ചതിനുശേഷം ദിവസവും ഇവിടെ നടക്കാൻ വേണ്ടി ഉപയോഗിക്കുകയും ഈ നടക്കുന്ന സമയത്താണ് അദ്ദേഹത്തിന്റെ പല പ്ലാനിങ്ങുകളും അദ്ദേഹം നടത്തിയത്. പല മികച്ച ആശയങ്ങൾ ഇതിലൂടെ അദ്ദേഹത്തിന് കിട്ടിയതായി പറയപ്പെടുന്നു.
ചില സന്യാസിമാരെ പോലുള്ള ആളുകളും നടത്തത്തെ വളരെയധികം ഇഷ്ടപ്പെടുന്നവർ ആയിരുന്നു. ചില വനാന്തര ഭാഗങ്ങളിൽ ഉള്ള നടത്തം പ്രകൃതി ആസ്വദിച്ചു കൊണ്ടുള്ള നടത്താം ഈ സമയങ്ങളിൽ ദൈവികത അവർക്ക് കൂടുതലായി ലഭിച്ചതായി പറയപ്പെടുന്നു. നല്ല ഒരു നടത്തത്തിലൂടെ മനസ്സിലുള്ള ഭാരം കുറയ്ക്കുവാൻ അതോടൊപ്പം തന്നെ പുതിയ പുതിയ കാര്യങ്ങൾ ചെയ്യുവാനുള്ള ക്ഷമതയും അതിലൂടെ ലഭിക്കുന്നു.നിങ്ങൾ ജീവിതത്തിൽ കഴിയുന്നത്ര നടക്കാൻ ശ്രമിക്കുക. വീട്ടിനകത്ത് ആകുന്നതിനേക്കാൾ ഉപരി പ്രകൃതിയെ ആസ്വദിച്ച് നടക്കുന്നതാണ് ഉത്തമം. നടത്തം ജീവിതത്തിന്റെ ഒരു ഭാഗമാക്കുക. ഭാഗമാക്കാൻ എല്ലാവർക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.