- Trending Now:
കോഴിക്കോട്: ഗവ. സൈബർപാർക്കിലെ സൈബർ സ്പോർട്സ് അരീനയിൽ നടന്ന സൈബർക്രിക്കറ്റ് ലീഗ് ക്രിക്കറ്റിൽ ഫീനിക്സ് റെനെഗേഡ് ടീം ചാമ്പ്യ?ാരായി. ഫൈനലിൽ റോയൽ സ്ട്രൈക്കേഴ്സിനെ ആറു വിക്കറ്റിനാണ് ഫീനിക്സ് റെനെഗേഡ് തോൽപ്പിച്ചത്.
ആദ്യം ബാറ്റ് ചെയ്ത റോയൽ സ്ട്രൈക്കേഴ്സ് നിശ്ചിത എട്ടോവറിൽ ആറ് വിക്കറ്റിന് 68 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഫീനിക്സ് റെനെഗേഡ് രണ്ട് ബോൾ ശേഷിക്കെ 7.4 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.
കോഴിക്കോട് ഗവ. സൈബർപാർക്ക്, കേരള സ്റ്റാർട്ടപ്പ് മിഷൻ, യുഎൽ സൈബർ പാർക്ക് എന്നിവയിൽ നിന്നുള്ള ടീമുകളാണ് സൈബർ ക്രിക്കറ്റ് ലീഗിൽ കളിച്ചത്. സഹ്യ ക്രിക്കറ്റ് ക്ലബാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. ഐപിഎൽ മാതൃകയിൽ പന്ത്രണ്ട് ടീമുകളുടെ ഫ്രാഞ്ചൈസികളാണ് ഇതിലുണ്ടായിരുന്നത്.
കളിക്കാരുടെ രജിസ്ട്രേഷനും മറ്റും ഒരു മാസം മുമ്പെ തന്നെ നടന്നിരുന്നു. അതിൽ നിന്നും ഐപിഎൽ മാതൃകയിൽ ലേലത്തിലൂടെയാണ് ഓരോ ടീമിലെയും കളിക്കാരെ തെരഞ്ഞെടുത്തത്.
ഫൈനലുൾപ്പെടെ 25 കളികളാണ് സെപംതംബർ 18 മുതൽ ആരംഭിച്ച ടൂർണമെൻറിലുണ്ടായിരുന്നത്. ചാമ്പ്യൻമാർക്ക് ഗവ. സൈബർപാർക്ക് സ്പോൺസർ ചെയ്ത ട്രോഫിയും 10,000 രൂപയും സമ്മാനിച്ചു. റണ്ണർ അപ്പായ റോയൽ സ്ട്രൈക്കേഴ്സിന് 8,000 രൂപയും ട്രോഫിയുമാണ് ലഭിച്ചത്.
കോഴിക്കോട് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ഒ രാജഗോപാൽ സമ്മാനദാനച്ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ഗവ. സൈബർപാർക്ക് എച് ആർ ഓഫീസർ അനുശ്രീ, വിനേഷ് പി, അലക്സ് പ്രകാശ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.