- Trending Now:
ആഗോള വിപണിയില്‍ എണ്ണവില കുതിക്കുന്നു.എണ്ണവില കുതിച്ചുയരുന്നത് പണപ്പെരുപ്പം ഇനിയും കുതിക്കന്‍ വഴിവയ്ക്കും. സൗദി ഉല്‍പ്പാദനം വര്‍ധിപ്പിക്കുമെന്നു വ്യക്തമാക്കിയെങ്കിലും എണ്ണവില കുതിപ്പു തുടരുകയാണ്. അതിനിടെ സൗദിക്കു മാത്രമായി നിലവിലെ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാനാകില്ലെന്ന യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞിരുന്നു. യു.എസ്. അടക്കമുള്ള രാജ്യങ്ങള്‍ കരുതല്‍ ശേഖരം കൂടുതലായി വിപണിയില്‍ എത്തിച്ചേക്കുമെന്നാണു വിലയിരുത്തല്‍.
രാജ്യാന്തര വിപണിയില്‍ എണ്ണവില ഉയര്‍ന്നിട്ടും പ്രാദേശിക ഇന്ധനവില വര്‍ധിക്കാത്തതിന്റെ ആശ്വാസത്തിലാണ് രാജ്യത്ത് ജനത. പണപ്പെരുപ്പം തന്നെയാണ് ഇതിനു കാരണം. പണപ്പെരുപ്പം കുതിച്ചുയര്‍ന്നിരികേ ഇന്ധനവില വര്‍ധിച്ചാല്‍ സകാലമാന മേഖലയും പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും.
രാജ്യത്ത് പണപ്പെരുപ്പം ഇനിയും വര്‍ധിച്ചേക്കുമെന്നാണു വിലയിരുത്തല്‍. ധനയത്തില്‍ ആര്‍.ബി.ഐ. വിപണികളില്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്താനുള്ള സാധ്യത വര്‍ധിക്കുകയാണ്.എണ്ണവില കുതിച്ചുയരുമ്പോഴും കമ്പനികള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന് എണ്ണക്കമ്പനികള്‍ ഈ മാസം ആദ്യം 135 രൂപയോളം കുറച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.