Sections

ഇന്ത്യയിൽ സാന്നിധ്യം ശക്തിപ്പെടുത്താൻ കൺട്രി ഹെഡിനെ നിയമിച്ച് വേൾഡ് ഡിസൈൻ കൊൺസിൽ (ഡബ്ല്യുഡിസി)

Saturday, Mar 25, 2023
Reported By Admin
World Design Council

ഫിലിപ്പ് തോമസ് വേൾഡ് ഡിസൈൻ കൗൺസിൽ (ഡബ്ല്യുഡിസി)ഇന്ത്യ ഹെഡ്


കൊച്ചി:ഡിസൈൻ വിദ്യാഭ്യാസവും ചിന്തയും ആഗോളതലത്തിൽ പ്രചരിപ്പിക്കുന്ന സന്നദ്ധ സംഘടനയായ വേൾഡ് ഡിസൈൻ കൗൺസിൽ (ഡബ്ല്യുഡിസി) ഇന്ത്യയിലെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിൻറെ ഭാഗമായി ഫിലിപ്പ് തോമസിനെ കൺട്രി ഹെഡായി നിയമിച്ചു. മീഡിയ, ഡിസൈൻ വിദ്യാഭ്യാസത്തിൽ കാൽ നൂറ്റാണ്ടിലേറെ കാലത്തെ സംരംഭകത്വ പരിചയസമ്പത്തുള്ള ഫിലിപ്പ് തോമസിൻറെ നേതൃത്വം ഡബ്ല്യുഡിസിയുടെ ഇന്ത്യയിലെ ഉദ്യമങ്ങൾക്ക് കൂടുതൽ കരുത്ത് പകരും.

ഡിസൈൻ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നതിനും ഡിസൈൻ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിനും ആഗോളതലത്തിൽ വിവിധ സർക്കാരുകളുമായി ഡബ്ല്യുഡിസി പ്രവർത്തിച്ചു വരികയാണ്. നൂതന ഡിസൈൻ രീതികൾ അവലംബിക്കാനും സ്കൂളുകളുമായും കോളേജുകളുമായും സഹകരിച്ച് ഡിസൈൻ ചിന്തകരുടെ പുതിയ തലമുറയെ വാർത്തെടുക്കാനും ഇന്ത്യയിലെ സംസ്ഥാന സർക്കാരുകൾക്കും വ്യവസായ സംഘടനകൾക്കും പിന്തുണ നൽകാനാണ് നിയമനത്തിലൂടെ ഡബ്ല്യുഡിസി ലക്ഷ്യമിടുന്നത്.

ഡിസൈനിൻറെ സഹായത്തോടെ ഇന്ത്യക്ക് സമ്പദ്ഘടനയെ ഉത്തേജിപ്പിക്കാൻ സാധിക്കുമെന്ന് ഡബ്ല്യുഡിസി ചെയർപേഴ്സൺ പൗല ഗസാർഡ് അഭിപ്രായപ്പെട്ടു. ഡിസൈൻ തിങ്കിങ്ങിന് പാഠ്യപദ്ധതി തയ്യാറാക്കുകയും സ്ഥാപനങ്ങളിൽ ഡിസൈൻ ക്ലബ്ബുകൾ സ്ഥാപിക്കാൻ സ്കൂളുകളെയും കോളേജികളെയും സഹായിക്കുകയുമാണ് തങ്ങളുടെ പ്രധാന ദൗത്യമെന്നും അവർ വ്യക്തമാക്കി.

വേൾഡ് ഡിസൈൻ കൗൺസിലുമായി സഹകരിക്കാനാകുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും ഇന്ത്യയിൽ ഡിസൈൻ ചിന്ത പ്രചരിപ്പിക്കുന്നതിനും ഡിസൈൻ വിദ്യാഭ്യാസത്തിന് ഒരു പ്ലാറ്റ്ഫോം സൃഷ്ടിക്കുന്നതിനും പ്രയത്നിക്കുമെന്നും ഫിലിപ്പ് തോമസ് പറഞ്ഞു. ഡിസൈൻ തിങ്കിങ്ങിൽ ആഗോള പാഠ്യപദ്ധതി വ്യാപിപ്പിക്കുന്നത് സംബന്ധിച്ചും സ്കൂളുകളിലും കോളേജുകളിലും ഡിസൈൻ ക്ലബ്ബുകൾ സ്ഥാപിക്കുന്നതിനെക്കുറിച്ചും ഡബ്ല്യുഡിസി ചെയർപേഴ്സൺ പൗല ഗസാർഡ് ഡിസംബറിൽ കേരള, കർണാടക മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തിയിരുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.